Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബോക്‌സിങ്; അമിത് പംഘലിന്റെ ഫൈനലിന് മണിക്കൂറുകള്‍ മാത്രം; ഈ ചാനലില്‍ തത്സമയം കാണാം

എക്തറിങ്ബര്‍ഗ്: റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നുകൊണ്ട് ചരിത്രമെഴുതിയ ഇന്ത്യന്‍ ബോക്‌സര്‍ അമിത് പംഘല്‍ ശനിയാഴ്ച രാത്രി കലാശക്കളിക്ക് ഇറങ്ങുകയാണ്. ഉസ്ബക്കിസ്താന്റെ ഷഖോബിദിന്‍ സോയിറോവ് ആണ് ഫൈനലില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ഫൈനലില്‍ സ്വര്‍ണം നേടുകയാണെങ്കില്‍ ഇന്ത്യന്‍ ബോക്‌സിങ്ങില്‍ മറ്റൊരു നാഴികക്കല്ലാകും അത്.

എക്തറിങ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഫൈനല്‍. ഫൈനല്‍ ടെലികാസ്റ്റ് ഇന്ത്യയിലെ ചാനലുകളില്‍ ലഭ്യമല്ല. അതേസമയം യു ട്യൂബ് ചാനലില്‍ ഫൈനല്‍ കാണാം. ഫൈനല്‍ പംഘലിന് കടുപ്പമാകും. സോയിറോവുമായി ആദ്യ ഏറ്റുമുട്ടലിനാണ് ഒരുങ്ങുന്നതെന്ന് പംഘല്‍ പറഞ്ഞു. ഇതിന് മുന്‍പ് ഏറ്റുമുട്ടി പരിചയമില്ലാത്തതിനാല്‍ പഴയ വീഡിയോകള്‍ കണ്ടാണ് താരത്തിന്റെ തന്ത്രങ്ങള്‍ മനസിലാക്കിയെന്ന് പംഘല്‍ വ്യക്തമാക്കി.

amitpanghal

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍താരം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. നേരത്തെ നാല് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ സെമിയില്‍ പരാജയപ്പെട്ട് വെങ്കലമെഡലില്‍ ഒതുങ്ങുകയായിരുന്നു. വിജേന്ദര്‍ സിങ്, വികാസ് കൃഷ്ന്‍, ശിവ ഥാപ്പ, ഗൗരവ് ബിഥുരി എന്നിവരാണ് മുന്‍വര്‍ഷങ്ങള്‍ സെമിയില്‍ കടന്ന ഇന്ത്യന്‍ ബോക്‌സര്‍മാര്‍. ഇത്തവണ അമിത്തിനൊപ്പം മനീഷ് കൗശിക്കും സെമിയില്‍ കടന്നിരുന്നെങ്കിലും ഫൈനലിലെത്താനായില്ല. ഇതോടെ ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡല്‍ നേടാന്‍ ഇതാദ്യമായി ഇന്ത്യയ്ക്ക് കഴിയുകയും ചെയ്തു.

അമിത് പംഘലിന്റെ ഫൈനല്‍ കാണാവുന്ന യു ട്യൂബ് ലിങ്ക്

Story first published: Saturday, September 21, 2019, 15:08 [IST]
Other articles published on Sep 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+