Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി 143നോട്ടൗട്ട്, ധവാന്‍ വിശ്വാസം കാത്തു.. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഡബിള്‍ സ്‌ട്രോങ്, നാലിന് 302

ആന്റിഗ്വ: ഇതിഹാസ താരം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലുള്ള ആന്റിഗ്വയിലെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വീരോചിത സെഞ്ചുറി. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ഊഴത്തില്‍ തന്നെ കോലി സെഞ്ചുറി നേടി. വെസ്റ്റ് ഇന്‍ഡീസിലെ ആദ്യത്തെ സെഞ്ചുറി.

Read Also: ആദ്യ ഷോ കണ്ടവര്‍ പറയുന്നു... കബാലി സിംപ്ലി സൂപ്പര്‍ബ്, രജനിയെക്കൊണ്ട് രക്ഷയില്ല.. വീഡിയോ കാണൂ..

കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ ആദ്യദിവസം തങ്ങളുടെ സ്വന്തമാക്കി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 302 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ ഇങ്ങനെ...

വിരാട് കോലിയുടെ സെഞ്ചുറി

വിരാട് കോലിയുടെ സെഞ്ചുറി

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റില്‍ ഇതുവരെയുള്ള ഹൈലൈറ്റ് വിരാട് കോലിയുടെ സെഞ്ചുറി തന്നെ. വെസ്റ്റ് ഇന്‍ീഡീസിനെതിരെ കോലിയുടെ ആദ്യത്തെ സെഞ്ചുറിയാണിത്. 197 പന്തില്‍ 143 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

 ധവാനും തിളങ്ങി

ധവാനും തിളങ്ങി

കെ എല്‍ രാഹുലിന് മേല്‍ ശിഖര്‍ ധവാനെ ഓപ്പണറക്കാനുള്ള വിരാട് കോലിയുടെ തീരുമാനവും ഫലം കണ്ടു. 147 പന്തില്‍ 84 റണ്‍സാണ് ധവാന്‍ അടിച്ചത്. 9 ഫോറും 1 സിക്‌സും ധവാന്‍ പറത്തി.

 ബിഷുവാണ് വില്ലനായത്

ബിഷുവാണ് വില്ലനായത്

ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നഷ്ടമായ നാലില്‍ മൂന്നും ലെഗ് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവാണ് വീഴ്ത്തിയത്. ധവാന്‍, പൂജാര, രഹാനെ എന്നിവരാണ് ബിഷുവിന് മുന്നില്‍ കീഴടങ്ങിയത്.

മുരളി വിജയ് പരാജയം

മുരളി വിജയ് പരാജയം

വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് കളിച്ച് പരിചയമുള്ള രണ്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വിജയ്. മറ്റേയാള്‍ കോലിയും. പക്ഷേ 7 റണ്‍സെടുക്കാനേ ഇന്ത്യന്‍ ഓപ്പണര്‍ക്ക് കഴിഞ്ഞുള്ളൂ.

തുടക്കം കളഞ്ഞ് പൂജാരയും രഹാനയും

തുടക്കം കളഞ്ഞ് പൂജാരയും രഹാനയും

മികച്ച തുടക്കം കിട്ടിയിട്ടും അജിന്‍ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും അത് മുതലാക്കാനായില്ല. പൂജാര 16ഉം രഹാനെ 22ഉം റണ്‍സെടുത്ത് പുറത്തായി. അശ്വിന്‍ 22 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.

Story first published: Friday, July 22, 2016, 10:27 [IST]
Other articles published on Jul 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+