For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുഗത്തിന് 12 വയസ്; റെക്കോഡുകളുടെ തോഴന്‍, ധീര നായകന്‍, 'വീരോചിത' കളി ജീവിതം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വിരാട് കോലിയെന്ന ഇതിഹാസം വരവറിയിച്ചിട്ട് ഇന്നേക്ക് 12 വര്‍ഷം. 2008 ആഗസ്റ്റ് 18ന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെയായിരുന്നു വിരാട് കോലിയെന്ന പ്രതിഭ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരവറിയിച്ചത്. അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിച്ച കോലിയുടെ ദേശീയ ടീമിലേക്കുള്ള വരവിനെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കണ്ടത്.

ആദ്യ മത്സരത്തില്‍ 22 പന്തുകള്‍ നേരിട്ട് 12 റണ്‍സെടുത്ത് കോലിക്ക് മടങ്ങേണ്ടിവന്നു. നുവാന്‍ കുലശേഖരയായിരുന്നു കോലിയെ പുറത്താക്കിയത്. മത്സരത്തില്‍ ഇന്ത്യ 146 റണ്‍സിന് പുറത്തായപ്പോള്‍ 91 പന്തുകള്‍ ബാക്കിയാക്കി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക വിജയം സ്വന്തമാക്കി. തുടക്കം തോല്‍വിയോടെയായിരുന്നെങ്കിലും പിന്നീട് കോലിയുടെ ഓരോ ചുവടുകളും വിജയങ്ങളുടെ കൊടുമുടിയിലേക്കായിരുന്നു.

kohli

14 മത്സരങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കോലി ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. 2009ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍ മൈതാനത്ത് ശ്രീലങ്കയ്‌ക്കെതിരേ 109 റണ്‍സാണ് കോലി നേടിയത്. അന്ന് തുടങ്ങിയ സെഞ്ച്വറി വേട്ട ഇന്ന് ഏകദിനത്തില്‍ 43 സെഞ്ച്വറിയിലും ടെസ്റ്റില്‍ 27 സെഞ്ച്വറിയിലും എത്തിനില്‍ക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലം 50ന് മുകളില്‍ ശരാശരിയോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തി കോലി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

248 ഏകദിനങ്ങളില്‍ നിന്നായി 59.34 ശരാശരിയില്‍ 11867 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. വെറും ഏഴ് സെഞ്ച്വറികള്‍ക്കകലെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കോലിക്ക് സാധിക്കും. 58 ഏകദിന അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള കോലി 1116 ബൗണ്ടറിയും 122 സിക്‌സും ഏകദിനത്തില്‍ നേടിയിട്ടുണ്ട്. 93.25ആണ് കോലിയുടെ ഏകദിന സ്‌ട്രൈക്ക റേറ്റ്.

2014ല്‍ ധോണി വിരമിച്ചതോടെ ടെസ്റ്റ് നായകസ്ഥാനം കോലിക്ക് ലഭിച്ചിരുന്നെങ്കിലും 2017ലാണ് കോലിയെത്തേടി ഏകദിന നായകസ്ഥാനമെത്തുന്നത്. നായകനായ ശേഷവും ബാറ്റിങ് പ്രകടനത്തില്‍ ഒരും വീഴ്ചയും വരുത്താതെ കാത്ത് സൂക്ഷിക്കാന്‍ കോലിക്ക് സാധിച്ചെങ്കിലും ഇതുവരെ ഐസിസിയുടെ കിരീടം നായകനായി സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന് പരാജയപ്പെട്ടത് ഇപ്പോഴും കോലിയുടെ നായക കരിയറിലെ നാണക്കേടാണ്. ധോണി കളമൊഴിഞ്ഞതോടെ ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഴുവന്‍ ഭാരവും കോലിയുടെ ചുമലിലാവും. 12 വര്‍ഷം പൂര്‍ത്തിയാക്കിയ കോലിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വീരഗാഥ ഇനിയും ഇതിലും ഗംഭീരമായിത്തന്നെ തുടരുമെന്ന് പ്രതീക്ഷിക്കാം.

Story first published: Tuesday, August 18, 2020, 11:57 [IST]
Other articles published on Aug 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+