വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

14 ഓവറില്‍ 142 റണ്‍സ്! അതും പാകിസ്താനെതിരേ, സച്ചിന്‍-സെവാഗ് ഷോ എങ്ങനെ മറക്കും?

ഏകദിന മല്‍സരത്തിലായിരുന്നു ഇത്

ക്രിക്കറ്റ് പ്രേമികളെ എക്കാലവും ഹരം കൊള്ളിച്ചിട്ടുള്ളവയാണ് ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങള്‍. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മല്‍സരത്തില്‍ സ്വന്തം ടീമിനായി ഏതറ്റം വരെയും പോരാടാന്‍ താരങ്ങള്‍ മടിക്കാറില്ല. അത്രയ്ക്കും വീറും വാശിയും നിറഞ്ഞവായായിരുന്നു ഇതുവരെ നടന്ന ഇന്ത്യ- പാക് പോരാട്ടങ്ങള്‍. വളരെ അപൂര്‍വ്വമായി മാത്രമേ ഒരു ടീം ഏകപക്ഷീയമായി വിജയിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളൂ.

മുഖം ചുവന്നു തടിച്ചു, പുറത്തിറങ്ങാന്‍ മടിച്ച സച്ചിന്‍! - സണ്‍സ്‌ക്രീന്‍ കൊടുത്ത മുട്ടന്‍ പണിമുഖം ചുവന്നു തടിച്ചു, പുറത്തിറങ്ങാന്‍ മടിച്ച സച്ചിന്‍! - സണ്‍സ്‌ക്രീന്‍ കൊടുത്ത മുട്ടന്‍ പണി

ഇന്ത്യയും പാകിസ്താനും തമ്മില്‍ നേരത്തേ നടന്ന ഒരു ത്രില്ലറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പാകിസ്താന്റെ ലോകോത്തര ബൗളിങ് ആക്രമണത്തെ ഇന്ത്യന്‍ ബാറ്റിങ് നിര തല്ലിപ്പരുവമാക്കിയ മല്‍സരം കൂടിയായിരുന്നു ഇത്.

1

2004ല്‍ ഇന്ത്യന്‍ ടീം പാകിസ്താനില്‍ പര്യടനം നടത്തിയിരുന്നു. അന്നു കളിച്ച ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലായിരുന്നു ഇന്ത്യയുടെ ഇതിഹാസ ഓപ്പണിങ് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് പാക് ബൗളിങിന്റെ മുനയൊടിച്ചത്
ഷുഐബ് അക്തര്‍, മുഹമ്മദ് സമി, നവീദുല്‍ ഹസന്‍ എന്നിവരുള്‍പ്പെട്ട മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണമായിരുന്നു പാകിസ്താന്റേത്. ഇവരെക്കൂടാതെ അബ്ദുര്‍ റസാഖ്, ഷുഐബ് മാലിക്ക്, യാസിര്‍ അഹമ്മദ് എന്നിവരും ബൗളിങ് നിരയിലുണ്ടായിരുന്നു.

2

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം സ്‌ഫോടനാത്മകമായിരുന്നു. 14 ഓവറില്‍ 142 റണ്‍സാണ് അന്നു ഇന്ത്യ വാരിക്കൂട്ടിയത്. സച്ചിനും സെവാഗും ചേര്‍ന്ന് പാകിസ്താന്റെ ന്യൂബോള്‍ ആക്രമണത്തെ നിലംപരിശാക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ സച്ചിന്‍- സെവാഗ് സഖ്യം 69 റണ്‍സ് അടിച്ചെടുത്തു. 35 ബോളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 28 റണ്‍സാണ് സച്ചിന്‍ നേടിയത്.

പഠനത്തില്‍ ധോണിയോ, കോലിയോ മിടുക്കന്‍? ഇവരുടെ മാര്‍ക്കറിയാം

3

സച്ചിന്‍ മടങ്ങിയെങ്കിലും സെവാഗിന് നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. സൗരവ് ഗാംഗുലിയെ കൂട്ടുപിടിച്ച് തകര്‍ത്തുകളിച്ച അദ്ദേഹം 14 ഓവര്‍ ആവുമ്പോഴേക്കും ടീം സ്‌കോര്‍ 140 കടത്തുകയും ചെയ്തു. 15ാം ഓവറില്‍ 142ല്‍ വച്ച് സെവാഗ് പുറത്തായതോടെയാണ് പാകിസ്താന് ആശ്വാസമായത്. 57 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 79 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

4

മികച്ച തുടക്കം മുതലെടുത്ത ഇന്ത്യ കൂറ്റന്‍ സ്‌കോറും പടുത്തുയര്‍ത്തി. ഏഴു വിക്കറ്റിനു 349 റണ്‍സാണ് ഇന്ത്യന്‍ ടീം അടിച്ചെടുത്തത്. ടീമിന്റെ ടോപ്‌സ്‌കോററായത് രാഹുല്‍ ദ്രാവിഡായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു റണ്‍സകലെ അദ്ദേഹത്തിനു അന്നു സെഞ്ച്വറി നഷ്ടമായി. 104 ബോളില്‍ എട്ടു ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സെവാഗിനെക്കൂടാതെ മുഹദ് കൈഫ് (46), സൗരവ് ഗാംഗുലി (45) എന്നിവരും അന്നു ഇന്ത്യന്‍ സ്‌കോറിനു കരുത്തേകി.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

5

മറുപടിയില്‍ ഇതേ നാണയത്തില്‍ തന്നെയായിരുന്നു പാകിസ്താന്റെ മറുപടി. എങ്കിലും അഞ്ചു റണ്‍സിന്റെ ത്രില്ലിങ് വിജയം സ്വന്തമാക്കാന്‍ അന്നു ഇന്ത്യക്കു കഴിഞ്ഞു. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്ത് പാകിസ്താന്‍ മല്‍സരം അടിയറവയ്ക്കുകയായായിരുന്നു. പാക് ഇന്നിങ്‌സില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഇന്‍സമാമുള്‍ ഹഖായിരുന്നു. 122 റണ്‍സ് അദ്ദേഹം നേടി. 102 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. 73 റണ്‍സെടുത്ത മുഹമ്മദ് യൂസുഫാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി സഹീര്‍ ഖാന്‍ മൂന്നു വിക്കറ്റുകളെടുത്തിരുന്നു.

Story first published: Tuesday, June 21, 2022, 12:12 [IST]
Other articles published on Jun 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X