Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: സെമിയില്‍ ലവ്‌ലീന പൊരുതി വീണു; ഇടിക്കൂട്ടിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ: സെമിയില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ലവ്‌ലീന ബോര്‍ഗോഹെയ്ന്‍ വീണു. വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ (64-69 കിലോ) തുര്‍ക്കിയുടെ ബുസനാസ് സുര്‍മനെലിയോടാണ് ലവ്‌ലീന പൊരുതി വീണത്. തുര്‍ക്കിയുടെ ടോപ് സീഡിനെതിരെ ഇന്ത്യന്‍ താരം മൂന്നു റൗണ്ടിലും പരാജയപ്പെടുകയായിരുന്നു. 0-5 എന്ന നിലയ്ക്കാണ് ലവ്‌ലീനയുടെ കീഴടങ്ങല്‍. തുടക്കം മുതല്‍ക്കെ തുര്‍ക്കിഷ് താരം ലവ്‌ലീനയ്ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി. സെമിയില്‍ തോറ്റെങ്കിലും വെങ്കല മെഡലുമായാണ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മടങ്ങുന്നത്. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്.

Olympics 2021: Indian Boxer Lovlina Borgohain loses in semis, settles for bronze In Womens Boxing

നേരത്തെ, ഇന്ത്യയ്ക്കായി ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവും ബാഡ്മിന്റണില്‍ പിവി സിന്ധുവും മെഡല്‍ കണ്ടെത്തിയിരുന്നു. 49 കിലോ ഭാരോദ്വഹനത്തില്‍ 202 കിലോ ഉയര്‍ത്തി ചാനു വെള്ളി നേട്ടം കുറിച്ചു. സ്‌നാച്ച് ഇനത്തില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്ക് ഇനത്തില്‍ 115 കിലോയുമാണ് താരം ഉയര്‍ത്തിയത്. ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. ഞായറാഴ്ച്ച നടന്ന ബാഡ്മിന്റണ്‍ സിംഗിള്‍സിലെ വെങ്കല മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിലെ രണ്ടാം നേട്ടം പിവി സിന്ധു സമ്മാനിച്ചത്. ചൈനയുടെ ഹി ബ്ങ്ജിയോവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 21-13, 21-15. ഒളിമ്പിക്‌സില്‍ സിന്ധുവിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്. തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സുകളില്‍ മെഡല്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും ഇപ്പോള്‍ സിന്ധു മാത്രം.

ബുധനാഴ്ച്ച ഗുസ്തിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രവി ദാഹിയയും ദീപക് പൂനിയയും ഇന്ന് സെമി യോഗ്യത നേടി. ഇതേസമയം, വനിതകളുടെ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് പരാജയപ്പെട്ടു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തി പ്രീ-ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഓസ്‌കാര്‍ ടൈഗറോസിനെയാണ് രവി ദാഹിയ ആദ്യം കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 13-2. തുടര്‍ന്ന് ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാലന്റീനോവിനെ 14-4 എന്ന നിലയ്ക്ക് ഇന്ത്യന്‍ താരം നിലംപരിശാക്കി. 86 കിലോ ഫ്രീസ്റ്റൈല്‍ ക്വാര്‍ട്ടറില്‍ ചൈനയുടെ സുഷെനിന്നിനെ 6-3 എന്ന നിലയ്ക്ക് തോല്‍പ്പിക്കാന്‍ ദീപക് പൂനിയക്കും സാധിച്ചു. വനിതകളുടെ 57 കിലോ ഫ്രീസ്റ്റെലില്‍ അന്‍ഷു മാലിക് ബെലാറസിന്റെ ഐറിന കുറച്കിനയോടാണ് പരാജയപ്പെട്ടത്. 8-2 എന്ന സ്‌കോറിനായി ബെലാറസ് താരത്തിന്റെ വിജയം. അന്‍ഷു മാലിക് ആദ്യ ഒളിമ്പിക്സ് പോരാട്ടത്തിനാണ് ഇറങ്ങിയത്.

Story first published: Wednesday, August 4, 2021, 12:31 [IST]
Other articles published on Aug 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+