വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മഞ്ജു റാണി ഫൈനലില്‍; ജമുനയ്ക്ക് വെങ്കലം

ഉലാന്‍ ഉദെ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍ കടന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്പ്യന്‍ തായ്ലന്‍ഡിന്റെ ചുതാമത് രക്സാതിനെയാണ് മഞ്ജു സെമിയില്‍ അട്ടിമറിച്ചത്. 4-1 എന്ന നിലയിലായിരുന്നു മഞ്ജുവിന്റെ വിജയം. ഞായറാഴ്ച മഞ്ജു ഫൈനലില്‍ ഏറ്റുമുട്ടും. ഇതാദ്യമായാണ് ഒരു ബോക്‌സര്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റത്തില്‍ തന്നെ ഫൈനലിലെത്തുന്നത്.

manjurani

അതേസമയം, മറ്റൊരു ഇന്ത്യന്‍ താരം ജമുന ബോറോ 54 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ തോല്‍വി വഴങ്ങി. ചൈനീസ് തായ്‌പേയിയുടെ ഹുയാങ് ഹസിയാവോ വെന്‍ ആണ് ജമുനയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 5-0. പരിചയസമ്പന്നയായ എതിരാളിക്കെതിരെ ഇന്ത്യന്‍ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഉയരക്കൂടുതലിന്റെ ആനുകൂല്യവും തായ്‌പേയി താരത്തിന് തുണയായി. തോറ്റെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റത്തില്‍ വെങ്കലവുമായി മഞ്ജുവിന് മടങ്ങാം.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പൂനെയിലേത് ഏഴാം ഡബിള്‍, സ്പെഷ്യല്‍ രണ്ടെണ്ണം മാത്രം.. വെളിപ്പെടുത്തി കോലിഇന്ത്യ vs ദക്ഷിണാഫ്രിക്ക: പൂനെയിലേത് ഏഴാം ഡബിള്‍, സ്പെഷ്യല്‍ രണ്ടെണ്ണം മാത്രം.. വെളിപ്പെടുത്തി കോലി

നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പിലെ ഏഴാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ മേരി കോം തുര്‍ക്കി താരം ബുസേനാസ് കാക്കിറോഗുലുനെതിരെ പരാജയപ്പെട്ടിരുന്നു. ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം സെമി ഫൈനലിലും ഉജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയ മേല്‍ക്കൈ നേടിയ യുവതാരത്തെ അന്തിമ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Saturday, October 12, 2019, 17:09 [IST]
Other articles published on Oct 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X