വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചാമ്പ്യനായതിന്റെ പിന്നാലെ മേരി കോം ലോക ഒന്നാം റാങ്കില്‍

അഭിമാനമായി മേരി കോം , ലോക റാങ്കിങ്ങില്‍ ഒന്നാമത് | OneIndia Malayalam

ദില്ലി: ഇന്ത്യയുടെ വനിതാ ബോക്‌സിങ് താരം മേരി കോം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഇന്റര്‍നാഷണില്‍ ബോക്‌സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ലോക ചാമ്പ്യന്‍ മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോമിന്റെ നേട്ടം. ദില്ലിയില്‍ അടുത്തിടെ സമാപിച്ച ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് ടീം... ഒരാള്‍ക്കു പോലും സ്ഥാനമുറപ്പില്ല!! ഞെട്ടിച്ച് രോഹിത് ശര്‍മ ഇന്ത്യയുടെ ലോകകപ്പ് ടീം... ഒരാള്‍ക്കു പോലും സ്ഥാനമുറപ്പില്ല!! ഞെട്ടിച്ച് രോഹിത് ശര്‍മ

ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ ഏക താരമെന്ന ബഹുമതിയും മേരി കോം ഇതിലൂടെ സ്വന്തമാക്കി. മുപ്പത്തിയാറുകാരിയും മൂന്നു കുട്ടികളുടെ അമ്മയുംകൂടിയായ മേരി 1700 പോയന്റുമായാണ് ഇപ്പോള്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി താരം 51 കിലോഗ്രാമിലേക്ക് മാറും. 48 കിലോഗ്രാം വിഭാഗം ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Six-time world champion Mary Kom is World No 1

മേരി കോമിനെ കൂടാതെ മറ്റു ചില ഇന്ത്യന്‍ വനിതാ താരങ്ങളും റാങ്കിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്. 51 കിലോഗ്രാം വിഭാഗത്തില്‍ പിങ്കി ജംഗ്ര എട്ടാം സ്ഥാനത്താണ്. 54 കിലോഗ്രാം വിഭാഗത്തില്‍ മനീഷ മൗനും എട്ടാം സ്ഥാനത്തുണ്ട്. 57 കിലോഗ്രാം വിഭാഗത്തില്‍ സോണിയ ലാതര്‍ രണ്ടാം റാങ്കിലുണ്ട്. 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രന്‍ജിത്ത് കൗര്‍ നാലാമതും 69 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിനെ ബോര്‍ഗോയിന്‍ അഞ്ചാം സ്ഥാനത്തുമാണ്.

Story first published: Thursday, January 10, 2019, 17:11 [IST]
Other articles published on Jan 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X