പ്രാര്‍ത്ഥനയ്ക്ക് ഗുണമുണ്ടായില്ലേ... ഷമിക്ക് വിക്കറ്റ് ഇല്ല!
മീററ്റ്: ടീം ഇന്ത്യ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ സെമി ഫൈനല്‍ കളിക്കുമ്പോള്‍ മുഹമ്മദ് ഷമിയുടെ വീട്ടില്‍ ഭക്തിയോടെ ഖുറാന്‍ പാരായണം ന്തിനെന്നല്ലേ... ടീം ഇന്ത്യയുടെ വിജയത്തിന് തന്നെ.
ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ നല്ല ബൗളിംഗ് കാഴ്ചവച്ചത് ഷമി തന്നെയെന്ന് ഉറപ്പിച്ച് പറയാം. പ്രത്യേകിച്ച് ആദ്യ ഓവറുകളില്‍. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഒരു വിക്കറ്റ് പോലും സ്വന്തമാക്കാന്‍ ഷമിക്ക് കഴിഞ്ഞില്ല.

ഷമിയുടെ ജന്മനാടായ സഹസ്പുര്‍-അലിനഗറിലെ വീട്ടില്‍ 11 മൗലവിമാരാണ് ഖുറാന്‍ പാരായണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഗ്രാമത്തിലെ നാല് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ട്.
ഷമിക്ക് വേണ്ടി മാത്രമാണ് ഈ പ്രാര്‍ത്ഥനകള്‍ എന്ന് ആരും കരുതരുത്. ടീമിന്റെ വിജയമാണ് ലക്ഷ്യമെന്ന് മൗലവികളില്‍ ഒരാള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമിലെ പതിനൊന്ന് അംഗങ്ങള്‍ക്കും കൂടി വേണ്ടിയാണ് 11 മൗലവിമാര്‍ ഖുറാന്‍ പാരായണം നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications