ഇന്ത്യ - ഓസീസ് സെമി: അറിയാനുണ്ട് 10 കാര്യങ്ങള്‍
സിഡ്‌നി: ഓസ്‌ട്രേലിയയോടാണ് കളി. അതും ഓസ്‌ട്രേലിയയില്‍. ലോകകപ്പിന്റെ സെമിഫൈനലില്‍ കംഗാരുക്കളെ നേരിടാന്‍ ഇറങ്ങുന്ന ഇന്ത്യക്ക് ചരിത്രം നോക്കിയാല്‍ മുട്ട് വിറക്കും. ഗാവസ്‌കറും കപിലും സച്ചിനും ഗാംഗുലിയും മറ്റും കളിച്ചിരുന്ന കാലത്ത് പോലും ലോകകപ്പില്‍ കംഗാരുക്കളെ കണ്ടാല്‍ മുട്ടിടിച്ചിട്ടേയുള്ളൂ ഇന്ത്യന്‍ ടീമിന്.
ഇത് പക്ഷേ സായിപ്പിനെ കണ്ടാല്‍ കാവാത്ത് മറക്കുന്ന ആ പഴയ ടീമല്ല എന്നൊരു ആശ്വാസമുണ്ട് ധോണിക്ക്. ഏത് വമ്പനാണെങ്കിലും വാടാ ഒന്ന് മുട്ടി നോക്കാം എന്ന മട്ട്. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറില്‍ സാക്ഷാല്‍ പോണ്ടിംഗിന്റെ ഓസ്‌ട്രേലിയയെ തോല്‍പിച്ച് കയ്യില്‍ കൊടുത്താണ് ഇന്ത്യ സെമിയിലും പിന്നെ കപ്പിലും എത്തിയത്.
ഇത്തവണ ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം വരുമ്പോള്‍ ഒരു കലക്കന്‍ കളി കാണാം. ഇന്ത്യ - ഓസീസ് കളി കാണാനിരിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ നോക്കൂ.

ഓര്‍മയില്ലേ സച്ചിന്റെ കണ്ണുനീര്‍
2003 ലോകകപ്പില്‍ ഏതാണ്ട് ഒറ്റയ്ക്ക് ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ചു സച്ചിന്‍. പക്ഷേ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. അന്ന് കരഞ്ഞുകൊണ്ടാണ് സച്ചിന്‍ മാന്‍ ഓഫ് ദ സീരിസ് ട്രോഫി ഏറ്റുവാങ്ങിയത്

മുന്‍തൂക്കം ഓസീസിന്
പരസ്പരം 10 കളികള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. ഏഴെണ്ണം ഇന്ത്യ തോറ്റു. മൂന്നെണ്ണം ജയിച്ചു.

ഇതുവരെ തോല്‍ക്കാത്ത ടീം
ലോകകപ്പ് സെമിഫൈനലില്‍ ഇതുവരെ തോല്‍ക്കാത്ത ടീമാണ് ഓസ്‌ട്രേലിയ. 1999 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടൈ ആണ് ലോകകപ്പ് സെമിയില്‍ അവരുടെ മോശം പ്രകടനം.

അതൊന്നും ഓര്‍ക്കണ്ട, കഴിഞ്ഞ കപ്പ് മതി
കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ വമ്പത്തത്തെ ഇന്ത്യ അടിച്ചുപറത്തിയിരുന്നു. പന്ത് കൊണ്ട് ചോരയൊലിപ്പിച്ചാണ് ബ്രെറ്റ് ലീ അന്ന് ഗ്രൗണ്ട് വിട്ടത്.

രണ്ടാമത്തേതല്ല, ആദ്യസെമി
ഈ ലോകകപ്പിലെ രണ്ടാം സെമിയാണ്. പക്ഷേ ലോകകപ്പ് സെമിഫൈനലില്‍ രണ്ടും ടീമുകളും പരസ്പരം വരുന്നത് ഇതാദ്യമാണ്.

ഇന്ത്യയെ തോല്‍പിക്കാന്‍ ആര്
ഈ ലോകകപ്പില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല. ഓസ്‌ട്രേലിയ ഒരു കളി തോറ്റു. ന്യൂസിലന്‍ഡിനോട്

ജഡ്ഡുവാണ് താരം
അജയ് ജഡേജ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം. 1999 ലോകകപ്പിലെ സൂപ്പര്‍ സിക്‌സിലായിരുന്നു ഈ നേട്ടം. റിക്കി പോണ്ടിംഗിന് ലോകകപ്പില്‍ ഇന്ത്യക്കെതിരെ രണ്ട് സെഞ്ചുറികളുണ്ട്

ജയിച്ചാല്‍ റെക്കോര്‍ഡ്
സെമിയില്‍ ജയിച്ചാല്‍ അടുപ്പിച്ച് രണ്ട് തവണ ഫൈനലില്‍ എത്തുക എന്ന റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയയാകട്ടെ അടുപ്പിച്ച് ഫൈനല്‍ കളിക്കുക മാത്രമല്ല കപ്പടിക്കുകയും ചെയ്തിട്ടുണ്ട്.

മഴ വന്നാല്‍ ഇന്ത്യ രക്ഷപ്പെടും
എന്തെങ്കിലും സാഹചര്യം കൊണ്ട് സെമിഫൈനല്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യ ഫൈനലില്‍ എത്തും. ഗ്രൂപ്പിലെ ചാമ്പ്യന്മാരായത് കൊണ്ടുള്ള നേട്ടമാണത്.

സിഡ്‌നിയില്‍ അരങ്ങേറ്റം
ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ സിഡ്‌നിയില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ കളിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications