Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിനൊരുങ്ങുന്ന വിജേന്ദര്‍ സിങ്ങിന് പരിക്ക്; മത്സരം മാറ്റിവെച്ചു

ദില്ലി: ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിന് പരിക്ക്. യുഎസ്എയില്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിന് അരങ്ങേറാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു വിജേന്ദറിന് പരിക്കേറ്റത്. ഏപ്രില്‍ 12ന് നടത്താനിരുന്ന മത്സരം ഇതോടെ മാറ്റിവെച്ചു. ലോസ് ആഞ്ചലസില്‍ പരിശീലനത്തിനിടെയായിരുന്നു വിജേന്ദറിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.

vijender singh

പരിശീലനത്തിനിടെ ഇടതുകണ്ണിന് പരിക്കേറ്റതായി വിജേന്ദര്‍ സിങ് പറഞ്ഞു. രണ്ട് തുന്നലിടേണ്ടിവന്നു. പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ മത്സരം നീട്ടിവെക്കുകയാണെന്ന് വിജേന്ദര്‍ വ്യക്തമാക്കി. ഏഷ്യ പസഫിക് സൂപ്പര്‍ വെല്‍ട്ടര്‍ വെയ്റ്റ് കിരീടം സ്വന്തമാക്കിയ വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ അരങ്ങേറിയശേഷം 10 മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ല.

വിജേന്ദറിന്റെ അമേരിക്കന്‍ അരങ്ങേറ്റത്തിന്റെ പുതിയ തീയതി സംഘാടകര്‍ പിന്നീട് തീരുമാനിക്കും. പരിക്ക് പൂര്‍ണമായും ഭേദമാകാതെ മത്സരത്തിനിറങ്ങാനാകില്ലെന്നാണ് താരത്തിന്റെ നിലപാട്. പരിക്ക് പ്രൊഫഷന്റെ ഭാഗമാണ്. അമേരിക്കയിലെ പരിശീലനം തീര്‍ത്തും ആസ്വാദ്യകരമാണ്. ഇവിടെ തനിക്ക് പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ജയത്തോടെ തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിജേന്ദര്‍ പറഞ്ഞു.

Story first published: Monday, March 25, 2019, 17:08 [IST]
Other articles published on Mar 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+