For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ട് ഗുസ്തി താരം സുശീല്‍ കുമാര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍

ദില്ലി: ഒളിമ്പിക്‌സ് സ്വര്‍ണം അര്‍ഹിച്ച താരമാണ് ഇന്ത്യയുടെ ഗുസ്തി താരം സുശീല്‍ കുമാര്‍. ഗുസ്തിയില്‍ ഇന്ത്യയ്ക്ക് പുതിയ മേല്‍വിലാസമുണ്ടാക്കുകയും ഒട്ടേറെ യുവതാരങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്ത സുശീല്‍ രണ്ടാം വരവിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ സ്ഥാനം നേടാനാകാതെ പോയ ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മാറ്റ് തെളിയിക്കാനൊരുങ്ങുന്നത്.

ഒളിമ്പിക്‌സില്‍ ഒരു വെങ്കലവും ഒരു വെള്ളിയും നേടി ചരിത്രത്തിലിടം പിടിച്ച താരമാണ് സുശീല്‍. പ്രായം വിലങ്ങുതടിയാണെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ ശക്തമായ തിരിച്ചുവരവിനാണ് മുന്‍ ഇന്ത്യന്‍ ചാമ്പ്യന്റെ ശ്രമം. തുടര്‍ച്ചയായി രണ്ടുതവണ കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയ മുപ്പത്തിനാലുകാരന് ഒളിമ്പിക്‌സിനായുള്ള മുന്നൊരുക്കമാണ് ഇത്തവണ.

sushil

രാജ്യത്തിനുവേണ്ടി ഇറങ്ങുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുക മാത്രമായിരിക്കും മനസിലെന്ന് സുശീല്‍ പറയുന്നു. നൂറുശതമാനവും പുറത്തെടുത്താണ് ഗോദയില്‍ ഏറ്റുമുട്ടുന്നത്. ആര്‍ക്കുമുന്നിലും ഒന്നും തെളിയിക്കാനില്ല. പക്ഷെ, ഒരു സ്വപ്‌നം ശേഷിക്കുന്നുണ്ട്. ഒളിമ്പിക്‌സ് സ്വര്‍ണം. 2012ല്‍ ലണ്ടനില്‍ നഷ്ടപ്പെട്ട ആ സ്വപ്‌നം സഫലമാക്കണമെന്ന് സുശീല്‍ പറഞ്ഞു.

ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ചാല്‍ 40 വയസുവരെ ഒരു ഗുസ്തി താരത്തിന് ഫീല്‍ഡില്‍ നില്‍ക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ പ്രായത്തിന്റെ പേരില്‍ തനിക്കെതിരെയുള്ള വിമര്‍ശനത്തിന് ചെവികൊടുക്കാറില്ല. പ്രകടനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഒളിമ്പിക്‌സ് സ്വര്‍ണം അകലയല്ലെന്നും സുശീല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Story first published: Wednesday, March 21, 2018, 8:40 [IST]
Other articles published on Mar 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+