വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക വനിതാ ബോക്‌സിങ്; ഇന്ത്യയുടെ സോണിയ ചാഹല്‍, പിങ്കി എന്നിവര്‍ ക്വാര്‍ട്ടറില്‍

ദില്ലി: ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മറ്റൊരു താരം കൂടി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം പിടിച്ചു. 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ചാഹല്‍ ആണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്‍ ബള്‍ഗേറിയയുടെ സ്റ്റാനിമിറ പെട്രോവയെ മികച്ചൊരു പോരാട്ടത്തില്‍ സോണിയ കീഴ്‌പ്പെടുത്തി. സ്‌കോര്‍ 3-2. ക്വാര്‍ട്ടറില്‍ കൊളംബിയയില്‍ നിന്നുള്ള എര്യാസ് കാസ്റ്റെന്‍ഡ യെനി മാര്‍സെലയെ സോണിയ നേരിടും.

സാക്ഷി ധോണിയുടെ പിറന്നാളിന് കേക്ക് മുറിക്കുമ്പോള്‍ പാണ്ഡ്യയുടെ പുകവലി; ആരാധകര്‍ക്ക് ഞെട്ടല്‍ സാക്ഷി ധോണിയുടെ പിറന്നാളിന് കേക്ക് മുറിക്കുമ്പോള്‍ പാണ്ഡ്യയുടെ പുകവലി; ആരാധകര്‍ക്ക് ഞെട്ടല്‍

ഇന്ത്യയുടെ തന്നെ മറ്റൊരു താരായ പിങ്കി റാണിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. 51 കിലോഗ്രാം വിഭാഗത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്റെ ഇബോണി ആലീസ് ജോണ്‍സിനെ 5-0 എന്ന സ്‌കോറിന് പിങ്കി തോല്‍പ്പിച്ചു. 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രന്‍ജീത് കൗറും ക്വാര്‍ട്ടറിലെത്തി. സ്‌കോട്ടിഷ് താരം മെഗന്‍ റെയ്ഡിനെ 5-0 ത്തിനാണ് സിമ്രന്‍ മുട്ടുകുത്തിച്ചത്. അയര്‍ലന്‍ഡിന്റെ എമി സാറയാണ് അടുത്ത എതിരാളി.

Sonia chahal

അതേസമയം, സ്വീറ്റി ബോറ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. പോളണ്ട് താരം എലിസബത്തെ 5-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. നേരത്തെ അഞ്ച് വട്ടം ലോകചാമ്പ്യനായ ഇന്ത്യയുടെ മേരി കോമും, മനീഷ മൗനും ക്വാര്‍ട്ടറില്‍ കടന്നിരുന്നു. 69 കിലോഗ്രാം വിഭാഗത്തില്‍ ലൗലിന ബോര്‍ഗോഹെയ്ന്‍, 81 കിലോഗ്രാം വിഭാഗത്തില്‍ ഭാഗ്യബതി കച്ചാരി എന്നീ ഇന്ത്യന്‍ താരങ്ങളും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Story first published: Tuesday, November 20, 2018, 9:52 [IST]
Other articles published on Nov 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X