Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹരാരെ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബൗളിംഗ്; മലയാളിതാരം കരുണ്‍ നായര്‍ക്ക് അരങ്ങേറ്റം!

ഹരാരെ: ഇന്ത്യന്‍ ഏകദിന ടീമില്‍ മറ്റൊരു മലയാളി കൂടി അരങ്ങേറ്റം കുറിച്ചു. മറുനാടന്‍ മലയാളി താരമായ കരുണ്‍ നായരാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഹരായെയില്‍ സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് കരുണിന് ടീമില്‍ ഇടം കിട്ടിയത്. ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ മലയാളി പ്രതീക്ഷയാണ് കരുണ്‍ നായര്‍.

മലയാളിയാണെങ്കിലും കേരളത്തിന് വേണ്ടിയല്ല കരുണ്‍ ക്രിക്കറ്റ് കളിക്കുന്നത്. കര്‍ണാടകത്തില്‍ ജീവിക്കുന്ന കരുണ്‍ രഞ്ജിയിലും കര്‍ണാടകയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. രഞ്ജി ട്രോഫി ഫൈനലില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ചരിത്രവും കരുണിന്റെ പേരിലുണ്ട്. ഐ പി എല്ലില്‍ മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചു. ഇപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ്.

karunnair-

ഈ രണ്ട് ടീമുകളിലും കരുണിനൊപ്പം ഉണ്ടായിരുന്ന സഞ്ജു സാംസനാണ് ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്ന മറ്റൊരു മലയാളി. ഐ പി എല്ലിന് പിന്നാലെ നടക്കുന്ന പര്യടനം ആയതിനാല്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനായിരുന്നു ബി സി സി ഐയുടെ തീരുമാനം. അങ്ങനെയാണ് കരുണിന് ടീമിലേക്ക് വിളി വന്നത്. മുന്‍പ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയെങ്കിലും അവസാന ഇലവനില്‍ സ്ഥാനം കിട്ടിയില്ല.

ഹരാരെ ഏകദിനത്തില്‍ കരുണ്‍ നായര്‍ക്കൊപ്പം എല്‍ രാഹുല്‍, യുവേന്ദ്ര ചാഹല്‍ എന്നിവരും അരങ്ങേറ്റം കുറിക്കുന്നുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ധവാന്‍, റെയ്‌ന തുടങ്ങിയ പ്രമുഖര്‍ ടീമിലില്ല. കെ എല്‍ രാഹുല്‍ - മനീഷ് പാണ്ഡെ എന്നിവരാകും ഓപ്പണ്‍ ചെയ്യുക.

Story first published: Saturday, June 11, 2016, 12:32 [IST]
Other articles published on Jun 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+