For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അച്ഛന്റെ കൃഷിസ്ഥലത്ത് പരിശീലനം, ബൗളര്‍മാരായി ജോലിക്കാര്‍... ശുഭ്മാന്‍ ഗില്ലിനെ അടുത്തറിയാം

അണ്ടര്‍ 19 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു താരം

By Manu

മൊഹാലി: അണ്ടര്‍ ലോകകപ്പ് ക്രിക്കറ്റിലൂടെ നിരവധി ഭാവി വാഗ്ദാനങ്ങളൊണ് ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചത്. എന്നാല്‍ അവരേക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ പഞ്ചാബില്‍ നിന്നുള്ള ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. ടൂര്‍ണമെന്റിലെ തന്നെ മികച്ച താരമാി തിരഞ്ഞെടുക്കപ്പെട്ട ശുഭ്മാന്റെ ബാറ്റിങ് മികവാണ് മിക്ക കളികളിലും ഇന്ത്യന്‍ ജയം ഇത്ര അനായാസമാക്കിയത്.

ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ സ്‌കൂള്‍ ക്രിക്കറ്റില്‍ 500നു മുകളില്‍ സ്‌കോര്‍ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ പൃഥ്വി ഷായെപ്പോലും നിഷ്പ്രഭനാക്കിയാണ് ശുഭ്മാന്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായത്.
ആറു മല്‍സരങ്ങളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 372 റണ്‍സാണ് ശുഭ്മാന്‍ വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 124 ആയിരുന്നു ടൂര്‍ണമന്റെില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും ശുഭ്മാന്‍ കസറിയിരുന്നു. 18 കാരനായ താരത്തെ ഒന്ന് അടുത്തറിയാം.

ജനനം പഞ്ചാബില്‍

ജനനം പഞ്ചാബില്‍

പഞ്ചാബിലെ ചെറു ഗ്രാമങ്ങളിലൊന്നായ ഫസില്‍കയില്‍ 1999 സപ്തംബര്‍ എട്ടിനാണ് ശുഭ്മാന്‍ ജനിച്ചത്. വലം കൈയന്‍ ബാറ്റ്‌സ്മാനായ താരത്തിന്റെ ഇഷ്ട ബാറ്റിഹ് പൊസിഷന്‍ മൂന്നാം നമ്പറാണ്.
നാലാം വയസ്സില്‍ ക്രിക്കറ്റിനോട് തോന്നിയ ഇഷ്ടം പിന്നീട് ശുഭ്മാന്‍ ഒരിക്കലും കൈവിട്ടില്ല. ഏഴ്, എട്ട് വയസ്സുള്ളപ്പോഴാണ് ഭാവിയില്‍ ഒരു ക്രിക്കറ്റ് താരമാവണമെന്ന മോഹം കുഞ്ഞ് ശുഭ്മാനില്‍ ഉണ്ടാവുന്നത്.

പരിശീലനം കൃഷിസ്ഥലത്ത്

പരിശീലനം കൃഷിസ്ഥലത്ത്

കര്‍ഷക കുടുംബമാണ് ശുഭ്മാന്റേത്. താരത്തിന്റെ അച്ഛന് ഫസില്‍ക്കയില്‍ കൃഷിസ്ഥലങ്ങളുണ്ട്. ഇവിടെയാണ് കുട്ടിയായിരുന്നപ്പോള്‍ ശുഭ്മാന്‍ പരിശീലനം നടത്തിയിരുന്നത്.
അച്ഛന്റെ ആവശ്യപ്രകാരം കൃഷിസ്ഥലത്ത് ജോലിക്കു വരുന്നവരാണ് താരത്തിന് പന്തെറിഞ്ഞു കൊടുത്തിരുന്നത്. എത്ര സമയം പരിശീലനം നടത്തിയാലും തളരാത്ത പ്രകൃതമായിരുന്നു ശുഭ്മാന്റേത്.

താമസം മാറി

താമസം മാറി

ക്രിക്കറ്റിനോടുള്ള മകന്റെ അഭിനിവേശം തിരിച്ചറിഞ്ഞ കുടുംബം പിന്നീട് മൊഹാലിയിലേക്ക് താമസം മാറ്റുകയായിരുന്നു. മകന് കൂടുതല്‍ മികച്ച പരിശീലനവും മറ്റും ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
ഐസ് ബിന്ദ്ര സ്റ്റേഡിയത്തിന്റെയും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തിന്റെയും അടുത്താണ് ശുഭ്മാന്റെ പിതാവ് വീട് വാങ്ങിയത്.
തന്റെ ആഗ്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പിന്തുണയേകുകയും താങ്ങും തണലുമായി നില്‍ക്കുകയും ചെയ്തിട്ടുള്ള പിതാവിനോടാണ് ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നതെന്ന് ശുഭ്മാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

അഞ്ചു മണിക്കൂര്‍ വരെ പരിശീലനം

അഞ്ചു മണിക്കൂര്‍ വരെ പരിശീലനം

ക്രിക്കറ്റിനൊപ്പം തന്നെ പഠനത്തെയും കൊണ്ടുപോവാനാണ് ശുഭ്മാന്‍ ശ്രമിച്ചത്. ദിവസവും നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ ക്രിക്കറ്റ് പരിശീലനത്തിനായി താരം സമയം കണ്ടെത്തി. ഭക്ഷണം, ജിം, പരിശീലനം, യോഗ, ഉറക്കം എന്നിങ്ങനെയായിരുന്നു ശുഭ്മാന്റെ ദിനചര്യകള്‍.
ജൂനിയര്‍ തലത്തില്‍ പല ടൂര്‍ണമെന്റുകളിലും താരം പിന്നീട് കളിച്ചു. അണ്ടര്‍ 16 ഇന്റര്‍ ഡിസ്ട്രിക്റ്റ് ടൂര്‍ണമെന്റില്‍ ഒരു ഇന്നിങ്‌സില്‍ മാത്രം 351 റണ്‍സെടുത്ത് ശുഭ്മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
അണ്ടര്‍ 16 വിഭാഗത്തില്‍ പഞ്ചാബിനു വേണ്ടിയുള്ള അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ താരം സെഞ്ച്വറിയും നേടിയിരുന്നു. 2014നായിരുന്നു ഇവയെല്ലാം നടന്നത്.

അണ്ടര്‍ 19 ടീമിലേക്ക് ക്ഷണം

അണ്ടര്‍ 19 ടീമിലേക്ക് ക്ഷണം

പ്രാദേശിക തലത്തിലെ മികച്ച പ്രകനടങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും ശുഭ്മാന് വിളി വന്നു. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിലേക്കാണ് താരം തിരഞ്ഞെടുക്കപ്പെട്ടത്.
പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും 351 റണ്‍സ് അടിച്ചെടുത്ത ശുഭ്മാന്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമായാണ് തിരിച്ചെത്തിയത്. പിന്നീട് ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴും ശുഭ്മാന്‍ തന്നെയായിരുന്നു ടോപ്‌സ്‌കോറര്‍. നാല് ഇന്നിങ്‌സുകളിലായി നേടിയത് 278 റണ്‍സ്.

വിജയ് ഹസാരെ ട്രോഫി

വിജയ് ഹസാരെ ട്രോഫി

2017 ഫെബ്രുവരിയില്‍ വിജയ് ഹസാരെ ട്രോഫിയിലും ശുഭ്മാന്‍ കളിച്ചു. ആദ്യ കളിയില്‍ പക്ഷെ 11 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പഞ്ചാബിനു വേണ്ടി 247 റണ്‍സാണ് ശുഭ്മാന്‍ ആകെ നേടിയത്. 35.28 ആണ് ബാറ്റിങ് ശരാശരി.

രഞ്ജി ട്രോഫി അരങ്ങേറ്റം

രഞ്ജി ട്രോഫി അരങ്ങേറ്റം

എട്ടു മാസങ്ങള്‍ക്കു ശേഷം രഞ്ജി ട്രോഫിയിലും ശുഭ്മാന്‍ അരങ്ങേറ്റം കുറിച്ചു. വിദര്‍ഭ ചാംപ്യന്മാരായ ഈ വര്‍ഷം സമാപിച്ച രഞ്ജി ട്രോഫിയില്‍ തന്നെയാണ് താരം ആദ്യമായി കളിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ശുഭ്മാന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. നാല് ഇന്നിങ്‌സുകളിലായി 245 റണ്‍സാണ് താരം നേടിയത്. ഇതിലൊരു സെഞ്ച്വറിയും ഉള്‍പ്പെടുന്നു. താരത്തിന്റെ ബാറ്റിങ് ശരാശരി 61.25 ആണ്.

100ല്‍ കൂടുതല്‍ ശരാശരി

100ല്‍ കൂടുതല്‍ ശരാശരി

യൂത്ത് ഏകദിനത്തില്‍ 100നു മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏകതാരം കൂടിയാണ് ശുഭ്മാന്‍. വെറും 15 ഇന്നിങ്‌സുകളില്‍ നിന്നു മാത്രം താരം വാരിക്കൂട്ടിയത് 1149 റണ്‍സാണ്. നാലു സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 105.45 ആണ് ശുഭ്മാന്റെ ബാറ്റിങ് ശരാശരി.
യൂത്ത് ഏകദിനത്തില്‍ ഇതുവരെ 20ല്‍ കുറഞ്ഞ സ്‌കോറിന് താരം പുറത്തായിട്ടില്ല. 24 റണ്‍സാണ് ശുഭ്മാന്റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.

ഭാഗ്യചിഹ്നമായ ചുവന്ന തൂവാല

ഭാഗ്യചിഹ്നമായ ചുവന്ന തൂവാല

പല പ്രമുഖ താരങ്ങളെയും പോലെ ചില അന്ധവിശ്വാങ്ങളും ശുഭ്മാനുണ്ട്. ഓരോ മല്‍സരത്തിന് ബാറ്റിങിന് ഇറങ്ങുമ്പോഴും ചുവപ്പ് നിറത്തിലുള്ള തൂവാല താരം അരിയില്‍ തിരുകി വയ്ക്കും. തന്നെ മികച്ച പ്രകടനം നടത്താന്‍ ഇതു സഹായിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അനുഭവത്തിലൂടെ ശുഭ്മാന്‍ പറയുന്നത്.
അണ്ടര്‍ 16ല്‍ കളിച്ചിരുന്നപ്പോള്‍ തുടര്‍ച്ചയായി ബാറ്റിങില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിയാതിരുന്നതോടെയാണ് താരം ഒരു പരീക്ഷണം നടത്തിയത്. വെള്ള നിറത്തിലുള്ള തൂവാല അരയില്‍ തിരുകി ബാറ്റിങിന് ഇറങ്ങിയ ശുഭ്മാന്‍ സെഞ്ച്വറി നേടി.
വെളുത്ത നിറത്തിലുള്ള തൂവാലയില്‍ പെട്ടെന്നു അഴുക്കാവുമെന്നതിനാല്‍ താരം പിന്നീട് ചുവപ്പ് നിറത്തിലുള്ളത് പരീക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത കളിയില്‍ ചുവപ്പ് തൂവാലയുമായി ഇറങ്ങിയ താരം വീണ്ടുമൊരു സെഞ്ച്വറി നേടി. പിന്നീട് ഇതുവരെയുള്ള മല്‍സരങ്ങളെല്ലാം ചുവപ്പ് നിറത്തിലുള്ള തൂവാല ശുഭ്മാന്റെ ബാറ്റിങിന്റെ ഭാഗമായി മാറുകയായിരുന്നു.

സച്ചിനും കോലിയും ആരാധനാപാത്രങ്ങള്‍

സച്ചിനും കോലിയും ആരാധനാപാത്രങ്ങള്‍

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ശുഭ്മാന്റെ ആരാധനാപാത്രങ്ങള്‍. താന്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങിയ കാലത്ത് സച്ചിന്‍ ഇതിഹാസമായിരുന്നു. ഇപ്പോഴും ഇതിഹാസമായ അദ്ദേഹം എക്കാലവും അങ്ങനെ തന്നെ തുടരും. എന്നാല്‍ ഇപ്പോള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നത് കോലിയെയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയും സമ്മര്‍ദ്ദഘട്ടങ്ങളെ അദ്ദേഹം അതിജീവിക്കുന്നതുമെല്ലാം ഏറെ ആകര്‍ഷിച്ചു. കോലിയുടെ റെക്കോര്‍ഡുകള്‍ മറികടക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അത് ബുദ്ധിമുട്ടായിരിക്കുമെന്നും ശുഭ്മാന്‍ പറയുന്നു.

Story first published: Wednesday, February 7, 2018, 12:05 [IST]
Other articles published on Feb 7, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+