For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്ന് ഇന്ത്യയെ 1 റണ്‍സിന് തോല്‍പിച്ചു.. രാഹുലിന്റെ 110 റണ്‍സ് പാഴായി!

By Muralidharan

ഫ്‌ളോറിഡ: ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് പേരുകേട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് 1 പന്തില്‍ 1 റണ്‍സ് എടുക്കാന്‍ കഴിഞ്ഞില്ല. ഫലമോ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു റണ്‍ തോല്‍വി. അവസാന പന്തില്‍ ജയിക്കാന്‍ റണ്‍സ് മാത്രം മതിയായിരുന്നെങ്കിലും ധോണി പരാജയപ്പെട്ടു. വിക്കറ്റ് കളഞ്ഞു. റണ്‍സൊന്നും കിട്ടിയതുമില്ല. ബ്രാവോയാണ് ധോണിയെയും ഇന്ത്യയെയും പിടിച്ചുകെട്ടിയത്.

246 റണ്‍സ് എന്ന റെക്കോര്‍ഡ് വിജയലക്ഷ്യം വീരോചിതം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീമാണ് ധോണിയുടെ പിഴവില്‍ തോറ്റുപോയത്. അവസാന ഓവറില്‍ 8 റണ്‍സ് മതിയായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ കിട്ടിയത് 6 റണ്‍സ്. എവിന്‍ ലെവിസിന്റെ സെഞ്ചുറി മികവില്‍ 245 റണ്‍സടിച്ച വെസ്റ്റ് ഇന്‍ഡീസിനെ കെ എല്‍ രാഹുലിന്റെ സെഞ്ചുറി കൊണ്ടാണ് ഇന്ത്യ വെല്ലുവിളിച്ചത്. 4 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് വരെ എത്തുകയും ചെയ്തു.

കെ എൽ രാഹുൽ

കെ എൽ രാഹുൽ

നാലാമനായി ക്രീസിലെത്തി. 51 പന്തില്‍ 110 റണ്‍സ്. 12 ഫോറും 5 സിക്‌സും. എല്ലാം മനോഹരമായ ക്രിക്കറ്റിങ് ഷോട്ടുകള്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് ഒരു വാഗ്ദാനമാണ് ഈ കര്‍ണാടകക്കാരന്‍. അവസാന പന്തില്‍ ധോണി വിജയം കൈവിടുന്നത് കണ്ട് വിതുമ്പിക്കൊണ്ടാണ് രാഹുല്‍ കളിക്കളം വിട്ടത്.

ന്യായീകരണമില്ല, ക്യാപ്റ്റന്‍

ന്യായീകരണമില്ല, ക്യാപ്റ്റന്‍

ക്രിക്കറ്റാണ്, ജയവും തോല്‍വിയും സ്വാഭാവികം എന്നൊക്കെ പറയാം പക്ഷേ ഈ തോല്‍വിക്ക് അതൊന്നും ന്യായീകരണം ആവില്ല. ഒരു പന്തില്‍ 1 റണ്‍സെടുക്കാന്‍ ധോണിക്ക് കഴിയുന്നില്ല എന്നത് വലിയ പരാജയമാണ്. സിംബാബ്‌വെയ്‌ക്കെതിരെയും സമാനമായ രീതിയില്‍ ധോണി കാരണം ഇന്ത്യ തോറ്റിരുന്നു. 25 പന്തില്‍ 43 റണ്‍സെടുത്ത ശേഷമാണ് ധോണി 1 റണ്ണെടുക്കാന്‍ പരാജയപ്പെട്ടത്.

ബ്രാവോ എന്തൊരു ബൗളറാണ്

ബ്രാവോ എന്തൊരു ബൗളറാണ്

അവസാന ഓവറില്‍ വെറും 8 റണ്‍സ് മതിയായിരുന്ന ഇന്ത്യയെ ബ്രാവോ പിടിച്ചുനിര്‍ത്തി. അതും സെറ്റായ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസില്‍ ഉണ്ടായിട്ടും. ധോണിക്കെതിരെ 4 പന്തുകള്‍ എറിഞ്ഞ ബ്രാവോ 4 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് തവണ വിക്കറ്റ് അവസരമൊരുക്കി.

രോഹിത് ശർമ

രോഹിത് ശർമ

ടിപ്പിക്കല്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ്. 28 പന്തില്‍ നാല് വീതം സിക്‌സും ഫോറും. 62 റണ്‍സ് അടിക്കാന്‍ രോഹിത് കളിച്ചത് വെറും 28 പന്തുകള്‍. പക്ഷേ പൊള്ളാര്‍ഡിന്റെ ഒരു സ്ലോ ബോള്‍ സിക്‌സറടിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനില്‍ ചാള്‍സ് പിടിച്ച് ഔട്ടായി.

എവിൻ ലെവിസ്

എവിൻ ലെവിസ്

49 പന്തില്‍ 100 റണ്‍സടിച്ച് ഓപ്പണര്‍ എവിന്‍ ലെവിസാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍ ആയത്. 5 ഫോര്‍ മാത്രമേ അടിച്ചുള്ളൂ ലെവിസ്. പക്ഷേ സിക്‌സര്‍ ഒമ്പതെണ്ണം പറത്തി. മാന്‍ ഓഫ് ദ മാച്ചും ലെവിസ് തന്നെ.

ജോണ്‍സന്‍ ചാള്‍സ്

ജോണ്‍സന്‍ ചാള്‍സ്

33 പന്ത് മാത്രം നേരിട്ട ജോണ്‍സന്‍ ചാള്‍സായിരുന്നു കൂടുതല്‍ അപകടകാരി. ആറ് ഫോറും 7 സിക്‌സും അടക്കം 79 റണ്‍സാണ് ചാള്‍സ് വാരിയത്. പത്താമത്തെ ഓവറില്‍ ചാള്‍സ് ഔട്ടാകുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 126 ലെത്തിയിരുന്നു.

രണ്ട് യോർക്കറുകൾ

രണ്ട് യോർക്കറുകൾ

പൊള്ളാർഡിനെയും സാമുവൽസിനെയും തുടർച്ചയായ രണ്ട് യോർക്കറുകളിൽ ക്ലീൻ ബൗൾഡാക്കിയ ഭുമ്രയാണ് ഇന്ത്യൻ ബൗളിംഗിൽ മികച്ചുനിന്നത്. പക്ഷേ ഭുമ്ര നാലോവറിൽ 47 റൺസ് വഴങ്ങി

Story first published: Sunday, August 28, 2016, 7:49 [IST]
Other articles published on Aug 28, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+