വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: നിലയുറപ്പിച്ച് വില്യംസണ്‍, പാകിസ്താനെതിരേ ന്യൂസീലന്‍ഡിന് മികച്ച തുടക്കം

മൗണ്ട് മൗന്‍ഗ്വുനിയി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായാ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസീലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന നിലയിലാണ്. നായകന്‍ കെയ്ന്‍ വില്യംസണും (94*) ഹെന്റി നിക്കോള്‍സുമാണ് (42) ക്രീസില്‍. ടോസ് നേടിയ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പാകിസ്താന്‍ പ്രതീക്ഷിച്ചതുപോലെ കിവീസ് ഓപ്പണര്‍മാരെ അതിവേഗം കൂടാരം കയറ്റാനായി. ടോം ലാദം (3 പന്തില്‍ 4) ഷഹിന്‍ ഷാ അഫ്രീദിക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ടോം ബ്ലന്‍ഡലും (29 പന്തില്‍ 5) അഫ്രീദിക്ക് മുന്നില്‍ കീഴടങ്ങി. എന്നാല്‍ തുടക്കത്തിലെ പതറിച്ചയില്‍ തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ വില്യംസണും റോസ് ടെയ്‌ലറും (70) ചേര്‍ന്ന് ന്യൂസീലന്‍ഡിനെ രക്ഷിച്ചു. വില്യംസണ്‍ 243 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറിയും 1 സിക്‌സും പറത്തിയാണ് ക്രീസില്‍ തുടരുന്നത്. മറുവശത്ത് ടെയ്‌ലര്‍ 151 പന്തുകള്‍ നേരിട്ട് 10 ഫോറും 1 സിക്‌സും പറത്തി പുറത്തായി.

kanewilliamson

റോസ് ടെയ്‌ലറെയും ഷഹിന്‍ ഷാ അഫ്രീദിയാണ് പുറത്താക്കിയത്. ടെയ്‌ലറും വില്യംസണും ചേര്‍ന്ന് 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ടെയ്‌ലര്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ മികച്ച സ്‌കോറിലേക്ക് ആതിഥേയര്‍ ഉയര്‍ന്നു. 100 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെയാണ് നിക്കോള്‍സ് ക്രീസില്‍ തുടരുന്നത്. പാകിസ്താന്‍ നിരയില്‍ ഷഹിന്‍ ഷാ അഫ്രീദി മാത്രമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മുഹമ്മദ് അബ്ബാസ്, ഫഹീം അഷറഫ്, നസീം ഷാ, യാസിര്‍ ഷാ, ഷാന്‍ മസൂദ് തുടങ്ങിയവരെല്ലാം പന്തെറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. പരിക്കേറ്റ നായകന്‍ ബാബര്‍ അസാം ഇല്ലാതെയാണ് പാകിസ്താന്‍ ഇറങ്ങിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് പാക് നിരയെ നയിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും ഫോം വില്യംസണ്‍ പാകിസ്താനെതിരെയും ആവര്‍ത്തിക്കുകയാണ്. മികച്ച പേസ് ബൗളിങ് കരുത്തും കിവീസിനൊപ്പമുണ്ട്. ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,നെയ്ല്‍ വാഗ്നര്‍ തുടങ്ങിയവരുടെ അതിവേഗ പന്തുകളെ നേരിടുക പാകിസ്താന് എളുപ്പമാവില്ല. രണ്ടാം ദിനത്തില്‍ വില്യംസണെ വേഗം മടക്കിയാല്‍ മാത്രമെ പാകിസ്താന് തിരിച്ചുവരവ് സാധ്യമാകു. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. മൂന്ന് മത്സര ടി20 പരമ്പര തോറ്റ ക്ഷീണത്തിലാണ് പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടുന്നത്. ആദ്യ രണ്ട് മത്സരവും കൈവിട്ട പാകിസ്താന്‍ മൂന്നാം മത്സരത്തില്‍ ആശ്വാസ ജയം നേടിയിരുന്നു. ബാറ്റിങ് നിരയില്‍ ബാബര്‍ അസാമിന്റെ വിടവ് നികത്തുക പാക് നിരക്ക് വലിയ വെല്ലുവിളിയാവും. സമീപകാലത്തായി പാക് ടീമിന്റെ പ്രകടനം വലിയ വിമര്‍ശനത്തിന് വഴിവെക്കുന്നുണ്ട്.

Story first published: Saturday, December 26, 2020, 17:07 [IST]
Other articles published on Dec 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X