Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1998,'ദൈവം' വിശ്വരൂപം കാട്ടിയ വര്‍ഷം, സച്ചിന്റെ ഈ ലോക റെക്കോഡുകള്‍ ഇന്നും തിരുത്തപ്പെട്ടിട്ടില്ല

ക്രിക്കറ്റ് ഇതിഹാസം, മാസ്റ്റര്‍ ബ്ലാസ്റ്റര്‍,ലിറ്റില്‍ മാസ്റ്റര്‍,ക്രിക്കറ്റ് ദൈവം തുടങ്ങി വിശേഷണങ്ങള്‍ നിരവധി നല്‍കി ആരാധകര്‍ നെഞ്ചേറ്റിയ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഒരു തലമുറയെ ക്രിക്കറ്റിലേക്ക് ആവാഹിക്കാനും മടലിലും പലകയിലും എംആര്‍എഫ് എന്നെഴുതാനും പ്രേരിപ്പിച്ച അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഇതിഹാസം എന്നതില്‍ കുറഞ്ഞൊരു വാക്കില്ല.

സച്ചിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ സച്ചിന്റെ കരിയറിലെ സുവര്‍ണ്ണ വര്‍ഷം എന്ന് പറയുന്നത് 1998 ആണ്. അന്ന് ബാറ്റുകൊണ്ട് സച്ചിന്‍ കുറിച്ച റെക്കോഡുകള്‍ കാലമിത്ര പിന്നിട്ടിട്ടും തിരുത്തപ്പെട്ടിട്ടില്ല എന്നത് തന്നെ ആ പ്രകടനത്തിന്റെ മികവിനെ ഉയര്‍ത്തുന്നു. 1998ല്‍ ഏകദിനത്തില്‍ സച്ചിന്‍ കുറിച്ച പ്രധാന റെക്കോഡുകള്‍ പരിശോധിക്കാം.

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സെന്ന റെക്കോഡ് ഇന്നും സച്ചിന്റെ പേരിലാണ്. 1893 റണ്‍സാണ് ഇന്ന് 33 ഇന്നിങ്‌സില്‍ നിന്ന് അദ്ദേഹം നേടിയത്. അത് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല. 65.27 എന്ന മികച്ച ശരാശരിയിലായിരുന്നു അന്ന് സച്ചിന്റെ പ്രകടനം. രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു. 35 മത്സരത്തില്‍ നിന്ന് 1328 റണ്‍സാണ് ഗാംഗുലി നേടിയത്. 41.50 ആയിരുന്നു ഗാംഗുലിയുടെ ശരാശരി.

sachin

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരങ്ങളെന്ന് റെക്കോഡ് സച്ചിന്റെ പേരിലാണ്. ഇതും 1998ലാണ് സച്ചിന്‍ കുറിച്ചത്. 13 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അഞ്ച് മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരങ്ങളുമാണ് സച്ചിന്‍ നേടിയത്. സച്ചിന്റെ ഈ റെക്കോഡിനെ കടത്തിവെട്ടാന്‍ ഇന്നും മറ്റൊരാളില്ലെന്നതാണ് വസ്തുത.

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഏകദിന സെഞ്ച്വറി,അന്താരാഷ്ട്ര സെഞ്ച്വറി എന്നീ റെക്കോഡുകളും സച്ചിന്‍ സ്വന്തം പേരിലാക്കിയത് 1998ലാണ്. അന്ന് 9 ഏകദിന സെഞ്ച്വറിയും 12 അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് സച്ചിന്‍ കുറിച്ചത്. ഏഴ് ഏകദിന അര്‍ധ സെഞ്ച്വറിയും സച്ചിന്‍ അന്ന് സ്വന്തമാക്കി. പിന്നീടും പല തവണ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ സച്ചിന് സാധിച്ചെങ്കിലും ഈ റെക്കോഡിനെ കടത്തിവെട്ടാന്‍ സാധിച്ചിട്ടില്ല.

Story first published: Friday, July 2, 2021, 20:06 [IST]
Other articles published on Jul 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+