വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരങ്ങളായ നേഗിയും സതീഷ് കുമാറും പുറത്ത്

എക്തറിങ്ബര്‍ഗ്: റഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സതീഷ് കുമാറും(91 കിലോഗ്രാം), ദുര്യോധന്‍ സിങ് നേഗിയും(69 കിലോഗ്രാം) പുറത്തായി. ജോര്‍ദാന്റെ സെയ്ദ് ഇഷാഷയാണ് നേഗിയെ തോല്‍പ്പിച്ചത്. മുന്‍ ദേശീയ ചാമ്പ്യന്‍ കൂടിയായ നേഗിക്ക് എതിരാളിക്കെതിരെ പൊരിതാനായില്ല. ഏകപക്ഷീയമായ പോരാട്ടത്തില്‍ നേടി 1-4നാണ് തോറ്റത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ സതീഷ് കുമാറിനും ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറാനായില്ല. സതീഷ് അമേരിക്കയുടെ റിച്ചാര്‍ഡ് ടോറസിനോടാണ് പരാജയപ്പെട്ടത്. റിച്ചാര്‍ഡിനെതിരെ പ്രതിരോധിക്കാന്‍പോലും സതീഷിന് കഴിഞ്ഞില്ല. 0-5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ആക്രമണം പുറത്തെടുത്ത ടോറസ് സതീഷിനെതിരെ മേധാവിത്വം കാട്ടി.

boxing

ഇനി പഴയപോലെയല്ല കാര്യങ്ങള്‍; ബിരിയാണിയും ബര്‍ഗറും ഇല്ലെന്ന് പാക്കിസ്ഥാന്‍ കോച്ച് ഇനി പഴയപോലെയല്ല കാര്യങ്ങള്‍; ബിരിയാണിയും ബര്‍ഗറും ഇല്ലെന്ന് പാക്കിസ്ഥാന്‍ കോച്ച്

ഏഷ്യന്‍ ചാമ്പ്യന്‍ അമിത് പംഘല്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി ഇറങ്ങുന്നുണ്ട്. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് മത്സരിക്കാനിറങ്ങുന്നത്. കവീന്ദര്‍ സിങ് ബിഷ്ത്(57), മനീഷ് കൗശിക്(63), സഞ്ജീത്(91) തുടങ്ങിയവരും പ്രതീക്ഷയോടെയാണ് റിങ്ങിലിറങ്ങുക. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന അമിത് പംഘലിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.

Story first published: Tuesday, September 17, 2019, 11:29 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X