Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിനും ബെയ്‌ലിക്കും സെഞ്ചുറി, രോഹിത് ശര്‍മയും ഇന്ത്യയും തോറ്റു!

പെര്‍ത്ത്: ഒരുപിടി റെക്കോര്‍ഡുകളോടെ ബാറ്റ്‌സ്മാന്‍മാര്‍ കളം നിറഞ്ഞിട്ടും ഇന്ത്യയ്ക്ക് തോല്‍വി. ക്യാപ്റ്റന്‍ സ്മിത്തിന്റെയും ജോര്‍ജ് ബെയ്‌ലിയുടെയും സെഞ്ചുറികളുടെ മികവിലാണ് ഓസ്‌ട്രേലിയ ഇന്ത്യയെ 5 വിക്കറ്റിന് തോല്‍പിച്ചത്. ജയിക്കാന്‍ 310 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 49.2 ഓവറില്‍ വെറും 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയിട്ടും 310 പോലെ ഒരു വലിയ സ്‌കോര്‍ പ്രതിരോധിക്കാനായില്ല എന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ തലവേദന കൂട്ടും. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ തുടക്കക്കാരന്‍ ബരീന്ദര്‍ സ്രാന്‍, രണ്ട് വിക്കറ്റെടുത്ത ആര്‍ അശ്വിന്‍ എന്നിവര്‍ മാത്രമാണ് കാര്യപ്പെട്ട സംഭാവന ചെയ്തത്. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ തികച്ചും പരാജയമായി.

ക്യാപ്റ്റന്റെ കളി

ക്യാപ്റ്റന്റെ കളി

135 പന്തില്‍ 149 റണ്‍സ്. 11 ഫോര്‍. 2 സിക്‌സ്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സ്മിത്ത് ജയം ഉറപ്പിച്ച ശേഷമാണ് പുറത്തായത്.

ബെയ്‌ലി റോക്ക്‌സ്

ബെയ്‌ലി റോക്ക്‌സ്

തുടക്കത്തില്‍ പതറിയ ഓസീസ് ഇന്നിംഗ്‌സിനെ കരക്കടുപ്പിച്ചത് ബെയ്‌ലിയുടെ അവസരോചിത സെഞ്ചുറിയാണ്. 120 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 112 റണ്‍സായിരുന്നു ബെയ്‌ലിയുടെ സംഭാവന.

സ്രാന്‍ പ്രതീക്ഷയായി

സ്രാന്‍ പ്രതീക്ഷയായി

രണ്ട് ഓപ്പണര്‍മാരെയും വീഴ്ത്തി തുടക്കക്കാരന്‍ ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. പിന്നീട് സ്മിത്തിനെയും വീഴ്ത്തി. പക്ഷേ കളി ഇന്ത്യ തോറ്റു എന്ന് മാത്രം.

പാഴായ സെഞ്ചുറി

പാഴായ സെഞ്ചുറി

രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ചുറിയാണ് പാഴായത്. ഓസ്‌ട്രേലിയയില്‍ ഒരു സന്ദര്‍ശക ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിതിന്റെ 171 നോട്ടൗട്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Tuesday, January 12, 2016, 17:08 [IST]
Other articles published on Jan 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+