Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിന്നും ഫോമിലുള്ള രാഹുലിനെ കോലിക്ക് വേണ്ട.. ധവാന്‍ തന്നെ ഓപ്പണറെന്ന് ക്യാപ്റ്റന്‍!

സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ മുരളി വിജയുടെ കൂടെ ശിഖര്‍ ധവാന്‍ തന്നെ ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. മികച്ച ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിനെ തഴഞ്ഞാണ് കോലി ദില്ലി ടീമിലെ സഹതാരമായ ശിഖര്‍ ധവാനെ ഓപ്പണറാക്കുന്നത്. ഐ പി എല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാഹുല്‍ വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ച രണ്ട് പരിശീലന മത്സരത്തിലും തിളങ്ങിയിരുന്നു.

കളിച്ച രണ്ട് ഇന്നിംഗ്സുകളിലും അര്‍ധസെഞ്ചുറി അടിക്കാന്‍ രാഹുലിന് സാധിച്ചു. എന്നാല്‍ ഒരു പരമ്പരയിലെ പ്രകടനം കൊണ്ട് കളിക്കാരെ അളക്കാന്‍ പറ്റില്ല എന്ന അഭിപ്രായക്കാരനാണ് കോലി. കഴിഞ്ഞ ഏതാനും മാസങ്ങളിലായി കെ എല്‍ രാഹുല്‍ വളരെയധികം പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണറാണ്. ശ്രീലങ്കയില്‍ കളിച്ചു. റണ്‍സടിക്കുകയും ചെയ്തു.

viratkohli-shikhar

പക്ഷേ ടീം മാനേജ്‌മെന്റിനും ക്യാപ്റ്റനും ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും - കളിക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ വിരാട് കോലി പറഞ്ഞു. നാല് ടെസ്റ്റുകളുടെ നീണ്ട പരമ്പരയാണ് ഇത്. എപ്പോള്‍ വേണമെങ്കിലും ഒരു അവസരം തേടിവരാം. ഐ പി എല്ലില്‍ വിരാട് കോലിയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ് കര്‍ണാടക ബാറ്റ്‌സ്മാനായ രാഹുല്‍.

രാഹുല്‍ ഉള്‍പ്പെടെ മൂന്ന് ഓപ്പണര്‍മാരാണ് ടീമില്‍ ഉള്ളത്. മുരളി വിജയും ശിഖര്‍ ധവാനുമാണ് ടീമിലെ സ്ഥിരം ഓപ്പണര്‍മാര്‍. മുരളി വിജയ് എന്തായാലും ഓപ്പണറായി ഉണ്ടാകും. ആദ്യ മത്സരത്തിലെ അര്‍ധ സെഞ്ചുറിയോടെ ശിഖര്‍ ധവാനും ടീമിലെ ഇടം നിലനിര്‍ത്തി എന്ന് വേണം കരുതാന്‍. വിക്കറ്റ് കീപ്പറായി എന്തായാലും സാഹ തന്നെ കളിക്കും. പാര്‍ട് ടൈം കീപ്പറും മധ്യനിര ബാറ്റ്സ്മാനുമായി രാഹുലിനെ കളിപ്പിക്കാന്‍ കോലിക്ക് താല്‍പര്യം ഇല്ല.

Story first published: Thursday, July 21, 2016, 12:37 [IST]
Other articles published on Jul 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+