Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാസ്റ്റര്‍ ബ്ലാസ്റ്ററോടൊപ്പം വിരമിച്ചത് പത്താം നമ്പര്‍ ജഴ്‌സിയും!നിങ്ങള്‍ക്കറിയാത്ത ചില രഹസ്യങ്ങള്‍

ബെംഗളൂരു: 2008ലാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചരിത്രം രചിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളിലൊന്നായ ഐപിഎല്‍ പത്താം സീസണിലെത്തിയപ്പോഴും ആരാധകര്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് തങ്ങളുടെ സ്വന്തം താരങ്ങളെയാണ്. ഐപിഎല്‍ ആദ്യ സീസണുകളില്‍ വിവിധ ടീമുകളിലായി കളിച്ചിരുന്ന സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, തുടങ്ങിയ പല പ്രമുഖ ഇന്ത്യന്‍ താരങ്ങളും ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് ഐപിഎല്ലിനെയും ബാധിച്ചുവെന്നത് സത്യമാണ്.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ പ്ലെയര്‍. ട്വന്റി20യില്‍ സച്ചിന് മികവ് തെളിയിക്കാനാകുമോ എന്ന് ചോദിച്ചവര്‍ക്ക് മികച്ച പ്രകടനങ്ങളിലൂടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മറുപടി നല്‍കിയത്. സച്ചിന്‍ ഗ്രൗണ്ടിലിറങ്ങുന്നത് മാത്രം കാണാനായാണ് ക്രിക്കറ്റ് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടിയും, മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും പത്താം നമ്പര്‍ ജഴ്‌സിയിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളത്തിലിറങ്ങിയത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍...

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍...

ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും ഒട്ടേറെ റെക്കോഡുകള്‍ സ്വന്തമാക്കിയ സച്ചിനെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാക്കാന്‍ ടീം ഉടമ നിത അംബാനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ലായിരുന്നു. 2008ലെ ആദ്യ ഐപിഎല്‍ മുതല്‍ 2013 വരെ നീണ്ട ഐപിഎല്‍ കരിയറില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെടുംതൂണായതും സച്ചിനായിരുന്നു.

ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങള്‍...

ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങള്‍...

2010ലെ ഐപിഎല്ലിലാണ് സച്ചിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ആ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപും സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റനുള്ള ബഹുമതിയും സച്ചിന്‍ നേടിയിരുന്നു. 2013ലെ തന്റെ അവസാന സീസണില്‍ ടീമിന് ഇരട്ട കിരീടം നേടിക്കൊടുത്ത ശേഷമാണ് സച്ചിന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്. 2013ല്‍ ഐപിഎല്‍ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും മുംബൈ ഇന്ത്യന്‍സിനായിരുന്നു.

പത്താം നമ്പര്‍ ജഴ്‌സിയും...

പത്താം നമ്പര്‍ ജഴ്‌സിയും...

2012ലാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. അതിന് പിന്നാലെ തൊട്ടടുത്ത വര്‍ഷം തന്റെ 200ാം ടെസ്റ്റ് മത്സരത്തിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അതേവര്‍ഷം തന്നെ ഐപിഎല്ലില്‍ നിന്നും വിരമിച്ചു. എന്നാല്‍ 2012ല്‍ തന്നെ മുംബൈ ഇന്ത്യന്‍സ് ഫാന്‍സ് ക്ലബ് സച്ചിന് വളരെ വ്യത്യസ്തമായ രീതിയില്‍ യാത്രയയപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. സച്ചിന്‍ വിരമിക്കുന്നതിനോടൊപ്പം, അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കരുതെന്നായിരുന്നു ഫാന്‍സിന്റെ ആവശ്യം.

സച്ചിനോടൊപ്പം പത്താം നമ്പര്‍ ജഴ്‌സിയും...

സച്ചിനോടൊപ്പം പത്താം നമ്പര്‍ ജഴ്‌സിയും...

വിരമിക്കുന്ന താരം ഉപയോഗിച്ചിരുന്ന ജഴ്‌സിയും അതിനോടൊപ്പം വിരമിക്കുന്നത് ഫുട്‌ബോളില്‍ പതിവുള്ളതാണ്. പല ഫുട്‌ബോള്‍ ക്ലബുകളും തങ്ങളുടെ ഇതിഹാസ താരങ്ങളുടെ ജഴ്‌സി നമ്പര്‍ പിന്നീട് മറ്റൊരു താരത്തിനും നല്‍കിയിട്ടില്ല. 2013ല്‍ ദില്ലി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് സച്ചിന്‍ അവസാനമായി കളിക്കാനിറങ്ങിയത്. ആ മത്സരത്തില്‍ സച്ചിന്‍ പതിനഞ്ച് റണ്‍സെടുത്ത് പുറത്തായെങ്കിലും മുംബൈ ഇന്ത്യന്‍സിനായിരുന്നു കിരീടം. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അവസാന ട്വന്റി20 മത്സരത്തിന് ശേഷമാണ് മുംബൈ ഇന്ത്യന്‍സ് ആ തീരുമാനം ലോകത്തോട് പറഞ്ഞത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വിരമിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജഴ്‌സിയും വിരമിക്കുന്നുവെന്നാണ് നിത അംബാനി അന്നു പറഞ്ഞത്. ഇനിയൊരു താരവും മുംബൈ ഇന്ത്യന്‍സിന് വേണ്ടി പത്താം നമ്പറില്‍ കളത്തിലിറങ്ങില്ലെന്നും ടീം പ്രഖ്യാപിച്ചു.

ബിസിസിഐയ്ക്ക് മൗനം...

ബിസിസിഐയ്ക്ക് മൗനം...

ക്രിക്കറ്റിലെ ഇതിഹാസ താരത്തിന് ഇതിലും ഉചിതമായ യാത്രയയപ്പ് നല്‍കാനാകില്ലെന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി പ്രതികരിച്ചത്. സച്ചിന്‍ ആരാധാകര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഇതേരീതി പിന്തുടരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ നടത്തിയിരുന്നെങ്കിലും ബിസിസിഐ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

Story first published: Friday, April 14, 2017, 16:41 [IST]
Other articles published on Apr 14, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+