വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ നഗ്നനായി ഓടിയ ക്രിക്കറ്റ് ആരാധകന് പണികിട്ടി!

By Muralidharan

പല്ലക്കലെ: ഓസ്‌ട്രേലിയ - ശ്രീലങ്ക ഒന്നാം ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ നഗ്നനായി ഓടിയ ഓസീസ് ആരാധകനെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ സ്വദേശിയായ അലക്‌സ് ജെയിംസ് എന്നയാളാണ് പിടിയിലായത്. ഇയാളെ 7 ദിവസത്തേക്ക് ജയിലില്‍ അടച്ചു. മൂവായിരം ശ്രീലങ്കന്‍ രൂപ (30 ഓസ്‌ട്രേലിയന്‍ ഡോളര്‍) പിഴയും അടക്കണം.

<strong> ശ്രീലങ്കയ്ക്ക് വേണ്ട.. മുരളീധരന്‍ ഓസ്‌ട്രേലിയയുടെ കോച്ചാകുന്നതില്‍ എന്താണ് തെറ്റ്...</strong> ശ്രീലങ്കയ്ക്ക് വേണ്ട.. മുരളീധരന്‍ ഓസ്‌ട്രേലിയയുടെ കോച്ചാകുന്നതില്‍ എന്താണ് തെറ്റ്...

ബ്രിസ്‌ബേനില്‍ നിന്നുള്ള അലക്‌സ് ജെയിംസ് എന്ന ആരാധകനെ ശ്രീലങ്കയില്‍ പോലീസ് പിടികൂടിയതായി ദി ഓസ്‌ട്രേലിയന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. പല്ലക്കലെ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കാന്‍ഡി കോടതിയില്‍ ഹാജരാക്കിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് പറഞ്ഞു. ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസമായിരുന്നു സംഭവം.

australia

ഒന്നാം ദിവസത്തെ അവസാന സെക്ഷനില്‍ മഴ കളി തടസ്സപ്പെടുത്തിയപ്പോഴാണ് അലക്‌സ് ജെയിംസ് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്. പിച്ച് മൂടിയിരുന്ന കവറിന് മുകളിലൂടെ വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് ഇയാള്‍ ഓടുകയായിരുന്നു. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 117 നെതിരെ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റിന് 66 എന്നി നിലയിലായിരുന്നു സംഭവം നടക്കുമ്പോള്‍.

<strong>അശ്വിന് തുല്യം അശ്വിന്‍ മാത്രം... അശ്വിന്‍ ഇന്ത്യയുടെ വിലപിടിപ്പുള്ള താരമാകുന്നത് ഇങ്ങനെ!</strong>അശ്വിന് തുല്യം അശ്വിന്‍ മാത്രം... അശ്വിന്‍ ഇന്ത്യയുടെ വിലപിടിപ്പുള്ള താരമാകുന്നത് ഇങ്ങനെ!

നഗ്നനായ പിച്ച് പരിശോധകന്‍ എന്ന പേരില്‍ അലക്‌സ് ജെയിംസിന്റെ ചിത്രങ്ങള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതാദ്യമായിട്ടല്ല ക്രിക്കറ്റില്‍ നഗ്നയോട്ടങ്ങള്‍ നടക്കുന്നത്. 2015 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനിടെ ന്യൂസിലന്‍ഡ് ആരാധകന്‍ നഗ്നനായി ഓടിയിരുന്നു. അന്നും ശ്രീലങ്ക തന്നെയായിരുന്നു എതിര്‍ ടീം. 2015 ഫെബ്രുവരി 14നായിരുന്നു ഈ സംഭവം.

Story first published: Thursday, July 28, 2016, 9:43 [IST]
Other articles published on Jul 28, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X