വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിന് 100 നാള്‍ കൂടി... ക്രിക്കറ്റ് ലഹരിയില്‍ ലോകം, ഉത്തരം ലഭിക്കും ഈ ചോദ്യങ്ങള്‍ക്ക്!!

ഇംഗ്ലണ്ടാണ് ഏകദിന ലോകകപ്പിന് വേദിയാവുന്നത്

By Manu
ലോകകപ്പിന് ഇനി 99 ദിവസം | Oneindia Malayalam

ലണ്ടന്‍: നാലു വര്‍ഷം നീണ്ട ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി 100 നാള്‍ കൂടി. ഇംഗ്ലണ്ട് വേദിയാവുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റ 100 ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ മെയ് 30ന് ഓവലില്‍ നടക്കുന്ന പോരാട്ടത്തെയാണ് ലോകകപ്പിന് തുടക്കമാവുന്നത്.

ഇന്ത്യ- പാക് ലോകകപ്പ് മല്‍സരം... പ്രതിഷേധം ശക്തം, കളി റദ്ദാക്കുമോ? ഐസിസിയുടെ പ്രതികരണം ഇന്ത്യ- പാക് ലോകകപ്പ് മല്‍സരം... പ്രതിഷേധം ശക്തം, കളി റദ്ദാക്കുമോ? ഐസിസിയുടെ പ്രതികരണം

ഏകദിനത്തിലെ ഏറ്റവും മികച്ച 10 ടീമുകളാണ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. റൗണ്ട് റോബിന്‍ രീതിയിലായിരിക്കും മല്‍സരങ്ങള്‍. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും.

പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകളാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. ജൂലൈ 14നാണ് ലോകചാംപ്യന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം. ഈ ലോകകപ്പില്‍ ക്രിക്കറ്റ് ലോകം ഉത്തരം തേടുന്ന പ്രധാന ചോദ്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

സ്മിത്തും വാര്‍ണറും ഓസീസിനെ രക്ഷിക്കുമോ?

സ്മിത്തും വാര്‍ണറും ഓസീസിനെ രക്ഷിക്കുമോ?

കഴിഞ്ഞ അഞ്ചു ലോകകപ്പുകളില്‍ നാലിലും ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണ കിരീട ഫേവറിറ്റായല്ല ടൂര്‍ണമെന്റിനെത്തുന്നത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ വിലക്കു കാരണം പുറത്തായത് ഓസീസിനെ തളര്‍ത്തിയിട്ടുണ്ട്. ലോകകപ്പിന് മുമ്പ് ഇരുവരും തിരിച്ചെത്തുമെങ്കിലും ടീമിനെ തിരിച്ചടികളില്‍ നിന്നും കരകയറ്റാന്‍ കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സ്മിത്തിനും വാര്‍ണര്‍ക്കും പഴയ ഫോമിലേക്കുയരാന്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ ഓസീസിനെ തളയക്കുകയ ദുഷ്‌കരമാവും.

ഞെട്ടിക്കുമോ പാകിസ്താന്‍?

ഞെട്ടിക്കുമോ പാകിസ്താന്‍?

ലോക ക്രിക്കറ്റില്‍ പ്രവചനങ്ങള്‍ അതീതമായ ടീമാണ് പാകിസ്താന്‍. ചില ദിവസം ഏറ്റവും ചെറിയ ടീമിനോടു തോല്‍ക്കുന്ന പാക് പട തൊട്ടടുത്ത ദിവസം ഏറ്റവും മികച്ച ടീമിനെയും തകര്‍ത്തുവിടും. അതുകൊണ്ടു തന്നെ ഈ ലോകകപ്പിലും എഴുതിത്തള്ളാനാവാത്തവരാണ് പാകിസ്താന്‍. ടി20യില്‍ ലോക ഒന്നാം റാങ്കുകാരായ അവര്‍ക്ക് ഏകദിനത്തിലും മികച്ച ടീമാണുള്ളത്.
രണ്ടു വര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് പാകിസ്താന്‍ ജേതാക്കളായത്. ഇത്തവണ ലോകകപ്പിലും അത്തരമൊരു അദ്ഭുതം തള്ളിക്കളയാനാവില്ല. ബാറ്റിങില്‍ ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവരും ബൗളിങില്‍ മുഹമ്മദ് ആമിര്‍, ഹസന്‍ അലി എന്നിവരും ലോകകപ്പില്‍ പാക് തുറുപ്പുചീട്ടുകളായേക്കും.

ലോകകപ്പുമായി വിടപറയുമോ ഗെയ്ല്‍?

ലോകകപ്പുമായി വിടപറയുമോ ഗെയ്ല്‍?

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ടെര്‍മിനേറ്ററായ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ അവസാന ലോകകപ്പാണിത്. ലോക കിരീടത്തോടെ തന്നെ യൂനിവേഴ്‌സല്‍ ബോസ് പടിയിറങ്ങുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. നിലവിലെ വിന്‍ഡീസ് ടീം കിരീട ഫേവറിറ്റുകളുടെ കൂട്ടത്തില്‍ ഇല്ലെങ്കിലും വില കുറച്ച് കാണാനാവില്ല. ഗെയ്ല്‍ കത്തിപ്പടര്‍ന്നാല്‍ പിന്നെ കരീബിയന്‍സിനെ തടയുക എതിരാളികള്‍ക്കു ബുദ്ധിമുട്ടാവും.
ലോകകപ്പില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി നേടിയ താരം കൂടിയാണ് ഗെയ്ല്‍. കഴിഞ്ഞ ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെകതിരേയാണ് 147 പന്തില്‍ അദ്ദേഹം 215 റണ്‍സ് വാരിക്കൂട്ടിയത്.

ഫിനിഷര്‍ ധോണിയെ വീണ്ടും കാണുമോ?

ഫിനിഷര്‍ ധോണിയെ വീണ്ടും കാണുമോ?

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ എഎസ് ധോണിക്ക് ഈ ലോകകപ്പില്‍ തന്റെ പഴയ മാജിക്ക് ആവര്‍ത്തിക്കാനായാല്‍ ഒരിക്കല്‍ക്കൂടി ലോകകിരീടം ഇന്ത്യയിലേക്ക് പറക്കും. 2011ല്‍ ഇന്ത്യ അവസാനായി ഏകദിന ലോക ചാംപ്യന്‍മാരായത് ധോണിയുടെ നായകത്വത്തിലാണ്. അന്ന് ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ 79 പന്തില്‍ പുറത്താവാതെ 91 റണ്‍സെടുത്ത അദ്ദേഹം സിക്‌സറിലൂടെയാണ് ടീമിന്റെ വിജയറണ്‍സ് കണ്ടെത്തിയത്.
പഴയ ഫിനിഷിങ് മിടുക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും ലോകകപ്പില്‍ ധോണി പഴയ ധോണിയാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
ധോണിക്കൊപ്പം റണ്‍ചേസിലെ മാസ്റ്ററെന്ന് വിശേഷിപ്പിക്കപ്പെടുന്ന നായകന്‍ വിരാട് കോലി കൂടി ചേര്‍ന്നാല്‍ ലോകകിരീടത്തെക്കുറിച്ച് എതിരാളികള്‍ക്കു മറക്കേണ്ടിവരും.

ഇംഗ്ലണ്ട് പ്രതീക്ഷ കാക്കുമോ?

ഇംഗ്ലണ്ട് പ്രതീക്ഷ കാക്കുമോ?

ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ തലപ്പത്ത് ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടാണ്. ഈ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനം ഇംഗ്ലണ്ടില്‍ നിന്നുണ്ടാവുമോയെന്നറിയാന്‍ കാത്തിരിക്കണം. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ നാണംകെട്ട് മടങ്ങേണ്ടിവന്ന ഇംഗ്ലണ്ട് ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.
കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഇംഗ്ലണ്ട് ഏകദിനത്തില്‍ അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് വളര്‍ന്നത്. തുടര്‍ ജയങ്ങളുമായി ഇംഗ്ലീഷുകാര്‍ ഏകദിനത്തിലെ ഏറ്റവും അപകടകാരികളായി മാറി. ഏകദിനത്തില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഓസീസിനെതിരേ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 481 റണ്‍സ് വാരിക്കൂട്ടി ലോക റെക്കോര്‍ഡിട്ടത്.

Story first published: Wednesday, February 20, 2019, 12:00 [IST]
Other articles published on Feb 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X