ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് സെഞ്ചുറി.. ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 550 റൺസ് വിജയലക്ഷ്യം!!
ഗാലെ: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 550 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്ത ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഗാലെയില്‍ നാലാമിന്നിംഗ്സിൽ പിന്തുടർന്ന് ജയിച്ചിട്ടുള്ള ഏറ്റവും ഉയർന്ന സ്കോർ വെറും 99 മാത്രമാണ്. ശ്രീലങ്കയ്ക്ക് വേണ്ടതോ 550 റൺസും. ഒന്നര ദിവസം ബാക്കി. ഈ ടെസ്റ്റ് എങ്ങോട്ടാണ് പോകുന്നതെന്ന് ക്ലിയറല്ലേ, കാണാം ലൈവ് ചിത്രങ്ങളും കളിവിവരങ്ങളും...

കിംഗ് കോലിക്ക് സെഞ്ചുറി
സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തന്നെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ പ്രധാന താരം. ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ പതിനേഴാം സെഞ്ചുറിയാണിത്. 136 പന്തിൽ 5 ഫോറും 1 സിക്സും സഹിതമാണ് കോലി 103 റൺസെടുത്തത്.

മുകുന്ദ് തിളങ്ങി
മുരളി വിജയ്, എൽ രാഹുല്‍ എന്നിവരുടെ അഭാവത്തിൽ ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയ അഭിനവ് മുകുന്ദ് 81 റൺസെടുത്തു. 116 പന്തിലാണ് മുകുന്ദ് എട്ട് ബൗണ്ടറികൾ സഹിതം 81 റൺസെടുത്തത്.

ചെറിയ ചെറിയ സംഭാവനകൾ
ഒന്നാമിന്നിംഗ്സിൽ തിളങ്ങിയ ചേതേശ്വർ പൂജാര, ശിഖർ ധവാൻ, രഹാനെ എന്നിവർക്ക് രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 53 ഓവറിലാണ് ഇന്ത്യ മൂന്ന് വിക്കറ്റിന് 240 റൺസെടുത്ത് ഡിക്ലയർ ചെയ്തത്.

കളി ഇന്ത്യയുടെ കയ്യിൽ
രണ്ട് ഇന്നിംഗ്സിലും മികച്ച ബാറ്റിംഗ് പ്രകടനത്തോടെ ഇന്ത്യ കളി കൈപ്പിടിയിൽ ആക്കിക്കഴിഞ്ഞു. ശ്രീലങ്കയെ ഒന്നാം ഇന്നിംഗ്സിൽ വെറും 291ൽ പുറത്താക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications