ദില്ലി: ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് വട്ടം ലോകചാമ്പ്യനായ ഇന്ത്യയുടെ മേരി കോമും, നിലവിലെ ലോകചാമ്പ്യനെ അട്ടിമറിച്ച് മനീഷ മൗനും ക്വാര്‍ട്ടറില്‍ കടന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ കസാഖ്സ്താന്റെ കസെനായേവയ്ക്കെതിരെ 5-0 എന്ന സ്കോറില്‍ ആധികാരികമായിരുന്നു മേരി കോമിന്റെ ജയം. കസാഖ്സ്താന്റെ തന്റെ ദിന ഷാലമാനെയാണ് മനീഷ തോല്‍പ്പിച്ചത്(5-0).
പ്രോ കബഡി ലീഗ്; ജയ്പൂരിനെ തകര്‍ത്ത് ബെംഗളുരു; യോദ്ധയ്ക്കെതിരെ ഗുജറാത്തിനും ജയം
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായ മേരി കോമിന്റെ അടുത്ത എതിരാളി ചൈനയുടെ വു യുവാണ്. 2016-ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ബല്‍ഗേറിയയുടെ സ്റ്റോയ്ക പെട്രോവയാണ് മനീഷയുടെ അടുത്ത എതിരാളി. 69 കിലോഗ്രാം വിഭാഗത്തില്‍ ലൗലിന ബോര്ഗോഹെയ്ന്, 81 കിലോഗ്രാം വിഭാഗത്തില്‍ ഭാഗ്യബതി കച്ചാരി എന്നീ ഇന്ത്യന്‍ താരങ്ങളും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
പാനമയുടെ അഥെയ്ന ബൈലോണിനെയാ പ്രീക്വാര്‍ട്ടറില്‍ 5-0ത്തിന് ഇടിച്ചിട്ട ലൗലിന ബല്‍ഗേറിയയുടെ സ്റ്റോയ്ക പെട്രോവയെ ക്വാര്‍ട്ടറില്‍ നേരിടും. ജര്‍മനിയുടെ ഐറീന നിക്കോളെറ്റ സ്കോണ്ബര്ഗറെയാണ് ഭാഗ്യബതി തോല്‍പ്പിച്ചത്. സ്കോര്‍ 4-1. അതേസമയം, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സരിത ദേവി പ്രീക്വാര്‍ട്ടറില്‍ പുറത്തായി. 60 കിലോഗ്രാം വിഭാഗത്തില്‍ 2016ലെ ചാമ്പ്യനായിരുന്ന സരിതയെ അയര്‍ലന്‍ഡിന്റെ കെല്ലി ഹാരിങ്ടണ് 3-2 എന്ന സ്കോറിന് തോല്‍പ്പിക്കുകയായിരുന്നു.