Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ തകര്‍ന്ന് തരിപ്പണമായി, 200 ഓളൗട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 218!

മൊഹാലി: ദക്ഷിണാഫ്രിക്കയുടെ ഇരട്ട സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഇമ്രാന്‍ താഹിര്‍, സൈമണ്‍ ഹാര്‍മര്‍ എന്നിവരാണ് ഇന്ത്യയെ വരച്ച വരയില്‍ നിര്‍ത്തിയത്. അവസാന വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണപ്പോള്‍ ഇന്ത്യയ്ക്ക് എത്താനായത് 200 റണ്‍സില്‍.

ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 201 നെക്കാള്‍ 1 റണ്‍സ് കുറവ്. ലീഡ് കിട്ടിയ 17 റണ്‍സ് കൂടി ചേര്‍ത്ത് കൈവശമുള്ളത് 217 റണ്‍സ്. 218 റണ്‍സെടുത്താല്‍ കളി ദക്ഷിണാഫ്രിക്ക ജയിക്കും. ഇന്ത്യയ്ക്ക് വേണ്ടത് 10 വിക്കറ്റുകള്‍. സ്പിന്നിനെ വാരിക്കോരി തുണക്കുന്ന പിച്ചില്‍ ആഫ്രിക്കക്കാരെ കറക്കിവീഴ്ത്താം എന്ന പ്രതീക്ഷയുണ്ട് ഇന്ത്യയ്ക്ക്. മൂന്നാം ദിവസത്തെ സംഭവബഹുലമായ കളി ഇങ്ങനെ...

തകര്‍ച്ച തുടങ്ങിയത് ഇവിടെ

തകര്‍ച്ച തുടങ്ങിയത് ഇവിടെ

സ്‌കോര്‍ 161 ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായതാണ് ഇന്ത്യയുടെ തകര്‍ച്ചയുടെ തുടക്കം. പിന്നീടങ്ങോട്ട് 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടം വന്നത് എട്ട് വിക്കറ്റുകള്‍. കോലി 29 റണ്‍സെടുത്തിരുന്നു.

പൂജാര തൊട്ടുപിന്നാലെ

പൂജാര തൊട്ടുപിന്നാലെ

77 റണ്‍സുമായി അനായാസം ബാറ്റ് ചെയ്തുവന്ന ചേതേശ്വര്‍ പൂജാര കോലിക്ക് പിന്നാലെ മടങ്ങി. സ്‌കോര്‍ 4 വിക്കറ്റിന് 164.

രഹാനെ വന്നു, പോയി

രഹാനെ വന്നു, പോയി

സ്‌കോര്‍ എഴുതുന്നവരെ അധികം ബുദ്ധിമുട്ടിക്കാതെ രഹാനെയും പോയി. 11 പന്തില്‍ 2 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം.

സാഹ മാത്രം

സാഹ മാത്രം

അവിടുന്നങ്ങോട്ട് രണ്ടക്കം കടന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ മാത്രം. ജഡേജ, അശ്വിന്‍, മിശ്ര, ആരോണ്‍, യാദവ് എന്നിങ്ങനെ എല്ലാവരും വേഗം തന്നെ വീണു.

താഹിറും ഹാര്‍മറും

താഹിറും ഹാര്‍മറും

നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഇമ്രാന്‍ താഹിര്‍, സൈമണ്‍ ഹാര്‍മര്‍ എന്നിവരാണ് 200 ല്‍ ഓളൗട്ടാക്കിയത്.

Story first published: Saturday, November 7, 2015, 13:04 [IST]
Other articles published on Nov 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+