Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടര്‍ച്ചയായി 7 ദിവസം കേട്ടു, സച്ചിനെ മയക്കിയ പാട്ട് കേള്‍ക്കൂ...

ബഡേ അച്ഛേ ലഗ്‌തേ ഹേ... അമിത് കുമാറിന്റെ ഈ പാട്ട് ആര്‍ക്കായാലും ഒന്നുകൂടി കേള്‍ക്കാന്‍ തോന്നും. എന്നാല്‍ അടുപ്പിച്ച് 7 ദിവസം ഈ പാട്ട് തന്നെ വീണ്ടും വീണ്ടും കേട്ടാലോ... അതെ, ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് തിരിച്ചും മറിച്ചും ഈ പാട്ട് 7 ദിവസം കേട്ടുകൊണ്ടിരുന്നത് - സച്ചിന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

2011 ല്‍ ലോകകപ്പ് കളിക്കുന്നതിനിടെയായിരുന്നു സംഭവം. പാകിസ്താനുമായി സെമി കളിക്കുന്നതിന് മുമ്പ് തുടങ്ങിയ പാട്ട് ശ്രീലങ്കയ്‌ക്കെതിരായ ഫൈനല്‍ വരെ നീണ്ടുനിന്നു. സെമി കളിക്കുന്നതിന് മൊഹാലിയിലെത്തിയ ഉടനെ ഈ പാട്ട് കൈയ്യിലുണ്ടോ എന്ന് ടീമംഗങ്ങളോട് ചോദിച്ചു. ബസ്സില്‍ വെച്ച് കിട്ടിയ ഈ പാട്ട് പിന്നെ 7 ദിവസം ഞാന്‍ തുടര്‍ച്ചയായി കേട്ടു - ഇന്ത്യ ടുഡേയ്ക്ക് വേണ്ടി എഴുതിയ കോളത്തില്‍ സച്ചിന്‍ വിവരിച്ചു.

sachin

ആറ് ലോകകപ്പുകളില്‍ കളിച്ച ലോകറെക്കോര്‍ഡ് പാകിസ്താന്റെ ജാവേദ് മിയാന്‍ദാദിനൊപ്പം സച്ചിന്‍ പങ്കുവെക്കുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളും മറ്റാരുടെയും പേരിലല്ല. 1992 ല്‍ ലോകകപ്പ് കളിച്ചുതുടങ്ങിയ സച്ചിന് 2011 വരെ കാത്തിരിക്കേണ്ടി വന്നു ഒരു ലോകകപ്പ് ജയിക്കാന്‍. 2003 ല്‍ സച്ചിനും ഇന്ത്യയും ഫൈനല്‍ വരെ എത്തിയെങ്കിലും ഓസ്‌ട്രേലിയയോട് തോറ്റു.

Story first published: Friday, February 6, 2015, 13:23 [IST]
Other articles published on Feb 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+