8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

ക്രിക്കറ്റില്‍ അവസാന ഓവറിലേക്കും അവസാന പന്തിലേക്ക് നീണ്ട ത്രില്ലറുകള്‍ നിരവധി നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ അതില്‍ ചില മത്സരങ്ങള്‍ ആരാധകരെ ആവേശത്തിന്റെ പരകോടിയില്‍ എത്തിക്കാറുണ്ട്. എംഎസ് ധോണി ഉള്‍പ്പെടെ പല സൂപ്പര്‍ താരങ്ങളും അവസാന ഓവര്‍ ഫിനിഷിങ്ങില്‍ മിടുക്കന്മാരാണ്. എന്നാല്‍ ജയിക്കുമെന്ന് തോന്നിപ്പിക്കുന്ന മത്സരങ്ങള്‍ തോല്‍ക്കുകയും തോല്‍ക്കുമെന്ന് തോന്നിപ്പിക്കുന്ന ചില മത്സരങ്ങള്‍ സമനിലയാവുകയുമെല്ലാം ചെയ്യുന്നതിനും ആരാധകര്‍ സാക്ഷിയായിട്ടുണ്ട്.

ഇത്തരത്തില്‍ നടന്ന ത്രില്ലിങ്ങായ മത്സരങ്ങളിലൊന്നാണ് 1999ല്‍ നടന്ന ശ്രീലങ്ക - പാകിസ്താന്‍ മത്സരം. ബൗളര്‍മാരുടെ തകര്‍പ്പന്‍ പോരാട്ടം കണ്ട മത്സരം ആവേശ സമനിലയിലാണ് കലാശിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 196 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ശ്രീലങ്കയേയും 196 എന്ന സ്‌കോറിലേക്ക് പാകിസ്താന്‍ തളച്ചിട്ടുവെന്നതാണ് ഏറ്റവും ആവേശകരമായ കാര്യം. ശ്രീലങ്ക വിജയം ഉറപ്പിച്ചിരുന്നെങ്കിലും സമനില പാകിസ്താന്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

അവസാന എട്ട് പന്തില്‍ രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ ഒരു റണ്‍സ് മാത്രമായിരുന്നു ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ ചമീര സില്‍വയും മുത്തയ്യ മുരളീധരനും. പന്തെറിയുന്നത് അസര്‍ മഹ്‌മൂദ്. 49ാം ഓവറിലെ അവസാന പന്തില്‍ മുത്തയ്യ മുരളീധരനെ ഷൊഹൈബ് മാലിക് റണ്ണൗട്ടാക്കിയതോടെ ഒരു വിക്കറ്റ് ശേഷം ആറ് പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 1 റണ്‍സ്.

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

13 റണ്‍സെടുത്ത ചമര സില്‍വ സ്‌ട്രൈക്കില്‍. പന്തെറിയാന്‍ അബ്ദുല്‍ റസാഖ്. നോണ്‍സ്‌ട്രൈക്കില്‍ നുവാന്‍ സൊയ്‌സ. ഒരു റണ്‍സ് മാത്രം വേണ്ടിയിരുന്നതിനാല്‍ ശ്രീലങ്കയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് റസാഖിന്റെ ഇന്‍സ്വിങ്ങര്‍ ചമര സില്‍വയുടെ കുറ്റി പിഴുതു. 50ാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ റസാഖ് വിക്കറ്റെടുത്തു. ഇതോടെ 196 റണ്‍സില്‍ ശ്രീലങ്കയും ഓള്‍ഔട്ട്. രണ്ട് ടീമും സമനില പങ്കിട്ടു.

ടോസ് നേടിയ പാകിസ്താന്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വസിം അക്രം നയിച്ച പാകിസ്താനായി ഓപ്പണര്‍മാര്‍ വലിയ പ്രകടനം കാഴ്ചവെച്ചില്ല. അമീര്‍ സൊഹൈലിനെ (6) നേരത്തെ നഷ്ടമായി. 48 റണ്‍സെടുത്ത മുഹമ്മദ് യൂസഫാണ് (48) പാകിസ്താന്റെ ടോപ് സ്‌കോര്‍. ഇന്‍സമാം ഉല്‍ ഹഖ് 42 റണ്‍സും നേടി.

മോയിന്‍ ഖാന്‍ 6 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ അസര്‍ മഹ്‌മൂദ് നിര്‍ണ്ണായകമായ 17 റണ്‍സും നേടി. 49.4 ഓവറില്‍ പാകിസ്താന്‍ 196ന് ഓള്‍ഔട്ട്. ശ്രീലങ്കയ്ക്കായി ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍, റസല്‍ അര്‍ണോള്‍ഡ് എന്നിവരെല്ലാം രണ്ട് വിക്കറ്റ് വീതം നേടി. സനത് ജയസൂര്യ ഒരു വിക്കറ്റും സ്വന്തമാക്കി.

59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

താരതമ്യേനെ ചെറിയ വിജയലക്ഷ്യമായതിനാല്‍ ശ്രീലങ്ക അനായാസം ജയിക്കുമെന്നാണ് കരുതിയിരുന്നത്. മോശമല്ലാത്ത തുടക്കവും ശ്രീലങ്കയ്ക്ക് ലഭിച്ചു. റോമേഷ് കാലുവിത്തരണ (75), റസല്‍ അര്‍ണോള്‍ഡ് (61) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. റോമേഷ് പുറത്താവുമ്പോള്‍ 35.3 ഓവറില്‍ രണ്ട് വിക്കറ്റിന് 157 എന്ന വിജയം ഉറപ്പിച്ച നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ പിന്നീടങ്ങോട്ട് കഥ മാറി.

പാകിസ്താന്‍ താരങ്ങളുടെ തീപ്പൊരി ബൗളിങ്ങിന് മുമ്പ് ശ്രീലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. സനത് ജയസൂര്യ (1), മഹേല ജയവര്‍ധന (1) എന്നീ വമ്പന്മാര്‍ പെട്ടെന്ന് പുറത്തായതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ശ്രീലങ്കയ്ക്ക് അര്‍ഹിച്ച വിജയം നഷ്ടപ്പെടുത്തി. പാകിസ്താനായി അബ്ദുല്‍ റസാഖ് അഞ്ച് വിക്കറ്റും വസിം അക്രം മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഷൊഹൈബ് മാലിക് ഒരു വിക്കറ്റും സ്വന്തമാക്കി. ക്രിക്കറ്റിലെ ഏറ്റവും ത്രില്ലര്‍ മത്സരങ്ങളിലൊന്നായിരുന്നു ഇത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 30, 2022, 15:34 [IST]
Other articles published on Jun 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X