തകര്‍ന്ന് തരിപ്പണമായി, മുക്കിയും മൂളിയും 200 ലെത്തി ഇന്ത്യ ഓളൗട്ട്!
മൊഹാലി: ട്വന്റി 20യിലും ഏകദിനത്തിലും മാത്രമല്ല, ടെസ്റ്റിലും ടീം ഇന്ത്യയുടെ ഗതി അധോഗതി തന്നെ. നാട്ടിലെ പുലികളെന്ന് പേരുകേട്ട ഇന്ത്യ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കൂടാരം കയറിയത് വെറും 201 റണ്‍സിന്. ക്യാപ്റ്റന്‍ കോലിയടക്കം ആറുപേര്‍ രണ്ടക്കം കാണാതെ പുറത്തായ ഇന്നിംഗ്‌സില്‍ 200 കടക്കാന്‍ തന്നെ ഇന്ത്യ പെടാപ്പാട് പെട്ടു.
ഇരുപത്തേഴാം പിറന്നാള്‍ ആഘോഷിക്കാനായി ക്രീസിലെത്തിയ വിരാട് കോലി നേടിയത് 1 റണ്‍സ്. ക്യാപ്റ്റന് പിന്നാലെ ഓരോരുത്തരായി കൂടാരം കയറി. മുരളി വിജയ് ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം നേടിയ ഒരു കൂട്ടുകെട്ടും ജഡേജയും അശ്വിനും ചേര്‍ന്ന് ഉയര്‍ത്തിയ മറ്റൊരു കൂട്ടുകെട്ടും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഓര്‍മിക്കാനുള്ളത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ചിത്രങ്ങളിലേക്ക്.

ഞാനിതാ പോകുന്നേ
ട്വന്റി 20യിലും ഏകദിനത്തിലും ഭീകരമായ ഫോമൗട്ടിലായിരുന്നു ശിഖര്‍ ധവാന്‍. അതൊന്നും നോക്കണ്ട ടെസ്റ്റില്‍ ധവാന്‍ പുലിയാണെന്നായിരുന്നു ടീം ഡയറക്ടര്‍ രവി ശാസ്ത്രി പറഞ്ഞത്. എന്നാല്‍ ടെസ്റ്റിലും ധവാന്‍ പരാജയമായി. രണ്ടാം ഓവറില്‍ ധവാന്‍ പുറത്താകുമ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അക്കൗണ്ട് തുറന്നിട്ടുണ്ടായിരുന്നില്ല.

മുരളി വിജയ് തിളങ്ങി
136 പന്തില്‍ 75 റണ്‍സെടുത്ത മുരളി വിജയുടെ മുക്കാല്‍ സെഞ്ചുറിയാണ് ഇന്ത്യയെ 200 കടത്തിയത്. 12 ഫോറുകളാണ് മുരളി വിജയ് അടിച്ചത്. ഹാര്‍മറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് വിജയ് പുറത്തായത്.

പിറന്നാള്‍ ബോയ് പരാജയം
ഇരുപത്തേഴാം പിറന്നാള്‍ ദിനത്തില്‍ ക്യാപ്റ്റന്‍ കോലിക്ക് നേടാനായത് ഒരേ ഒരു റണ്‍സ്. കോലിയുടെ പുറത്താകലോടെ ടീം ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.

രഹാനെ
മധ്യനിരയിലെ വിശ്വസ്തന്‍ അജിന്‍ക്യ രഹാനെയുടെ ഊഴമായിരുന്നു അടുത്തത്. 48 പന്തുകള്‍ പിടിച്ചുനിന്ന രഹാനെ 15 റണ്‍സാണ് എടുത്തത്. യുവ സ്പിന്നര്‍ എല്‍ഗറിനാണ് വിക്കറ്റ്.

സാഹ എന്തിനാണാവോ
ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ സാഹ ആകപ്പാടെ ഇത്രയും കാലം കൊണ്ട് അടിച്ചത് രണ്ടേ രണ്ട് ഫിഫ്റ്റികളാണ്. മൊഹാലിയില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സാഹയുടെ വിക്കറ്റ് വീണു.

സര്‍ ജഡേജ ചെറുത്തുനിന്നു
92 പന്തുകളാണ് ജഡേജ പ്രതിരോധിച്ച് നിന്നത്. 38 റണ്‍സും എടുത്തു. 30 റണ്‍സെടുത്ത അശ്വിനൊപ്പം 42 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാനും ജഡേജയ്ക്ക് പറ്റി.

എൽഗർ കലക്കി
നാല് വിക്കറ്റുകളോടെ ഡീൻ എൽഗറാണ് ഇന്ത്യയുടെ നടുവൊടിച്ചത്. താഹിറും ഫിലാൻഡറും രണ്ട് വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications