ഫൈവ് സ്റ്റാര്‍ നയീം... 17 കാരന്‍ കുറിച്ചത് ലോക റെക്കോര്‍ഡ്!! ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യം
ചിറ്റഗോങ്: ലോക ക്രിക്കറ്റില്‍ പുതിയൊരു ലോക റെക്കോര്‍ഡ് കൂടി കഴിഞ്ഞ ദിവസം കുറിക്കപ്പെട്ടു. ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ചിറ്റഗോങില്‍ നടന്ന ടെസ്റ്റിലാണ് പുതുചരിത്രം പിറന്നത്. ഈ മല്‍സരത്തില്‍ ബംഗ്ലാദേശിനായി അരങ്ങേറിയ 17കാരനായ ബൗളര്‍ നയീം ഹസനാണ് ലോക റെക്കോര്‍ഡുമായി ബംഗ്ലാ കടുവകളുടെ പുതിയ ഹീറോയായി മാറിയത്.
ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുമായി നയീം തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി മാറ്റിയിരുന്നു. ടെസ്റ്റില്‍ താരത്തിന്റെ ഈ പ്രകടനമാണ് ബംഗ്ലാദേശിന് മുന്‍തൂക്കം സമ്മാനിച്ചത്.

പ്രായം കുറഞ്ഞ താരം
ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ അഞ്ചു വിക്കറ്റ് പിഴുത ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡാണ് നയീം തന്റെ പേരിലേക്കു മാറ്റിയത്. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പേരിലായിരുന്നു നനേരത്തേയുള്ള ലോക റെക്കോര്‍ഡ്. ഇതാണ് നയീം പഴങ്കഥയാക്കിയത്.
14 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 61 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിന്‍ഡീസിനെതിരേ നയീം അഞ്ചു പേരെ പവലിയനിലേക്കു മടക്കിയത്.

ഈ വര്‍ഷമാദ്യം ടീമിലെത്തി
ഈ വര്‍ഷമാദ്യമാണ് 17 കാരനായ നയീം ബംഗ്ലാദേശ് ടെസ്റ്റ് ടീമില്‍ ആദ്യമായി ഇടം പിടിക്കുന്നത്. പക്ഷെ അരങ്ങേറ്റത്തിനായി താരത്തിന് കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ വിന്‍ഡീസിനെതിരേ നയീമിന് ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്പ് സമ്മാനിക്കുകയായിരുന്നു.
ഈ വര്‍ഷത്തെ ദേശീയ ക്രിക്കറ്റ് ലീഗില്‍ ഏറ്റവുമധികം വിക്കറ്റെടുത്തത് ഓഫ് സ്പിന്നര്‍ കൂടിയായ നയീമായിരുന്നു. അണ്ടര്‍ 19 ടീമിനായി കളിച്ചാണ് താരം ആദ്യമായി ബംഗ്ലാദേശ് ജഴ്‌സിയണിയുന്നത്.

കന്നി വിക്കറ്റ്
വിന്‍ഡീസ് റോസ്റ്റണ്‍ ചേസിനെ പുറത്താക്കിയാണ് നയീം തന്റെ ടെസ്റ്റ് കരിയറിലെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് വിന്‍ഡീസ് ബാറ്റിങ് നിരയ്ക്കു മേല്‍ താരം കത്തിക്കയറുകയായിരുന്നു. സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, കെമര്‍ റോച്ച്, ജോമെല്‍ വറിക്കാന്‍ എന്നിവരെ കൂടി പുറത്താക്കി നയീം അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു.
അരങ്ങേറ്റത്തില്‍ അഞ്ചു വിക്കറ്റെടുത്ത ബംഗ്ലാദേശിന്റെ എട്ടാമത്തെ ബൗളര്‍ കൂടിയാണ് നയീം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications