Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാണ് ലോകകപ്പിലെ റെക്കോര്‍ഡ് വീരന്‍?

റെക്കോര്‍ഡുകളുടെ കളിയാണ് ക്രിക്കറ്റ്. റണ്‍സ്, വിക്കറ്റ്, സെഞ്ചുറി, ഹാട്രിക്, ക്യാച്ച് എന്നിങ്ങനെ വേണ്ട തൊട്ടതും പിടിച്ചതുമെല്ലാം ഈ കളിയില്‍ റെക്കോര്‍ഡാണ്. ലോകകപ്പാകട്ടെ ക്രിക്കറ്റിലെ ഒളിംപിക്‌സും. അപ്പോള്‍ പിന്നെ ലോകകപ്പിലെ റെക്കോര്‍ഡുകാര്‍ ആരൊക്കെ എന്ന് ചോദിച്ചാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.

1975 മുതല്‍ 2011 വരെയുള്ള ലോകകപ്പ് മാമാങ്കങ്ങളിലൂടെ നോക്കിയാല്‍ കാണാം ഇഷ്ടം പോലെ റെക്കോര്‍ഡുകാരെ. രണ്ട് തവണ ചാമ്പ്യന്മാരായ ഇന്ത്യയില്‍ നിന്നും ഉണ്ട് ലോകകപ്പില്‍ റെക്കോര്‍ഡുകാര്‍. ഈയൊര് ലോകകപ്പ് കഴിയുമ്പോഴൊക്കും ഇവയില്‍ പലതും തിരുത്തപ്പെട്ടിട്ടുണ്ടാകും. കാണൂ, ലോകകപ്പിലെ റെക്കോര്‍ഡ് വീരന്മാരെ.

റണ്‍സ് - സച്ചിന്‍

റണ്‍സ് - സച്ചിന്‍

ക്രിക്കറ്റാണ് കളിയെങ്കില്‍ സച്ചിനെ പറയാതെ ഒരു റെക്കോര്‍ഡ് പുസ്തകവും പൂര്‍ണമാകില്ല. 45 കളികള്‍ ലോകകപ്പില്‍ കളിച്ചു സച്ചിന്‍. 2278 റണ്‍സ് അടിച്ചുകൂട്ടി.

വിക്കറ്റ് - മക്ഗ്രാത്ത്

വിക്കറ്റ് - മക്ഗ്രാത്ത്

39 കളികളില്‍ നിന്നായി 71 വിക്കറ്റെടുത്ത ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്താണ് ലോകകപ്പിലെ വിക്കറ്റ് വീരന്‍

വ്യക്തിഗത സ്‌കോര്‍ - കിര്‍സ്റ്റണ്‍

വ്യക്തിഗത സ്‌കോര്‍ - കിര്‍സ്റ്റണ്‍

1996 ലോകകപ്പില്‍ 188 റണ്‍സാണ് കിര്‍സ്റ്റണ്‍ ഒറ്റയ്ക്ക് അടിച്ചെടുത്തത്. പാവങ്ങളായ യു എ ഇക്കെതിരായിരുന്നു ഗാരിയുടെ ഈ പ്രകടനം. ഇന്ത്യയുടെ സൗരവ് ഗാംഗുലി 183 റണ്‍സടിച്ചിട്ടുണ്ട്.

സെഞ്ചുറികള്‍ സച്ചിന്

സെഞ്ചുറികള്‍ സച്ചിന്

ആറ് സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും സച്ചിന്റെ പേരിലുണ്ട്. ഇത് രണ്ടും റെക്കോര്‍ഡാണ്

ക്യാച്ച് - പോണ്ടിംഗ്

ക്യാച്ച് - പോണ്ടിംഗ്

45 കളിയില്‍ 28 ക്യാച്ചുകളുമായി ലോകത്തിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ പോണ്ടിംഗ് റെക്കോര്‍ഡ് കൈവശം വെക്കുന്നു

കീപ്പര്‍ - ഗില്ലി

കീപ്പര്‍ - ഗില്ലി

ഓസ്‌ട്രേലിയയുടെ തന്നെ ആദം ഗില്‍ക്രിസ്റ്റ് ആണ് കീപ്പര്‍മാരുടെ കൂട്ടത്തില്‍ ക്യാച്ച് റെക്കോര്‍ഡിന് ഉടമ. 45 ക്യാച്ചുകളുണ്ട് ഗില്ലിയുടെ പക്കല്‍

ടീം ടോട്ടല്‍ ഇന്ത്യ

ടീം ടോട്ടല്‍ ഇന്ത്യ

2007 ലോകകപ്പില്‍ ബെര്‍മുഡയ്‌ക്കെതിരെ 5 വിക്കറ്റിന് 413 റണ്‍സാണ് ഇന്ത്യ അടിച്ചത്. ഇന്ത്യ പക്ഷേ ആദ്യ റൗണ്ടില്‍ പുറത്തായിപ്പോയി

Story first published: Thursday, January 22, 2015, 14:05 [IST]
Other articles published on Jan 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+