വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതിഹാസങ്ങള്‍, എന്നാല്‍ ദേശീയ ടീമില്‍ വിരമിക്കാന്‍ മത്സരം ലഭിച്ചില്ല, 9 സൂപ്പര്‍ താരങ്ങളിതാ

ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ദേശീയ ടീമിനൊപ്പം വിരമിക്കല്‍ മത്സരം ലഭിച്ച് വിടപറയാന്‍ സാധിച്ച താരങ്ങള്‍ വളരെ ചുരുക്കമാണ്

1

ക്രിക്കറ്റില്‍ ലോകകപ്പ് നേടുകയെന്നതും ദേശീയ ടീമിനൊപ്പം വിരമിക്കല്‍ മത്സരം ലഭിക്കുകയെന്നതും ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ക്രിക്കറ്റില്‍ ഇതിഹാസമെന്ന വിശേഷണമുള്ള പല താരങ്ങള്‍ക്കും പക്ഷെ ഈ രണ്ട് നേട്ടവും സ്വന്തമാക്കാനായിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ രണ്ട് നേട്ടവും സ്വന്തമാക്കിയ ചുരുക്കം ചില താരങ്ങളിലൊരാളാണ്. 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ സച്ചിനും ടീമിന്റെ ഭാഗമായിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഗംഭീര യാത്രയയപ്പും സച്ചിന് ലഭിച്ചു.

എന്നാല്‍ ബ്രയാന്‍ ലാറക്കും രാഹുല്‍ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കുമൊന്നും ലോകകപ്പ് എന്ന് സ്വപ്‌നം എത്തിപ്പിടിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ ദേശീയ ടീമിനൊപ്പം വിരമിക്കല്‍ മത്സരം ലഭിച്ച് വിടപറയാന്‍ സാധിച്ച താരങ്ങള്‍ വളരെ ചുരുക്കമാണ്. ഇത്തരമൊരു അവസരം ലഭിക്കാതെ പോയ 9 സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആന്‍ഡ്രൂ സൈമണ്‍സ്

ആന്‍ഡ്രൂ സൈമണ്‍സ്

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ആന്‍ഡ്രൂ സൈമണ്‍സ്. മൂന്ന് ഫോര്‍മാറ്റിലും ഓസീസിനായി തിളങ്ങിയിട്ടുള്ള സൈമണ്‍സിന് പക്ഷെ ദേശീയ ടീമിനൊപ്പം വിരമിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ഹര്‍ഭജനും സൈമണ്‍സും തമ്മിലുള്ള മങ്കിഗേറ്റ് വിവാദം വലിയ ചര്‍ച്ചയായിരുന്നു. കളത്തില്‍ സൂപ്പര്‍ താരമായിരുന്നെങ്കിലും മോശം സ്വഭാവത്തിന്റെ പേരില്‍ പല തവണ അദ്ദേഹം നടപടി നേരിട്ടു. മദ്യപിച്ച് അടിയുണ്ടാക്കിയതിനടക്കം പോലീസ് കേസും സൈമണ്‍സിന്റെ പേരിലുണ്ട്. ഇത്തരം പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് വിരമിക്കല്‍ മത്സരം ലഭിച്ചില്ല. 2012ലാണ് അദ്ദേഹം ഔദ്യോഗികമായി വിരമിച്ചത്.

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസമെന്ന് വിളിക്കാവുന്ന സൂപ്പര്‍ താരമാണ് വിവിഎസ് ലക്ഷ്മണ്‍. ഏകദിനത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിന് മോശമില്ലാത്ത പ്രകടനം അവകാശപ്പെടാം. എന്നാല്‍ അര്‍ഹിച്ച രീതിയില്‍ വിരമിക്കല്‍ മത്സരം അദ്ദേഹത്തിന് ലഭിച്ചില്ല. ന്യൂസീലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ലക്ഷ്മണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് അര്‍ഹിച്ച വിരമിക്കല്‍ മത്സരം ലക്ഷ്മണ്‍ സ്വയം നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പറയാം.

ശിവനരെയ്ന്‍ ചന്ദ്രപോള്‍

ശിവനരെയ്ന്‍ ചന്ദ്രപോള്‍

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ശിവനരെയ്ന്‍ ചന്ദ്രപോള്‍. ക്രീസില്‍ നിലയുറപ്പിച്ചാല്‍ വിക്കറ്റ് വീഴ്ത്താന്‍ എതിരാളികള്‍ നന്നായി തന്നെ കഷ്ടപ്പെടും. ടെസ്റ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ചന്ദ്രപ്പോളിന് പക്ഷെ വിരമിക്കല്‍ മത്സരം ലഭിച്ചില്ല. ബ്രയാന്‍ ലാറയുടെ പേരിന് പിന്നില്‍ ചന്ദ്രപ്പോള്‍ പലപ്പോഴും ഒതുങ്ങിപ്പോയി. എന്നാല്‍ ബാറ്റുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ചന്ദ്രപോളിന് വിരമിക്കല്‍ മത്സരം അര്‍ഹിച്ചിരുന്നെങ്കിലും ലഭിച്ചില്ല. അന്ന് ചന്ദ്രപോളിന് വിരമിക്കല്‍ മത്സരം നല്‍കാത്തതിനെതിരേ ലാറയടക്കം രംഗത്തെത്തിയിരുന്നു.

 സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ ഇതിഹാസ നായകനാണ് സൗരവ് ഗാംഗുലി. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്കുയര്‍ത്തിയ താരമാണ്. എന്നാല്‍ വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെയാണ് ഗാംഗുലിക്ക് പടിയിറങ്ങേണ്ടി വന്നു. ഗ്രേഗ് ചാപ്പല്‍ പരിശീലകനായി എത്തിയപ്പോള്‍ ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നത ഉടലെടുക്കുകയും ഇത് വലിയ വിവാദമാവുകയും ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ രാജകീയ വിരമിക്കല്‍ മത്സരം ഗാംഗുലി അര്‍ഹിച്ചിരുന്നെങ്കിലും ബിസിസി ഐ അതിന് തയ്യാറായില്ല. ഇന്ന് ബിസിസി ഐയുടെ പ്രസിഡന്റ് സ്ഥാനത്തുള്ളത് സൗരവ് ഗാംഗുലിയാണ്.

ജാക്‌സ് കാലിസ്

ജാക്‌സ് കാലിസ്

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജാക്‌സ് കാലിസ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ കെല്‍പ്പുള്ള കാലിസിന് വിരമിക്കല്‍ മത്സരം പോലും ലഭിച്ചില്ല. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ഓള്‍റൗണ്ടര്‍മാരെ പരിഗണിച്ചാല്‍ അതിലൊരാള്‍ കാലിസാണ്. അതുകൊണ്ട് തന്നെ രാജകീയമായ യാത്രയയപ്പ് തന്നെ കാലിസ് അര്‍ഹിച്ചിരുന്നെങ്കിലും നല്ലൊരു വിടവാങ്ങല്‍ അദ്ദേഹത്തിന് ലഭിച്ചില്ല. ലോകകപ്പ് നേടാന്‍ ഭാഗ്യം ലഭിക്കാതെ പോയ സൂപ്പര്‍ താരങ്ങളിലൊരാളാണ് കാലിസ്.

മാര്‍ക്ക് വോ

മാര്‍ക്ക് വോ

ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകന്‍ സ്റ്റീവ് വോയുടെ സഹോദരവും സൂപ്പര്‍ ബാറ്റ്‌സ്മാനുമാണ് മാര്‍ക്ക് വോ. ഭേദപ്പെട്ട പ്രകടനം തന്നെ ഓസീസ് ടീമിനൊപ്പം കാഴ്ചവെച്ചിട്ടുള്ള മാര്‍ക്ക് വോക്ക് വിരമിക്കല്‍ മത്സരം ലഭിച്ചിട്ടില്ല. അവസാന സമയത്ത് ടീമിന്റെ പ്ലേയിങ് 11ലേക്ക് പോലും മാര്‍ക്ക് വോക്ക് പരിഗണന ലഭിച്ചിരുന്നില്ല. വലിയ റെക്കോഡുകള്‍ അവകാശപ്പെടാനാവില്ലെങ്കിലും നല്ലൊരു യാത്രയയപ്പ് അദ്ദേഹം അര്‍ഹിച്ചിരുന്നു. എന്നാല്‍ ഇത് ലഭിച്ചില്ല.

വഖാര്‍ യൂനിസ്

വഖാര്‍ യൂനിസ്

പാകിസ്താന്‍ ഇതിഹാസ പേസറാണ് വഖാര്‍ യൂനിസ്. റിവേഴ്‌സ് സ്വിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വഖാര്‍ ഇപ്പോഴും യുവ ബൗളര്‍മാര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പേസറാണ്. സച്ചിനടക്കം പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിച്ചിട്ടുള്ള വഖാറിന് പക്ഷെ അര്‍ഹിച്ച യാത്രയയപ്പല്ല ലഭിച്ചത്. നായകനായ ശേഷം വഖാറിന് കീഴില്‍ കളിച്ച പാകിസ്താന്‍ ടീം ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നാണം കെടുകയും 2003ലെ ലോകകപ്പില്‍ പച്ചതൊടാതെ പോവുകയും ചെയ്തതോടെ വഖാര്‍ യൂനിസിനെതിരേ വലിയ ചോദ്യം ഉയര്‍ന്നു, ഇതോടെ അര്‍ഹിച്ച വിരമിക്കല്‍ ലഭിക്കാതെ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു.

മുഹമ്മദ് യൂസഫ്

മുഹമ്മദ് യൂസഫ്

പാകിസ്താന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മുഹമ്മദ് യൂസഫ്. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ തിളങ്ങിയിരുന്ന മുഹമ്മദ് യൂസഫിന് പക്ഷെ അര്‍ഹിച്ച വിരമിക്കലല്ല ലഭിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയും നിരോധിച്ച ലീഗായ ഐസിഎല്ലില്‍ കളിക്കുകയും ചെയ്തതാണ് യൂസഫിന് കരിയറില്‍ തിരിച്ചടിയായത്. 2010ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരത്തിനോട് തിരിച്ചുവരാന്‍ പിസിബി ആവിശ്യപ്പെട്ടെങ്കിലും യൂസഫ് കരാര്‍ പുതുക്കാന്‍ തയ്യാറായില്ല. ഇതോടെ അര്‍ഹിച്ച വിരമിക്കല്‍ സ്വയം തട്ടിത്തെറിപ്പിച്ചാണ് യൂസഫ് കരിയര്‍ അവസാനിപ്പിച്ചത്.

കെവിന്‍ പീറ്റേഴ്‌സന്‍

കെവിന്‍ പീറ്റേഴ്‌സന്‍

ഇംഗ്ലണ്ട് മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായിരുന്നു കെവിന്‍ പീറ്റേഴ്‌സന്‍. തകര്‍പ്പന്‍ റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് പീറ്റേഴ്‌സന്‍. എന്നാല്‍ വിരമിക്കല്‍ മത്സരം ലഭിക്കാതെ ഉടക്കിയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി പീറ്റേഴ്‌സണ് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്റെ കരിയറില്‍ അര്‍ഹിച്ച വിരമിക്കല്‍ നിഷേധിച്ചത്.

Story first published: Tuesday, May 3, 2022, 17:19 [IST]
Other articles published on May 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X