Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം കിരീടത്തിനായി ഇന്ത്യയുടെ വിജേന്ദര്‍ സിംഗ്; ഇത്തവണ എതിരാളി ചില്ലറക്കാരനല്ല

ദില്ലി: ഇന്ത്യന്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് മൂന്നാം കിരീടത്തിനായുള്ള പടപ്പുറപ്പാടിലാണ്. ബ്രിട്ടീഷുകാരന്‍ ലീ മാര്‍ഖാമാണ് എതിരാളി. ലണ്ടനില്‍ ജൂലൈ 13-നാണ് കോമണ്‍വെല്‍ത്ത് സൂപ്പര്‍ മിഡില്‍വെയ്റ്റ് ബെല്‍റ്റിനായുള്ള പോരാട്ടം. ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ച വിജേന്ദര്‍ സിംഗിന് വലിയ വെല്ലുവിളിയായിരിക്കും ലീ.

vijendersingh

'മൂന്നാം കിരീടത്തിനായി ജൂലൈ 13ന് ലീയ്‌ക്കെതിരെ ഇറങ്ങും. ഇതിനായുള്ള പരിശീലനം നടത്തി വരികയാണ്. ലണ്ടനിലെ യോര്‍ക്ക് ഹാളിലാണ് പോരാട്ടം', ഡബ്യുഒ ഏഷ്യ പസഫിക്, ഒറിയന്റല്‍ കിരീടങ്ങളുമായി ഇടിക്കൂട്ടില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യന്‍ താരം മാഞ്ചസ്റ്ററില്‍ നിന്നും വ്യക്തമാക്കി. 22 മത്സരങ്ങളില്‍ 17 വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ് വിജേന്ദറിന്റെ എതിരാളി.

മുന്‍ ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ വിജേന്ദറിന് 10 വിജയങ്ങളാണുള്ളത്. ഘാനയുടെ ഏണസ്റ്റ് അമുസുവിനെ തോല്‍പ്പിച്ച് രണ്ട് കിരീടങ്ങള്‍ നിലനിര്‍ത്തിയ ശേഷം കഴിഞ്ഞ ആറ് മാസത്തിനിടെ വിജേന്ദറിന്റെ ആദ്യ പോരാട്ടം കൂടിയാണിത്. നിലവില്‍ അവകാശികളില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കിരീടം സ്വന്തമാക്കുന്നത് പ്രൊഫഷണല്‍ ബോക്‌സിംഗ് കരിയറിലെ ചവിട്ടിപടിയാണെന്ന് വിജേന്ദര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എതിരാളി മര്‍ഖാം അവസാനമായി റിംഗിലിറങ്ങിയത്.

കോമണ്‍വെല്‍ത്ത് കിരീടം നേടിയ റോക്കി ഫീല്‍ഡിംഗ് യൂറോപ്യന്‍ കിരീടം നേടിയതോടെയാണ് ഈ മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഇതോടെയാണ് ലീയുടെ രംഗപ്രവേശം. 27 പോരാട്ടങ്ങളില്‍ ഒന്നില്‍ മാത്രം തോറ്റിട്ടുള്ള റോക്കി ഇന്ത്യന്‍ താരത്തിന് കടുപ്പമേറിയ മത്സരം നല്‍കുമായിരുന്നു. ഇപ്പോള്‍ പുതിയ എതിരാളിയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് താരം.

Story first published: Thursday, June 7, 2018, 10:00 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+