ഒന്നാം ടെസ്റ്റ്: ഇടങ്കയ്യരുടെ ദിവസത്തില്‍ ഇടങ്കയ്യന്‍ ധവാന് സെഞ്ചുറി!
സെഞ്ചുറിയും കടന്ന് ബാറ്റ് ചെയ്യുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്റെ പിന്‍ബലത്തില്‍ ഇന്ത്യ വന്‍ ലീഡിലേക്ക്. ഗാല്ലെ ടെസ്റ്റില്‍ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 2 വിക്കറ്റിന് 227 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ശ്രീലങ്കയുടെ ഒന്നാം ഇന്നിഗ്്‌സ് സ്‌കോറായ 183 നെക്കാള്‍ ഇപ്പോള്‍ തന്നെ 44 റണ്‍സിന്റെ ലീഡ്.
ഇയങ്കയ്യരുടെ അന്തര്‍ദേശീയ ദിനത്തിലാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ ശിഖര്‍ ധവാന്‍ സെഞ്ചുറി അടിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ക്യാപ്റ്റനും വലങ്കയ്യനുമായ വിരാട് കോലി 86 റണ്‍സോടെ ധവാന് കൂട്ടായി ക്രീസിലുണ്ട്. ധവാന്റെയും കോലിയുടെയും തകര്‍പ്പന്‍ പ്രകടനം കാണൂ...

ധവാന്‍ മിന്നി
198 പന്തില്‍ 11 ഫോറുകളുടെ സഹായത്തോടെയാണ് ധവാന്‍ 110 റണ്‍സിലെത്തിയത്. തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ ധവാനും കോലിയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
http://ptimages.greynium.com/view-photo.php?id=234241

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
86 റണ്‍സോടെ ക്യാപ്റ്റന്റെ ഇന്നിഗ്‌സ് കളിച്ച് വിരാട് കോലിയും ക്രീസിലുണ്ട്. 8 വിക്കറ്റ് ബാക്കിനില്‍ക്കേ 44 റണ്‍സ് ലീഡുള്ള ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു

രോഹിത് പരാജയം
തകര്‍പ്പന്‍ ക്യാച്ചോടെ ഫീല്‍ഡിങില്‍ തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ രോഹിത് ശര്‍മ പരാജയപ്പെട്ടു. വെറും 9 റണ്‍സെടുക്കാനേ രോഹിതിന് കഴിഞ്ഞുള്ളൂ. മാത്യൂസിനാണ് വിക്കറ്റ്.

അശ്വിന്‍ കലക്കി
ആറ് വിക്കറ്റുകളോടെ ആര്‍ അശ്വിനാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. സ്പിന്നര്‍ മിശ്രയും രണ്ട് വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications