വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: അസമിന്റെ മാത്രമല്ല ഇന്ത്യയുടെയും അഭിമാനം- ആരാണ് ലവ്‌ലിന? കൂടുതലറിയാം

ബോക്‌സിങില്‍ താരം സെമിഫൈനലില്‍ കടന്നിട്ടുണ്ട്

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അസാമില്‍ നിന്നുള്ള വനിതാ ബോക്‌സര്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍. 69 കിഗ്രാം വിഭാഗം വെല്‍റ്റര്‍വെയ്റ്റ് വിഭാഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ നിയെന്‍ ചിന്‍ ചാനിനെ 4-1നു ഇടിച്ചിട്ടായിരുന്നു ലവ്‌ലിന ചരിത്രനേട്ടത്തിന് അവകാശിയായത്. ഇനി സെമിയില്‍ പരാജയപ്പെട്ടാലും ഇന്ത്യന്‍ താരത്തിനു വെങ്കലവുമായി മടങ്ങാം. പക്ഷെ സ്വര്‍ണമെന്ന സ്വപ്‌നത്തിനു വേണ്ടി തന്നെയായിരിക്കും അസമിന്റെ യുവതാരം റിങിലെത്തുകയെന്നുറപ്പാണ്.

Tokyo Olympics: Remember the name, Lovlina Borgohain | Oneindia Malayalam

ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി ബോക്‌സിങില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ലവ്‌ലിന. 2008ലെ ബെയ്ജിങ് ഒളിംപിക്‌സ് പുരുഷ വിഭാഗത്തില്‍ വിജേന്ദര്‍ സിങും 2012ലെ ഗെയിംസില്‍ വനിതാ ഇതിഹാസം മേരികോമുമായിരുന്നു നേരത്തേ മെഡലുമായി മടങ്ങിയത്. ഇരുവര്‍ക്കും വെങ്കലമാണ് സ്വന്തമാക്കാനായത്. ലവ്‌ലിന ഇതു വെള്ളിയാക്കി ചരിത്രം തിരുത്തുമോയെന്നാണ് അറിയാനുള്ളത്. ലവ്‌ലിനയെക്കുറിച്ച് കൂടുതലറിയാം.

 കിക്ക് ബോക്‌സറായി തുടക്കം

കിക്ക് ബോക്‌സറായി തുടക്കം

അസാമിലെ ഗൊലാഗട്ട് ജില്ലയില്‍ 1997 ഒക്ടോബര്‍ രണ്ടിനാണ് ലവ്‌ലിന ജനിച്ചത്. കിക്ക് ബോക്‌സറായിട്ടായിരുന്നു താരം കരിയര്‍ ആരംഭിച്ചത്. പിന്നീട് ബോക്‌സിങിലേക്കു മാറുകയായിരുന്നു. ലവ്‌ലിനയുടെ അച്ഛന്‍ ഒരു ചെറുകിട വ്യാപാരിയായിരുന്നു.അതുകൊണ്ടു തന്നെ മകളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിനു വളരെയധികം വെല്ലുവിളികള്‍ നേരിട്ടു. ഇതിനിടെയാണ് സ്‌കൂളില്‍ നടന്ന സായിയുടെ ട്രയല്‍സില്‍ ലവ്‌ലിന തിരഞ്ഞെടുക്കപ്പെടുന്നത്. ഇതു താരത്തിന്റെ കരിയറില്‍ ടേണിങ് പോയിന്റായി മാറുകയും ചെയ്തു.

പരിശീലനം

പരിശീലനം

2012ലാണ് ലവ്‌ലിന സായിയിലെത്തുന്നത്. ഈ സമയത്ത് വിഖ്യാത കോച്ചായ പദും ബോറോയാണ് ലവ്‌ലിനയെ പരിശീലിപ്പിച്ചിരുന്നത്. പിന്നീട് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചതോടെ ഇന്ത്യയുടെ മുഖ്യ വനിതാ കോച്ച് കൂടിയായ ശിവ് സിങിന്റെ കീഴിലാണ് ലവ്‌ലിന പരിശീലിച്ചുകൊണ്ടിരിക്കുന്നത്.

 പ്രധാനനേട്ടങ്ങള്‍

പ്രധാനനേട്ടങ്ങള്‍

പ്രഥമ അന്താരാഷ്ട്ര ബോക്‌സിങ് ചാംപ്യന്‍ഷിപ്പായ ഇന്ത്യന്‍ ഓപ്പണില്‍ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ ലവ്‌ലിന സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. വിയറ്റ്‌നാമില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും താരത്തെ തേടിയെത്തി. അസ്താനയില്‍ നടന്ന പ്രസിഡന്റ്‌സ് കപ്പിലും ലവ്‌ലിന മെഡല്‍ നേടി.
മംഗോളിയയില്‍ നടന്ന ഉലാന്‍ബാതര്‍ കപ്പില്‍ വെള്ളി മെഡലും പോളണ്ടില്‍ നടന്ന 13ാമത് അന്താരാഷ്ട്ര സിലെസിയന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും ഇന്ത്യന്‍ താരം കരസ്ഥമാക്കി. വനിതകളുടെ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പി്ല്‍ വെങ്കലവും ലവ്‌ലിനയ്ക്കു ലഭിച്ചിട്ടുണ്ട്. ഇത്തവണ ടോക്കിയോ ഒളിംപിക്‌സില്‍ മല്‍സരിക്കാനിറങ്ങിയതോടെ അസമില്‍ നിന്നും ഇന്ത്യക്കു വേണ്ടി ഗെയിംസില്‍ പങ്കെടുത്ത ആദ്യ വനിതാ താരമായും അവര്‍ മാറിയിരുന്നു. ബോക്‌സിങിലെ മികച്ച നേട്ടങ്ങളുടെ പേരില്‍ അര്‍ജുന അവാര്‍ഡ് ലവ്‌ലിനയ്ക്കു ലഭിച്ചിട്ടുണ്ട്.

 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്

2018ലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ലവ്‌ലിനയെ അധികമാര്‍ക്കും അറിയില്ലായിരുന്നു. ഇന്ത്യന്‍ ടീമിലേക്കു താന്‍ തിരഞ്ഞുക്കപ്പെട്ടതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലവ്‌ലിനയ്ക്കു ലഭിച്ചിരുന്നില്ല. ഒരു പ്രാദേശിക ന്യൂസ് ചാനലിലൂടെയാണ് താന്‍ ഇക്കാര്യമറിഞ്ഞതെന്നു താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Story first published: Friday, July 30, 2021, 10:11 [IST]
Other articles published on Jul 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X