Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പേ നിരാശപ്പെടുത്തി ഹര്‍ഭജന്‍, രഹാനെയ്ക്ക് ലോകറെക്കോര്‍ഡ്!

ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോകറെക്കോര്‍ഡുമായി അജിന്‍ക്യ രഹാനെ. സ്പിന്നര്‍മാര്‍ നിറഞ്ഞു കളിക്കുന്ന ഗോളിലെ പിച്ചില്‍ നിരാശപ്പെടുത്തി ഹര്‍ഭജന്‍ സിംഗ്. തകര്‍ന്നു തരിപ്പണമായിപ്പോയ ശ്രീലങ്കന്‍ ഇന്നിംഗ്‌സിനെ മിന്നും സെഞ്ചുറിയോടെ മാന്യതയിലേക്ക് നയിച്ച ദിനേശ് ചാന്ദിമാല്‍... ഗോളില്‍ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ഹൈലൈറ്റുകള്‍ ഇതൊക്കെയാണ്.

എട്ട് ക്യാച്ചുകളാണ് അജിന്‍ക്യ രഹാനെ ശ്രീലങ്കയ്‌ക്കെതിരെ പറന്നുപിടിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് ക്യാച്ചുകളെടുത്ത രഹാനെ രണ്ടാം ഇന്നിംഗ്‌സില്‍ ഇതുവരെയായി 5 ക്യാച്ചുകള്‍ എടുത്തു. 7 വീതം ക്യാച്ചുകളെടുത്ത ഗ്രെഗ് ചാപ്പല്‍, മാത്യു ഹെയ്ഡന്‍, യജുവിന്ദ്ര സിംഗ്, സ്റ്റീഫന്‍ ഫ്‌ലമിങ്, ഹര്‍ഷന്‍ തിലകരത്‌നെ എന്നിവരുടെ റെക്കോര്‍ഡാണ് രഹാനെ പഴങ്കഥയാക്കിയത്. സ്ലിപ്പിലായിരുന്നു രഹാനെയുടെ തകര്‍പ്പന്‍ ക്യാച്ചുകള്‍ കൂടുതലും.

harbhajan-singh

വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ആണ് മൂന്നാം ദിനം ഏറ്റവും നിറംമങ്ങിപ്പോയ ഇന്ത്യന്‍ ബൗളര്‍. സ്പിന്നിന് അനുകൂലമായ പിച്ചില്‍ അശ്വിനും മിശ്രയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന് 1 വിക്കറ്റ് എടുക്കാന്‍ 17 ഓവറില്‍ 74 റണ്‍സ് വിട്ടുകൊടുക്കേണ്ടിവന്നു. ഒന്നാം ഇന്നിംഗ്‌സില്‍ അശ്വിന്‍ ആറും മിശ്ര രണ്ടും വിക്കറ്റ് എടുത്തപ്പോള്‍ ഹര്‍ഭജന് വിക്കറ്റേ വീഴ്ത്താനായില്ല.

ഒന്നാമിന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയ ശ്രീലങ്ക രണ്ടാമിന്നിംഗ്‌സിലും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 5 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നും മൂന്നാം ദിനം അവര്‍ എട്ട്് വിക്കറ്റ് നഷ്ടത്തില്‍ 350 ന് മുകളിലെത്തിയിട്ടുണ്ട്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ദിനേശ് ചാന്ദിമലും വാലറ്റക്കാരന്‍ കൗശാലും ബാറ്റ് ചെയ്യുന്നു. തിരിമാനെ 44 ഉം മുബാറക് 49ഉം സംഗക്കാര 40ഉം റണ്‍സെടുത്തു. അവര്‍ക്കിപ്പോള്‍ 150ന് മേല്‍ റണ്‍സിന്റെ ലീഡുണ്ട്.

Story first published: Friday, August 14, 2015, 16:31 [IST]
Other articles published on Aug 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+