Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം: അന്തിമ ലിസ്റ്റ് തയ്യാര്‍... ആകെ 1122 താരങ്ങള്‍, വിദേശികളില്‍ ഓസീസ് മുന്നില്‍

ബെംഗളൂരു: ജനുവരി 27, 28 തിയ്യതികളില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റ് പൂര്‍ത്തിയായി. ഐപിഎല്‍ ലേലത്തിനു രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി വെള്ളിയാഴ്ച രാത്രി അവസാനിച്ചിരുന്നു. 1122 കളിക്കാരാണ് ലേലത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലേലത്തിലുള്ള താരങ്ങളുടെ അന്തിമ ലിസ്റ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു ഫ്രാഞ്ചൈസികള്‍ക്കും അയച്ചു കഴിഞ്ഞു. ലിസ്റ്റില്‍ 281 പേര്‍ നേരത്തേ ഐപിഎല്ലില്‍ കളിച്ചവരാണെങ്കില്‍ 838 പേര്‍ പുതുമുഖങ്ങളാണ്. ആകെയുള്ള താരങ്ങളില്‍ 840 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയം. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു കളിക്കാരും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 282 വിദേശ താരങ്ങളാണ് ലിസ്റ്റിലുള്ളത്.

1

വിദേശ രാജ്യങ്ങളില്‍ ഏറ്റവുമിധികം കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 58 താരങ്ങളുമായാണ് ഓസീസ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്തു ദക്ഷിണാഫ്രിക്കയാണ് (57 കളിക്കാര്‍). ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ നിന്നും 39ഉം താരങ്ങള്‍ വീതം ലേലത്തിനുണ്ട്. അഫ്ഗാനിസ്താന്‍ (13), ബംഗ്ലാദേശ് (8), സിംബാബ്‌വെ (7), അയര്‍ലന്‍ഡ് (2) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്ക്.

അമേരിക്കയുടെ രണ്ടു കളിക്കാരും സ്‌കോട്ട്‌ലന്‍ഡിന്റെ ഒരു താരവും കൂടി ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ സീസണുകളിലെ ഐപിഎല്ലിന്റെയൊന്നും ഭാഗമായിട്ടില്ലാത്ത ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഇതാദ്യമായി ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Story first published: Saturday, January 13, 2018, 11:32 [IST]
Other articles published on Jan 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+