Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: മേരി കോം, ഇടിക്കൂട്ടിലെ ഇന്ത്യയുടെ പെണ്‍ സിംഹം, താരത്തിന്റെ കരിയറിലൂടെ

ഇന്ത്യയുടെ ഇടിക്കൂട്ടിലെ വിസ്മയമാണ് മേരി കോം. 38ാം വയസിലും ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയാണ് മേരി. ടോക്കിയോ ഒളിംപിക്‌സിലും 48 കിലോ ഗ്രാം വിഭാഗത്തിലാവും മേരി മത്സരിക്കുക. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ഈ സൂപ്പര്‍ ലേഡി. 19 മെഡലുകള്‍ ഇതിനോടകം ബോക്‌സിങ്ങില്‍ മേരി നേടിയെടുത്തിട്ടുണ്ട്. ലോക വനിതാ ബോക്‌സിങ്ങില്‍ത്തന്നെ ശ്രദ്ധേയ താരമെന്ന് അഭിപ്രായപ്പെടാന്‍ സാധിക്കുന്ന മേരി കോമിന്റെ കരിയറിലൂടെ ഒരു തിരഞ്ഞുനോട്ടം.

പ്രചോദനം നല്‍കുന്ന ജീവിതം

പ്രചോദനം നല്‍കുന്ന ജീവിതം

15ാം വയസില്‍ ബോക്‌സിങ് കൂട്ടിലേക്കെത്തിയ താരമാണ് മേരി കോം. വിവാഹത്തിന് ശേഷം ഒട്ടുമിക്ക താരങ്ങളുടെയും കായിക ജീവിതം അധികം മുന്നോട്ട് പോകാറില്ല. എന്നാല്‍ മേരി കോമിന്റെ കാര്യത്തില്‍ അത് തിരിച്ചാണ്. ഭര്‍ത്താവില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചതോടെ ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ മേരി കോം കരുത്താര്‍ജിച്ചു. ഇടവേളയെടുക്കേണ്ടി വന്നെങ്കിലും കുട്ടികളുടെ ജനനത്തിന് ശേഷം തിരിച്ചെത്തി ലോക ചാമ്പ്യയായി ലോകത്തിന് മാതൃകയായ താരമാണ് ഈ മണിപ്പൂരുകാരി.

മെഡലുകള്‍ നിരവധി

മെഡലുകള്‍ നിരവധി

ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ്ണ മെഡലുകളാണ് മേരി കോം നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏക വനിതാ താരം മേരിയാണ്. എട്ട് മെഡലുകള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി ആകെ നേടിയിട്ടുണ്ട്. ഇതും റെക്കോഡാണ്. 2018ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മേരി. 2014ലെ ഏഷ്യന്‍ ഗെയിംസിലും മേരി വിജയിച്ചിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും മേരിയാണ്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലാണ് മേരി വെങ്കല മെഡല്‍ നേടിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണ്ണമടക്കം ഏഴ് മെഡലുകള്‍ മേരിയുടെ പേരിലുണ്ട്.

ബഹുമതികളും നിരവധി

ബഹുമതികളും നിരവധി

ഇന്ത്യക്ക് അഭിമാനം നല്‍കുന്ന നിരവധി നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഇക്കാലയളവില്‍ മേരിക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം മേരി കോമിനെ ആദരിച്ചിട്ടുണ്ട്. 2006ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കിയാണ് ആദ്യം ആദരിച്ചത്. പിന്നീട് 2013ല്‍ പത്മ ഭൂഷണും 2020ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം മേരിയുടെ മികവിന് പിന്തുണ അറിയിച്ചു. ഇനിയും നിരവധി പുരസ്‌കാരങ്ങളും നേട്ടങ്ങളും മേരിക്കായി കാത്തിരിക്കുന്നുണ്ടെന്നുറപ്പ്.

Story first published: Sunday, July 4, 2021, 12:43 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+