Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മയുടെ സെഞ്ചുറി പാഴായി, ഇന്ത്യ 7 വിക്കറ്റിന് തോറ്റു

ധരംശാല: പതിനേഴാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ ജെ പി ഡുമിനിയെയും ദക്ഷിണാഫ്രിക്കയെയും അംപയര്‍ രക്ഷിച്ചു. അവിടുന്നങ്ങോട്ട് സിക്‌സറുകളുടെ മാലപ്പടക്കം പറത്തി ഡുമിനി ദക്ഷിണാഫ്രിക്കയെ വിജയത്തിലും എത്തിച്ചു. 34 പന്തില്‍ 7 സിക്‌സറുകള്‍ സഹിതം ഡുമിനി പുറത്താകാതെ നേടിയ 68 റണ്‍സുകളുടെ മികവില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു.

നേരത്തെ അന്താരാഷ്ട്ര ട്വന്റി 20 യില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയ രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ 199 റണ്‍സ് വരെ എത്തിയിരുന്നു. വിരാട് കോലിയും ധോണിയും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തി. എന്നാല്‍ ദക്ഷിണാഫ്രിക്കയെ തടയാന്‍ അതും മതിയായില്ല. നിലവാരമില്ലാത്ത ബൗളിംഗും അതിസാധാരണമായ ഫീല്‍ഡിങുമാണ് ഇന്ത്യയ്ക്ക് വിനയായത്. ചിത്രങ്ങളിലൂടെ..

രോഹിത് സൂപ്പര്‍ ബാറ്റിങ്

രോഹിത് സൂപ്പര്‍ ബാറ്റിങ്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ തുടക്കം മുതല്‍ ടോപ് ഗിയറിലായിരുന്നു. പന്ത്രണ്ട് ഫോറും 5 സിക്‌സറുകളും രോഹിത് പറത്തി. ട്വന്റി 20 യില്‍ ഇന്ത്യയുടെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്.

കോലി മികച്ച പിന്തുണ

കോലി മികച്ച പിന്തുണ

രോഹിത് ശര്‍മയ്ക്ക് മികച്ച പിന്തുണയാണ് വിരാട് കോലി നല്‍കിയത്. 27 പന്തുകള്‍ കളിച്ച കോലി മിക്കവാറും എല്ലാ പന്തുകളിലും സിംഗിള്‍ എടുത്തു. ഒരേയൊരു ഡോട്ട് ബോള്‍. ഇതിനിടയില്‍ മൂന്ന് സിക്‌സറും കോലി പറത്തി.

സെഞ്ചുറി കൂട്ടുകെട്ട്

സെഞ്ചുറി കൂട്ടുകെട്ട്

രോഹിത് ശര്‍മയും കോലിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ അടിച്ചുപറത്തി. മിന്നല്‍ വേഗത്തില്‍ സെഞ്ചുറി പിന്നിട്ട ഈ കൂട്ടുകെട്ട് പിരിഞ്ഞത് കോലി വീണതോടെയാണ്. പിന്നാലെ രോഹിതും ഔട്ടായതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി

സ്‌കോര്‍ ഉയര്‍ത്താനാകാതെ ധോണി

സ്‌കോര്‍ ഉയര്‍ത്താനാകാതെ ധോണി

അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താനാകാതെ ഇന്ത്യ കുഴങ്ങി. അവസാന ഓവറിന്റെ അവസാന പന്തില്‍ മാത്രമാണ് ധോണിക്ക് ഒരു സിക്‌സര്‍ അടിക്കാന്‍ പറ്റിയത്. ഇതിനിടയില്‍ തുടരെത്തുടരെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി.

ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍

ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍

മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡിവില്ലേഴ്‌സും അംലയും മികച്ച തുടക്കം നല്‍കി. ഡിവില്ലിയേഴ്‌സ് അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 77 റണ്‍സിലെത്തി.

പിന്നീടെല്ലാം ഡുമിനി

പിന്നീടെല്ലാം ഡുമിനി

തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഡുമിനിയാണ്. 34 പന്തില്‍ 7 സിക്‌സടക്കം 68 റണ്‍സെടുത്ത ഡുമിനി ഇന്ത്യന്‍ ബൗളിംഗിനെ അടിച്ചുപറത്തിക്കളഞ്ഞു.

 അംപയറെ കുറ്റം പറഞ്ഞ് ധോണി

അംപയറെ കുറ്റം പറഞ്ഞ് ധോണി

കളി തോറ്റതിലെ നിരാശ ക്യാപ്റ്റന്‍ ധോണിയും മറച്ചുവെച്ചില്ല. നിലവാരമില്ലാത്ത അംപയറിങ് കാരണമാണ് ഇന്ത്യ തോറ്റതെന്നായിരുന്നു ധോണി പറഞ്ഞത്. ഡുമിനിയെ നേരത്തെ പുറത്താക്കിയിരുന്നെങ്കില്‍ കളി മാറിയേനെ.1st-t20i-india-vs-south-africa-dharamsala-match-report

Story first published: Saturday, October 3, 2015, 9:50 [IST]
Other articles published on Oct 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+