Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹ്യൂസിന്റെ മരണം, ഇന്ത്യ - ഓസീസ് ടെസ്റ്റ് വേദി മാറും

അഡിലെയ്ഡ്: ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം അഡിലെയ്ഡില്‍ തുടരുന്നു. വ്യാഴാഴ്ച തുടങ്ങേണ്ട ഒന്നാം ടെസ്റ്റിനായി ബ്രിസ്‌ബേനിലേക്ക് പുറപ്പെടേണ്ടതായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍ ഫില്‍ ഹ്യൂസിന്റെ മരണത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റ് ബ്രിസ്‌ബേനില്‍ നിന്നും അഡിലെയ്ഡിലേക്ക് മാറ്റിയേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയാണ് ഇന്ത്യന്‍ ടീം യാത്ര റദ്ദാക്കിയത്.

ഒന്നാം ടെസ്റ്റിന്റെ വേദി തീരുമാനമാകുന്നത് വരെ ഇന്ത്യന്‍ ടീം അഡിലെയ്ഡില്‍ തന്നെ തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ അറിയിച്ചു. ബോര്‍ഡര്‍ - ഗാവസ്‌കര്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കേണ്ട വേദിയാണ് അഡിലെയ്ഡ്. ഡിസംബര്‍ 12 നാണ് രണ്ടാം ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്. മൂന്ന് ദിവസം നേരത്തെയാക്കി അഡിലെയ്ഡ് ടെസ്റ്റ് തുടങ്ങാനാണ് തീരുമാനമെന്ന് ചാനല്‍ 9 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

-bcci-ca-

അങ്ങിനെ വന്നാല്‍ പരമ്പരയില്‍ രണ്ടാമത്തേതായി ബ്രിസ്‌ബേന്‍ ടെസ്റ്റ് മറ്റൊരു തീയതിയില്‍ തുടങ്ങും. നാല് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. ഫില്‍ ഹ്യൂസിന്റെ മരണത്തെ തുടര്‍ന്ന് ഇന്ത്യയുടെ രണ്ടാമത്തെ പരിശീലന മത്സരം റദ്ദാക്കിയിരുന്നു. ഡിസംബര്‍ മൂന്നിനാണ് ഫില്‍ ഹ്യൂസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ത്യയുടെ ഭാഗത്ത് നിന്നും വിരാട് കോലി, രവി ശാസ്ത്രി എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

ഹ്യൂസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിറ്റേന്ന് ഡിസംബര്‍ 4 നാണ് ബ്രിസ്‌ബേന്‍ ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. ഇത് പൂര്‍ണമായും റദ്ദ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത മത്സരം റദ്ദാക്കേണ്ട എന്ന അഭിപ്രായമാണ് ഇരുടീമുകള്‍ക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് പിന്നാലെ ഏകദിന മത്സരങ്ങളുമുണ്ട്. ജനുവരി 16 മുതലാണ് ഏകദിന പരമ്പര.

Story first published: Monday, December 1, 2014, 16:11 [IST]
Other articles published on Dec 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+