വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഇടിക്കൂട്ടില്‍ മേരി കോമിന് തോല്‍വി, ഇന്ത്യയ്ക്ക് വന്‍നിരാശ!

ടോക്കിയോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മേരി കോമിന് തോല്‍വി. ഫ്‌ളൈവെയ്റ്റ് ഇനത്തിലെ (48-51 കിലോ) പ്രിലിമിനറി റൗണ്ടില്‍ കൊളംബിയയുടെ ഇന്‍ഗ്രിത് വലന്‍സിയയോട് മേരി കോം തോല്‍വി വഴങ്ങി. ഇഞ്ചോടിഞ്ച് നടന്ന മത്സരത്തില്‍ 3-2 എന്ന നിലയ്ക്കാണ് കൊളംബിയന്‍ താരത്തിന്റെ ജയം. ആദ്യ റൗണ്ടില്‍ നാലു ജഡ്ജിമാര്‍ ഇന്‍ഗ്രിത് വാലന്‍സിയക്ക് അനുകൂലമായി നിന്നപ്പോള്‍ ഒരാള്‍ മാത്രമാണ് മേരി കോമിനെ പിന്തുണച്ചത്.

രണ്ടാം റൗണ്ടില്‍ മൂന്നു ജഡ്ജിമാര്‍ മേരി കോമിന് അനുകൂലമായും രണ്ടു ജഡ്ജിമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായും വിധിയെഴുതി. നിര്‍ണായകമായ മൂന്നാം റൗണ്ടില്‍ മേരി കോം ഇടറി. സ്പ്ലിറ്റ് പോയിന്റ് തീരുമാനം അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ താരം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. നേരത്തെ, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വലിന ഹെര്‍ണാണ്ടസ് ഗാര്‍സിയക്കെതിരെ ഏകപക്ഷീയ ജയം കുറിച്ചുകൊണ്ടാണ് മേരി കോം ഒളിമ്പിക്‌സ് പ്രയാണം ആരംഭിച്ചത്.

Olympics 2021: Mary Kom Loses To Ingrit Valencia Via Split Decision In Womens Flyweight

പറഞ്ഞുവരുമ്പോള്‍ വ്യാഴാഴ്ച്ച ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ സംഘം കാഴ്ച്ചവെച്ചത്. വനിതകളുടെ ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍ പ്രതീക്ഷ മുറുക്കെപ്പിടിക്കുകയാണ്. ഇന്ന് നടന്ന 25 മീറ്റര്‍ പിസ്റ്റള്‍ പ്രിസിഷന്‍ റൗണ്ട് ഇനത്തില്‍ താരം അഞ്ചാമത് നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച റാപ്പിഡ് ഫയര്‍ റൗണ്ട് കൂടി നടന്നതിന് ശേഷം ആരൊക്കെ ഫൈനലില്‍ കടക്കുമെന്ന ചിത്രം തെളിയും. പട്ടികയിലെ ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിന് യോഗ്യത നേടുക.

അമ്പെയ്ത്തിലെ 1/16 എലിമിനേഷന്‍ റൗണ്ടില്‍ മുന്‍ലോക ചാംപ്യനെ അതാനു ദാസ് പരാജയപ്പെടുത്തി. 6-5 എന്ന നിലയ്ക്കാണ് ദക്ഷിണ കൊറിയയുടെ ജിങ്ങ്യക്ക് ഓയെ ഇന്ത്യന്‍ താരം കീഴടക്കിയത്. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സതീശ് കുമാറും ജയം കുറിച്ചിട്ടുണ്ട്. പുരുഷന്മാരുടെ സൂപ്പര്‍ ഹെവി വിഭാഗം (+91 കിലോ) ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെയാണ് താരം തറപ്പറ്റിച്ചത്. 4:1 എന്ന സ്‌കോറിനാണ് സതീശ് കുമാറിന്റെ ജയവും. അടുത്ത മത്സരത്തില്‍ കൂടി സതീശ് കുമാര്‍ ജയം കുറിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍ ഉറപ്പാകും.

വ്യാഴാഴ്ച്ച വനിതാ ബാഡ്മിന്റണില്‍ പിവി സിന്ധു വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയതും കാണാം. പ്രീ-ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബിഷ്‌ഫെല്‍റ്റിനെതിരെ മിന്നും ജയമാണ് ഇന്ത്യന്‍ താരം കണ്ടെത്തിയത്. സ്‌കോര്‍: 21-15, 21-13. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയുമായി സിന്ധു അങ്കം കുറിക്കും. പുരുഷ ഹോക്കിയിലും ഇന്ന് ഉജ്ജ്വല വിജയം നേടി. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യന്‍ സംഘം കീഴടക്കി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ജയത്തോടെ ടീം ഇന്ത്യ നോക്കൗട്ട് റൗണ്ടിലും കടന്നു.

Story first published: Thursday, July 29, 2021, 16:20 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X