15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

സച്ചിന്‍ ടെണ്ടുല്‍ക്കറെന്നാല്‍ ക്രിക്കറ്റിലെ വലിയൊരു പാഠപുസ്തകമാണ്. നടന്ന വഴികളിലെല്ലാം ചരിത്രം രചിക്കുകയും അത്ര പെട്ടെന്നാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങള്‍ സൃഷ്ടിച്ചവനുമാണ്. ഇത്രമേല്‍ ആരാധക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മറ്റൊരു താരവുമില്ലെന്ന് തന്നെ പറയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സും സെഞ്ച്വറിയുമായി ക്രിക്കറ്റിലെ രാജകീയ സിംഹാസത്തില്‍ സച്ചിന്‍ തലയുയര്‍ത്തി ഇരിക്കുന്നു.

2007 ജൂണ്‍ 29ന് സച്ചിന്‍ ലോക ക്രിക്കറ്റിലെ ഒരു വലിയ റെക്കോഡിട്ടിരുന്നു. ഏകദിന ക്രിക്കറ്റില്‍ 15000 റണ്‍സെന്ന നാഴികക്കല്ലാണ് അന്ന് അദ്ദേഹം കുറിച്ചത്. 2022 ജൂണ്‍ 29 ആവുമ്പോള്‍ സച്ചിന്റെ ഈ റെക്കോഡിന് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്നും ഇതിന് തൊട്ടടുത്തെത്താന്‍ പോലും ആര്‍ക്കുമായിട്ടില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം.

50കാരനായ അച്ഛനും മകനും ചേര്‍ന്ന് പാക് പടയെ നാണംകെടുത്തി, ചരിത്ര തോല്‍വി, ഓര്‍മയുണ്ടോ?50കാരനായ അച്ഛനും മകനും ചേര്‍ന്ന് പാക് പടയെ നാണംകെടുത്തി, ചരിത്ര തോല്‍വി, ഓര്‍മയുണ്ടോ?

ബെല്‍ഫെസ്റ്റില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെയാണ് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ 106 പന്തില്‍ 93 റണ്‍സാണ് നേടിയത്. 13 ഫോറും 2 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇതേ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 99 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായത്. രണ്ട് തവണ 90നും 100നും ഇടയില്‍ സച്ചിന്‍ വീണു.

സച്ചിന്‍ ഏകദിന കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ 463 മത്സരത്തില്‍ നിന്ന് 18426 റണ്‍സാണുണ്ടായിരുന്നത്. ഇതില്‍ 49 സെഞ്ച്വറിയും 96 ഫിഫ്റ്റിയും ഉള്‍പ്പെടും. 200 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനക്കാരനായ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ പേരില്‍ 14234 റണ്‍സാണുള്ളത്. റിക്കി പോണ്ടിങ് (13704), സനത് ജയസൂര്യ (13430) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

നിലവിലെ താരങ്ങളില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് തലപ്പത്ത്. 12311 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 260 മത്സരങ്ങളില്‍ നിന്ന് 43 സെഞ്ച്വറിയും 64 ഫിഫ്റ്റിയും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ക്രിക്കറ്റ് ലോകത്തെ വാഴ്ത്തിയ കോലി സച്ചിന്റെ സെഞ്ച്വറി റെക്കോഡിനെയും റണ്‍സ് റെക്കോഡിനെയും അനായാസമായി മറികടക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല. മോശം ഫോമിലൂടെ പോകുന്ന കോലിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ കോലിക്ക് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ 15000 എന്ന നാഴികക്കല്ല് ഏകദിനത്തില്‍ മറികടക്കാനുള്ള സാധ്യത കുറവാണ്. നിലവിലെ മറ്റ് താരങ്ങളില്‍ 10000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റാരും ഇല്ലെന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ സച്ചിന്റെ ഈ വമ്പന്‍ നേട്ടത്തെ മറികടക്കുക ആര്‍ക്കും എളുപ്പമാവില്ല.

സച്ചിന്‍ ഈ നാഴിക്കല്ല് കുറിച്ച മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായതെന്നതാണ് എടുത്തു പറയേണ്ടത്. സച്ചിനൊപ്പം ഗാംഗുലിയും (42) ഓപ്പണിങ്ങില്‍ മികവ് കാട്ടിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടു. നായകന്‍ രാഹുല്‍ ദ്രാവിഡ് (2) പെട്ടെന്ന് പുറത്തായെങ്കിലും യുവരാജ് സിങ്ങിന്റെയും (49) ദിനേഷ് കാര്‍ത്തികിന്റെയും (32) അപരാജിത പ്രകടനത്തിലൂടെ 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. എംഎസ് ധോണി ഈ മത്സരത്തില്‍ ഡെക്കായിരുന്നു.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

യുവരാജ് സിങ് മൂന്ന് വിക്കറ്റുമായി ഇന്ത്യക്കായി ബൗളിങ്ങിലും തിളങ്ങി. എന്നാല്‍ ചരിത്ര നാഴികക്കല്ല് പരിഗണിച്ച് സച്ചിനെ കളിയിലെ താരമായും തിരഞ്ഞെടുത്തു. നിലവിലെ താരങ്ങളില്‍ സച്ചിന്റെ റെക്കോഡ് ആരും തകര്‍ക്കുമെന്ന് പറയാനാവില്ല. എന്നാല്‍ സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഭാവിയില്‍ ഒരു താരം ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 29, 2022, 17:10 [IST]
Other articles published on Jun 29, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X