Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എങ്ങനെ പുറത്തായെന്ന് മേരി കോം; റഫറിയുടെ തീരുമാനം ചോദ്യം ചെയ്ത് ഇന്ത്യ — അപ്പീല്‍ നല്‍കി

ഉലാന്‍ ഉദെ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ മേരി കോം പുറത്തായതിനെ പിന്നാലെ ഇന്ത്യ അപ്പീല്‍ നല്‍കി. ഏഴാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ മേരി തുര്‍ക്കി താരം ബുസേനാസ് ചാക്കിറോഗുലുനെതിരെയാണ് 1-4ന് പരാജയപ്പെട്ടത്. ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം സെമി ഫൈനലിലും ഉജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും റഫറി എതിരാളിയെ ജേതാവായി പ്രഖ്യാപിക്കുകയായിരുന്നു.

റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ അപ്പീല്‍ നല്‍കി. എന്നാല്‍, ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ചില്ല. വിധിനിര്‍ണയത്തില്‍ റഫറിക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നിരസിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 6 തവണ സ്വര്‍ണം നേടി റെക്കോര്‍ഡിട്ട മേരി തന്റെ മെഡല്‍ നേട്ടം എട്ട് ആയി ഉയര്‍ത്തിയിട്ടുണ്ട്. 8 മെഡല്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ മേരി സ്വന്തമാക്കി.

marykom

റഫറിയുടെ തീരുമാനത്തില്‍ മേരി നിരാശ പ്രകടിപ്പിച്ചു. ലോകം മുഴുവന്‍ കണ്ടതാണ് എന്താണ് നടന്നതെന്ന്. എങ്ങനെ, എന്തുകൊണ്ട് പുറത്തായെന്നും മേരി ട്വീറ്റ് ചെയ്തു. ഒളിമ്പിസ്‌ക് വെങ്കലമെഡല്‍ ജേത്രിയായ മേരി അഞ്ചു തവണ ഏഷ്യന്‍ ചാമ്പ്യനായിരുന്നു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ കായിക താരങ്ങളിലൊരാള്‍ കൂടിയാണ് മേരി കോം.

ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരിയെ കൂടാതെ മറ്റ് മൂന്ന് താരങ്ങള്‍ കൂടി സെമിയില്‍ ഇറങ്ങുന്നുണ്ട്. 69 കിലോഗ്രാം വിഭാഗത്തില്‍ ലോവ് ലിന ബോര്‍ഗോഹെയന്‍(69), ജമുന ബോറോ(54), മഞ്ജു റാണി(48) എന്നിവരാണ് ഫൈനല്‍ ലക്ഷ്യമാക്കി ശനിയാഴ്ച കളത്തിലിറങ്ങുന്നത്. ആദ്യ ലോക ചാമ്പ്യന്‍ഷിപ്പിനിറങ്ങിയ മഞ്ജു റാണിയും ജമുന ബോറോയും മെഡല്‍ ഉറപ്പിച്ചത് അഭിമാനകരമാണ്. നേരത്തെ വെങ്കല മെഡല്‍ നേടിയ താരമാണ് ലോവ് ലിന.

Story first published: Saturday, October 12, 2019, 13:31 [IST]
Other articles published on Oct 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+