മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. റണ്‍സെടുക്കും മുമ്പേ ഓപ്പണര്‍ ശിഖര്‍ ധനാവാണ് പുറത്തായത്. ഫിലാന്‍ഡറിന്റെ പന്തില്‍ ഹാഷിം അംല പിടിച്ചാണ് ധവാന്‍ പുറത്തായത്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് വിരാട് കോലി ഇന്ത്യയില്‍ ടീമിനെ നയിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ച ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരം എന്ന പ്രത്യേകത കൂടി ഈ ടെസ്റ്റിനുണ്ട്.

ആര്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നീ സ്പിന്‍ ത്രയത്തെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കോലി ടീം തിരഞ്ഞെടുത്തത്. വണ്‍ഡൗണ്‍ സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര ടീമിലെത്തിയപ്പോള്‍ രോഹിത് ശര്‍മ ടീമിന് പുറത്തായി. വിജയ്, ധവാന്‍, കോലി, രഹാനെ എന്നിവരാണ് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. വൃദ്ധിമാന്‍ സാഹ കകീപ്പര്‍. ആരോണും ഉമേഷ് യാദവുമാണ് ഫാസ്റ്റ് ബൗളര്‍മാര്‍.