വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദിവസവേതനം 200, മാച്ച് ഫീ 1500! 83ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം ഞെട്ടിക്കും

വിന്‍ഡീസിനെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയത് 1983ലെ ഏകദിന ലോകകപ്പ് കിരീടവിജയമായിരുന്നു. ക്രിക്കറ്റ് ഇന്ത്യക്കു ഒരു വികാരമായും ഇപ്പോള്‍ അതു മതത്തോളം തീവ്രമായി തീര്‍ന്നതുമെല്ലാം അതിനു ശേഷമാണെന്നു പറയാം. ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന്റെ നായകത്വത്തിലായിരുന്നു അന്നു കിരീട ഫേവറിറ്റുകളായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ഇന്ത്യ വിശ്വവിജയികളായത്. പ്രശസ്തമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അന്നു കപിലിന്റെ ചെകുത്താന്‍മാര്‍ സകല പ്രവചനങ്ങളും കാറ്റില്‍ പറത്തിയായിരുന്നു ലോകകപ്പില്‍ മുത്തമിട്ടത്.

ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് നയിച്ച വിന്‍ഡീസിനെതിരേ ഇന്ത്യ ഫൈനല്‍ കളിക്കുമ്പോള്‍ ആരും ഇത്തരമൊരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നില്ല. കാരണം ക്രിക്കറ്റിലെ രാജാക്കന്‍മാരായിരുന്നു അന്നു കരീബിയന്‍ പട. പക്ഷെ അസാധ്യമായത് ഇന്ത്യ സാധിച്ചെടുക്കുകയും ലോകം അതു കണ്ട് അമ്പരക്കുകയും ചെയ്തു. 83ലെ ലോകകപ്പ് പ്രമേയമാക്കിയുള്ള ബോളിവുഡ് സിനിമയായ 83 വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. അതേസമയം, ഇപ്പോഴത്തേതു പോലെ ക്രിക്കറ്റ് അക്കാലത്ത് അത്ര പണക്കൊഴുപ്പുള്ള കായിക ഇനമായിരുന്നില്ല. 1983ലെ ലോക ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനു ലഭിച്ചിരുന്ന പ്രതിഫലം കേട്ടാല്‍ ആരും അമ്പരന്നു പോവും.

 83ല്‍ താരങ്ങള്‍ക്കു ലഭിച്ചിരുന്ന പ്രതിഫലം

ഇക്കാലത്ത് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലുമ സാധിക്കാത്ത അത്രയും ചെറുതായിരുന്നു അന്നു ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കു ലഭിച്ചിരുന്ന പ്രതിഫലം. 2019ല്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ മകരാനന്ദ് വെയ്ന്‍ഗാങ്കറായിരുന്നു ഇന്ത്യന്‍ കളിക്കാര്‍ക്കു ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ ലിസ്റ്റ് ട്വിറ്റലൂടെ പുറത്തുവിട്ടത്.
ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കു ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ ലിസ്റ്റായിരുന്നു ഇത്. 21-09-83 എന്ന തിയ്യതിയോടു കൂടിയുള്ളതാണ് ഈ ലിസ്റ്റ്. ക്യാപ്റ്റന്‍ കപില്‍ ദേവുള്‍പ്പെടെ ടീമിലെ ഓരോ കളിക്കാരും ലഭിക്കുന്ന ദിവസവേതനത്തിന്റെയും മാച്ച് ഫീയുടെയുമെല്ലാം വിശദാംശങ്ങള്‍ ഇതിലുണ്ട്. മാത്രമല്ല പണം കൈപ്പറ്റിയ ശേഷം ഇന്ത്യന്‍ താരങ്ങളുടെ കൈയൊപ്പും ഇതില്‍ കാണാന്‍ കഴിയും.

 ദിവസവേതനം 200, മാച്ച് ഫീ 1500

ഈ ലിസ്റ്റ് പ്രകാരം ഏകദിനത്തില്‍ 200 രൂപയാണ് ഒരു താരത്തിന്റെ ദിവസവേതനം. 200 രൂപ വീതം മൂന്നു ദിവസത്തേക്കായി ഒരാള്‍ക്കു 600 രൂപയായിരുന്നു ലഭിച്ചിരുന്നത്. മാത്രമല്ല മാച്ച് ഫീയായി ഒരാള്‍ക്കു നല്‍കിയിരുന്നത് വെറും 1500 രൂപയുമായിരുന്നു. ഇവ രണ്ടും കൂടി കൂട്ടിയാല്‍ ഒരു മല്‍സരത്തില്‍ നിന്നും ഒരാള്‍ക്കു ലഭിക്കുന്ന പ്രതിഫലം 2100 രൂപ മാത്രം.
ലിസ്റ്റില്‍ നായകന്‍ കപില്‍ ദേവിന്റെ പേരാണ് ആദ്യമുള്ളത്. പിന്നാലെ വൈസ് ക്യാപ്റ്റന്‍ മൊഹീന്ദര്‍ അമര്‍നാഥിനെയും കാണാം. സുനില്‍ ഗവാസ്‌കര്‍, കെ ശ്രീകാന്ത്, യശ്പാല്‍ ശര്‍മ, സന്ദീപ് പാട്ടീല്‍, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, മദന്‍ ലാല്‍, സയ്ദ് കിര്‍മാനി, ബി സന്ധു, ദിലിപ് വെങ്‌സാര്‍ക്കര്‍, രവി ശാസ്ത്രി, സുനില്‍ വല്‍സന്‍ എന്നിവരുടെ പേരുകളും ലിസ്‌ററിലുണ്ട്.
ലോകകപ്പ് വിജയത്തിനു ശേഷം ഫണ്ട് സ്വരൂപിക്കാന്‍ പ്രശസ്ത ഗായിക ലത മങ്കേഷ്‌കറിന്റെ ഒരു സംഗീത പരിപാടിയും ബിസിസിഐ സംഘടിപ്പിച്ചിരുന്നു. ഈ ഷോയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ സംഘത്തിലെ കളിക്കാര്‍ക്കു അന്ന് ഒരു ലക്ഷം രൂപ വീതം ബിസിസിഐ പാരിതോഷികം നല്‍കുകയും ചെയ്തിരുന്നു.

 ഇപ്പോള്‍ എത്ര ലഭിക്കും?

ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡുകളിലൊന്നായി ഹബിസിസിഐ മാറിക്കഴിഞ്ഞു. ഐസിസിയെപ്പോലും നിലയ്ക്കു നിര്‍ത്താനുള്ള ശക്തി ഇപ്പോള്‍ ബിസിസിഐയ്ക്കുണ്ട്. ഐപിഎല്ലിന്റെ വരവോടെ ബിസിസിഐയിലേക്കു ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത് കോടികളാണ്. അതുകൊണ്ടു തന്നെ മികച്ച പ്രതിഫലമാണ് ഇപ്പോള്‍ ക്രിക്കറ്റര്‍മാര്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഒരു ടെസ്റ്റ് മല്‍സരം കളിച്ചാല്‍ ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്നത് 15 ലക്ഷം രൂപയാണ്. ഏകദിന മല്‍സരത്തില്‍ ആറു ലക്ഷവും ടി20യില്‍ മൂന്നു ലക്ഷവും ഒരു കളിക്കാരനു ലഭിക്കും. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്കു പ്രതിവര്‍ഷം മറ്റൊരു ശമ്പളവും ലഭിക്കുന്നുണ്ട്. വ്യത്യസ്ത ഗ്രേഡുകളായിട്ടാണ് താരങ്ങളെ കരാറില്‍ വേര്‍തിരിച്ചിരിക്കുന്നത്. എ പ്ലസ് കാറ്റഗറിയില്‍പ്പെടുന്നവര്‍ക്കു പ്രതിവര്‍ഷം ഏഴു കോടി രൂപയാണ് ശമ്പളം. എ, ബി ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കളിക്കാര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന് കോടികളും ലഭിക്കും. സി ഗ്രേഡില്‍പ്പെട്ട കളിക്കാരുടെ ശമ്പളം ഒരു കോടിയാണ്. മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ചാല്‍ ഒരു താരത്തിന് മാച്ച് ഫീ കൂടാതെ ഏഴു ലക്ഷം രൂപ കൂടി അധികമായി ലഭിക്കും. അതുപോലെ തന്നെ അഞ്ചു വിക്കറ്റോ, ടെസ്റ്റില്‍ സെഞ്ച്വറിയോ നേടുന്ന താരത്തിന് മാച്ച് ഫീക്കു പുറമെ അഞ്ചു ലക്ഷവും പാരിതോഷികമായി ലഭിക്കും.
ഇവയ്‌ക്കെല്ലാം പുറമെ ഇപ്പോള്‍ ഐപിഎല്ലിന്റെ വരവിനു ശേഷം അതാത് ഫ്രാഞ്ചൈസികളും താരങ്ങള്‍ക്കു കോടികള്‍ നല്‍കുന്നുണ്ട്.

Story first published: Thursday, December 23, 2021, 19:25 [IST]
Other articles published on Dec 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X