Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; അമിത് പംഘലും മനീഷ് കൗശിക്കും മുന്നോട്ട്, ആശിഷ് കുമാര്‍ പുറത്ത്

എക്തറിങ്ബര്‍ഗ്: റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ അമിത് പംഘല്‍(52 കിലോഗ്രാം), മനീഷ് കൗശിക്(63 കിലോഗ്രാം) എന്നിവര്‍ രണ്ടാം റൗണ്ടില്‍ ജയം സ്വന്തമാക്കി. ചൈനീസ് തായ് പേയിയുടെ തു പോ വെയിയെയാണ് അമിത് പരാജയപ്പെടുത്തിയത്. നെതര്‍ലന്‍ഡ്‌സിന്റെ എന്റിക്കോ ലാക്രൂസിനെതിരെ കൗശിക്കും ജയിച്ചുകയറി. അതേസമയം, ഏഷ്യന്‍ വെള്ളിമെഡല്‍ ജേതാവായ ആശിഷ് കുമാര്‍(75 കിലോഗ്രാം) പുറത്തായി. ചൈനീസ് താരത്തോട് പരാജയപ്പെട്ടാണ് ആശിഷ് പുറത്തായത്.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ അമിത് സ്വര്‍ണ പ്രതീക്ഷയുമായാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങിയത്. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച താരം പ്രീക്വാര്‍ട്ടിറില്‍ തുര്‍ക്കിയുടെ ബലുഹാന്‍ സിറ്റ്ഫ്‌സിയെ നേരിടും. മംഗോളിയയുടെ ചിന്‍സോരിഗ് ബാതര്‍സുഖ് ആണ് മനീഷിന്റെ എതിരാളി. ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവാണ് ചിന്‍സോരിഗ്. അതുകൊണ്ടുതന്നെ പ്രീക്വാര്‍ട്ടര്‍ ഇന്ത്യന്‍ താരത്തിന് കടുപ്പമാകും.

amitpanghal

പോ വെയ്‌ക്കെതിരെ ഗംഭീര പ്രകടനമാണ് പംഘല്‍ പുറത്തെടുത്തത്. തുടക്കംമുതല്‍ ആക്രമിച്ച ഇന്ത്യന്‍ താരം 5-0 എന്ന മാര്‍ജിനില്‍ എതിരാളിയെ നിഷ്പ്രഭമാക്കി. മത്സരത്തിലുടനീളം പംഘലിന്റെ ഇടികൊള്ളാതിരിക്കാന്‍ ശ്രമിച്ച താരത്തിന് പലപ്പോഴും റഫറിയുടെ ശാസനയും ലഭിച്ചു. ആദ്യ ലോക ചാമ്പ്യന്‍ഷിപ്പിനെത്തിയ കൗശിക്കും പ്രതീക്ഷയേകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Sunday, September 15, 2019, 12:27 [IST]
Other articles published on Sep 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+