
കറക്കിവീഴ്ത്തിക്കളഞ്ഞു
സ്പിന്നിനെ വാരിക്കോരി തുണക്കുന്ന പിച്ചില്‍ ആഫ്രിക്കക്കാരെ കറക്കിവീഴ്ത്തുകയായിരുന്നു ഇന്ത്യ. രണ്ടാമിന്നിംഗ്‌സിലെ ഒമ്പത് വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കാണ്. ഒന്നാമിന്നിംഗ്‌സിലെ പത്ത് വിക്കറ്റും സ്പിന്നര്‍മാര്‍ക്ക് തന്നെയായിരുന്നു. ആകെ 19 വിക്കറ്റുകള്‍.

ജഡേജയ്ക്ക് 5
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ടീമിലെത്തിയ ജഡേജ ഒന്നാം ടെസ്റ്റിലും മോശമാക്കിയില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 5ഉം ഒന്നാം ഇന്നിംഗ്‌സില്‍ 3ഉം വിക്കറ്റുകളാണ് ജഡ്ഡു വീഴ്ത്തിയത്.

അശ്വിനും ഒപ്പത്തിനൊപ്പം
ആര്‍ അശ്വിനും മോശമാക്കിയില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 3ഉം ഒന്നാം ഇന്നിംഗ്‌സില്‍ 5ഉം വിക്കറ്റുകളോടെ അശ്വിനും എട്ട് വിക്കറ്റ് നേട്ടം സ്വന്തം പേരിലാക്കി.

ഡിവില്ലിയേഴ്‌സിനെ വീഴ്ത്തി മിശ്ര
രണ്ട് ഇന്നിംഗ്‌സിലും എ ബി ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ ബൗള്‍ ചെയ്തത് അമിത് മിശ്രയാണ്.

ഇന്ത്യയും തകര്‍ന്നിരുന്നു
സ്‌കോര്‍ 161 ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്ത്യയും തകര്‍ന്നു. 39 റണ്‍സിനിടെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായി

പൂജാര തിളങ്ങി
77 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍. ഒന്നാമിന്നിംഗ്‌സിലും പൂജാര തിളങ്ങിയിരുന്നു.

മുരളി വിജയും പിടിച്ചുനിന്നു
ഒന്നാമിന്നിംഗ്‌സില്‍ 75ഉം രണ്ടാം ഇന്നിംഗ്‌സില്‍ 47ഉം റണ്‍സെടുത്ത മുരളി വിജയ് ആണ് വിക്കറ്റ് വീഴ്ച്ചയ്ക്കിടെ പിടിച്ചുനിന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.

താഹിറാണ് കലക്കിയത്
നാല് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സൈമണ്‍ ഹാര്‍മറും നാല് വിക്കറ്റെടുത്തു. 5 വിക്കറ്റെടുത്ത എല്‍ഗറാണ് ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് താരമായത്.


Click it and Unblock the Notifications











