ട്വന്റി-ട്വന്റിയിലും താഹിറിന്റെ വിക്കറ്റ്‌വേട്ട; സിംബാബ്‌വെയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക
ഈസ്റ്റ് ലണ്ടന്‍: ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി-ട്വന്റിയിലും അപരാജിത കുതിപ്പ് തുടര്‍ന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്ക. ഒന്നാം ട്വന്റി-ട്വന്റിയില്‍ 34 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.
ഏകദിന പരമ്പരയിലെ മാസ്മരിക ബൗളിങ് പ്രകടനം ഇംറാന്‍ താഹിര്‍ ഒന്നാം ടി-ട്വന്റിയിലും തുടര്‍ന്നു. അഞ്ച് വിക്കറ്റുമായി ഇംറാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. താഹിറാണ് മാന്‍ ഓഫ് ദി മാച്ച്.

ദക്ഷിണാഫ്രിക്ക 6ന് 160
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ റാസ്സി വാന്‍ഡെര്‍ ഡുസ്സെന്‍ (56), ഡേവിഡ് മില്ലര്‍ (39), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് (34) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിരയില്‍ തിളങ്ങിയത്. സിംബാബ്‌വെയ്ക്കു വേണ്ടി കൈല്‍ ജാര്‍വിസ് മൂന്നും ക്രിസ്റ്റഫര്‍ മോഫു രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
താഹിര്‍ അന്തകനായി; സിംബാബ്‌വെ 126ന് പുറത്ത്
മറുപടി ബാറ്റിങാരംഭിച്ച സിംബാബ്‌വെയ്ക്ക് ഇംറാന്‍ താഹിറിന്റെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അഞ്ച് വിക്കറ്റുമായി താഹിര്‍ കളംനിറഞ്ഞപ്പോള്‍ സിംബാബ്‌വെയുടെ പോരാട്ടം 17.2 ഓവറില്‍ 126 റണ്‍സിലൊതുങ്ങി. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് താഹിറിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ജൂനിയര്‍ ഡാലയും ആന്‍ഡിലെ ഫെലുക്യാവോയും രണ്ട് വിക്കറ്റ് വീതവും ലുന്‍ഗി എന്‍ഗിഡി ഒരു വിക്കറ്റും വീഴ്ത്തി. 44 റണ്‍സെടുത്ത പീറ്റര്‍ മൂറാണ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications