വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ട്വന്റി20യിൽ എറിഞ്ഞിട്ടത് 10 വിക്കറ്റ്.. അതും ഒറ്റ റണ്‍ പോലും വഴങ്ങാതെ!!

By Muralidharan

ജയ്പൂർ: ടെസ്റ്റിൽ ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റ് വീഴ്ത്തിയ ബൗളർമാരുണ്ട്. ജിം ലേക്കറാണ് അത് ആദ്യം ചെയ്തത്. പിന്നെ ഇന്ത്യക്കാരൻ അനില്‍ കുംബ്ലെ. എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അന്താരാഷ്ട്ര തലത്തിൽ അങ്ങനെയൊരു സംഭവമില്ല. അന്താരാഷ്ട്രം ഒന്നും അല്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള 15 കാരൻ ഫാസ്റ്റ് ബൗളർ ഈ നേട്ടം കൈവരിച്ചിരിക്കുയാണ് ഇപ്പോൾ. അതും ഒരു ട്വന്റി 20 മത്സരത്തിൽ.

<strong>ഹെന്റെ ശ്രീപത്മനാഭാ.. ജയിച്ചിട്ടും പരമ്പര നേടിയിട്ടും ഇന്ത്യൻ ടീമിന് ട്രോൾ.. ബാറ്റിംഗ് കിട്ടാത്ത ധോണിക്ക് ട്രോൾ.. രോഹിത് ശർമയ്ക്ക് ട്രോൾ‌.. മലയാളി ഡാ!!!</strong>ഹെന്റെ ശ്രീപത്മനാഭാ.. ജയിച്ചിട്ടും പരമ്പര നേടിയിട്ടും ഇന്ത്യൻ ടീമിന് ട്രോൾ.. ബാറ്റിംഗ് കിട്ടാത്ത ധോണിക്ക് ട്രോൾ.. രോഹിത് ശർമയ്ക്ക് ട്രോൾ‌.. മലയാളി ഡാ!!!

രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള 15 കാരൻ ആകാശ് ചൗധരിയാണ് ട്വന്റി 20 മത്സരത്തിൽ പത്ത് വിക്കറ്റുകളും വീഴ്ത്തി താരമായത്. പത്ത് വിക്കറ്റ് വീഴ്ത്തി എന്നത് മാത്രമല്ല ഇതിനായ ചൗധരി ഒരു റൺ പോലും വിട്ടുകൊടുത്തില്ല എന്നതാണ് ഏറ്റവും രസകരം. എന്ന് വെച്ചാൽ ഇതിനെ വെല്ലുന്ന പ്രകടനം ഇനി ആർക്കും പുറത്തെടുക്കാൻ പോലും പറ്റില്ല എന്ന് സാരം.

akash-choudhary-

ബാവർ സിംഗ് മെമ്മോറിയൽ ടൂർണമെന്റിൽ ദിഷ ക്രിക്കറ്റ് അക്കാദമിയും പേൾ അക്കാദമിയും തമ്മിലായിരുന്നു മത്സരം. ദിഷയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ ചൗധരി ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. അതും റണ്‍സ് വഴങ്ങാതെ. രണ്ടാമത്തെയും മൂന്നാമത്തേയും ഓവറുകളും ഇതേ പോലെ തന്നെ. നാലാം ഓവറിൽ ഹാട്രിക് അടക്കം നാല് വിക്കറ്റ്. മൊത്തം നാലോവറിൽ പൂജ്യം റൺസിന് 10 വിക്കറ്റ്. കളി ദിഷ ക്ലബ് പാട്ടും പാടി ജയിച്ചു എന്ന് എടുത്തു പറയണ്ടല്ലോ.

Story first published: Thursday, November 9, 2017, 14:01 [IST]
Other articles published on Nov 9, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X