Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കെനിയയെ 5 വിക്കറ്റിന് കാനഡ വീഴ്ത്തി

ദില്ലി: ലോകകപ്പിലെ ദുര്‍ബലരുടെ മത്സരത്തില്‍ അഞ്ചു വിക്കറ്റിന് കാനഡ കെനിയയെ വീഴ്ത്തി. കെനിയയെ 50 ഓവറില്‍ 198ന് എറിഞ്ഞു വീഴ്ത്തിയതിന് ശേഷം 27പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് കാനഡ വിജയം കണ്ടത്. ഈ ലോകകപ്പിലെ കാനഡയുടെ ആദ്യ ജയമാണിത്. 48ന് മൂന്ന് എന്ന നിലയില്‍ പതറിയിരുന്ന കാനഡയെ നാലാം വിക്കറ്റില്‍ 132 റണ്‍ നേടിയ ആശിഷ് ബഗായ് (64*), ജിമ്മി ഹന്‍സ്ര (70) സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.

Bagai, Hansra help Canada open WC account

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെനിയ നിശ്ചിത 50 ഓവറില്‍ 199 റണ്‍സിനു പുറത്തായിരുന്നു.
കെനിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഹെന്റി ഒസിന്ധ് എറിഞ്ഞ ആദ്യ ഓവറിന്റെ രണ്ടാമത്തെ പന്തില്‍ ഓപ്പണര്‍ മൗറിസ് ഔമ പുറത്തായി. സഹ ഓപ്പണര്‍ സീരന്‍ വാട്ടേഴ്‌സിനെയും വൈകാതെ ഒസിന്ധ് പുറത്താക്കി. ഡേവിഡ് ഒബൂയെയും രണ്ടക്കം കാണാതെ മടങ്ങിയതോടെ കെനിയ മൂന്നിന് 21 റണ്‍സ് എന്ന നിലയില്‍ പരുങ്ങലിലായി. കോളിന്‍സ് ഒബൂയെയും തന്‍മയ് മിശ്രയും നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ ഉയര്‍ത്താന്‍ അവരെ സഹായിച്ചു. പരിചയ സമ്പന്നനായ സ്റ്റീവ് ടിക്കാലോ ഇത്തവണയും പരാജയപ്പെട്ടു. അര്‍ധ സെഞ്ചുറി നേടിയ തന്‍മയ് മിശ്ര (51), തോമസ് ഒബൂയോ (86 പന്തില്‍ ഒരു സിക്‌സറും അഞ്ചു ഫോറും അടക്കം 51 ) എന്നിവരുടെ മികവിലാണ് കെനിയ മാന്യമായ സ്‌കോര്‍ നേടിയത്.

കാനഡയ്ക്ക് വേണ്ടി ഹെന്‍ട്രി ഒസിന്‍ഡി നാല് വിക്കറ്റ് വീഴ്ത്തി. ഒസിന്ധ് 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റും റിസ്‌വാന്‍ ചീമയും ഹര്‍വീര്‍ ബാദ്വാനും രണ്ടു വിക്കറ്റ് വീതവും ബാലാജി റാവുവും ഡേവിസണും ഓരോ വിക്കറ്റുമെടുത്തു. ഒസിന്ധാണ് മത്സരത്തിലെ താരം.

കളിച്ച നാലു മത്സരങ്ങളും തോറ്റ കെനിയയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചിരിയ്ക്കുകയാണ്.

Story first published: Saturday, May 19, 2012, 16:59 [IST]
Other articles published on May 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+